"വിൽപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sl:Oporoka പുതുക്കുന്നു: sk:Závet
(ചെ.) Robot: Cosmetic changes
വരി 1:
{{വൃത്തിയാക്കേണ്ടവ}}
ഒരു വ്യക്തിക്ക്‌ ഉള്ള തന്റെ സ്വത്തിന്റെ അവകാശികളെപ്പറ്റി എഴുതി വയ്ക്കുന്ന രഹസ്യരേഖയാണ്‌ '''വില്‍പത്രം'''{{തെളിവ്}}.
== ഇന്ത്യയില്‍ ==
മാനസികരോഗികളല്ലാത്തവര്‍ക്കും വില്‍പത്രത്തില്‍ അടക്കം ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന വ്യവസ്ഥകളെപ്പറ്റി ബോധവാനായിട്ടുള്ള പ്രായപൂര്‍ത്തിയെത്തിയിട്ടുള്ള ഏതൊരു വ്യക്തിക്കും വില്‍പത്രം എഴുതാവുന്നതാണ്‌. എന്നാല്‍ ഇതു നിര്‍ബന്ധപൂര്‍വ്വമോ പരപ്രേരണമൂലമോ നിയമപ്രകാരമല്ലാത്ത ദു:സ്വാതന്ത്ര്യം ചെലുത്തിയോ ആണെങ്കില്‍ നിയമസാധുതയില്ല.
 
=== വില്‍‌പ്പത്രത്തിന്റെ ശൈലി ===
പ്രത്യേകമായ ഭാഷാശൈലിയോ പാടവമോ ഒന്നും തന്നെ വില്‍പത്രമെഴുതുന്നതിന്‌ വേണമെന്നില്ല. എന്നാല്‍ എഴുതുവാന്‍ ഉദ്ദേശിക്കുന്ന ആള്‍ എഴുതുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്നും ആരെയെല്ലം പറ്റി എഴുതുന്നുവെന്നും ലളിതമായ ഭാഷാശൈലിയില്‍ അപരര്‍ക്ക്‌ വായിച്ച്‌ ഗ്രഹിക്കാവുന്ന വിധത്തിലായിരിക്കണം. താനെഴുതുന്ന വില്‍പത്രത്തെ നിയമപ്രകാരം ഭേദഗതി ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ വില്‍പത്രകര്‍ത്താവിന്‌ അവകാശമുണ്ടായിരിക്കും.
=== രെജിസ്ട്രേഷന്‍ ===
വില്‍പത്രം [[രജിസ്റ്റര്‍]] ചെയ്യാമെങ്കിലും ഇത് നിര്‍ബന്ധമായി വേണമെന്ന് [[നിയമം]] അനുശാസിക്കുന്നില്ല. എപ്പോള്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാവുന്ന കരാറാണിത്‌. വില്‍പത്രമെഴുതിയ വ്യക്തി മരിച്ചു കഴിഞ്ഞാല്‍ മരിച്ച വ്യക്തിയുടെ വില്‍പത്രത്തിന്റെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളാകുന്ന ആര്‍ക്കും അത്‌ രജിസ്റ്റര്‍ ചെയ്യാന്‍ സമര്‍പ്പിക്കവുന്നതാണ്‌. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മരിച്ച വ്യക്തിയുടെ [[മരണ സര്‍ട്ടിഫിക്കറ്റ്‌]] ഹാജരക്കേണ്ടതും വില്‍പത്രം എഴുതിയ വ്യക്തി തന്നെയണ്‌ ഒപ്പിട്ടിരിക്കുന്നത്‌ എന്ന് തെളിയിക്കേണ്ടതുമാണ്‌. വില്‍പത്രത്തിന്റെ കവര്‍ സീല്‍ ചെയ്ത്‌ അകത്തുള്ള വിവരം ഒരു കാരണവശാലും മനസിലാക്കാനാവാത്ത വിധത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഒരു എര്‍പ്പാട്‌ നിലവിലുണ്ട്‌ ഇതിനെ വില്‍പത്രം ഡിപ്പോസിറ്റ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. വില്‍പത്രത്തിന്റെ കവറിനു പുറത്ത്‌ പ്രമാണം ഏതു രീതിയിയുള്ളതാണെന്നും മറ്റുമുള്ള വിവരങ്ങള്‍ പ്രത്യേകം അഞ്ചാ നംമ്പര്‍ ബുക്കില്‍ രേഖപ്പെടുത്തിയതിനുശേഷം പ്രസ്തുത പ്രമാണം സുരക്ഷിതമായ സ്ഥാനത്ത്‌ സൂക്ഷിക്കപ്പെടുന്നു. ഡിപ്പോസിറ്റര്‍ രേഖാമൂലം അപേക്ഷിക്കുന്ന സമയത്ത്‌ അത്‌ തിരികെ എടുക്കാവുന്നതാണ്‌. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിവരങ്ങള്‍ അടങ്ങുന്ന രജിസ്റ്ററുകള്‍ സൂക്ഷിക്കേണ്ടത്‌ തീപിടുത്തത്തിനു ഇരയാകുവാനിടയില്ലാത്ത പെട്ടികളിലായിരിക്കേണ്ടതാണ്‌<BR>
 
"https://ml.wikipedia.org/wiki/വിൽപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്