"നന്ദ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

93 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: pt:Império Nanda)
(ചെ.) (Robot: Cosmetic changes)
{{prettyurl|Nanda Dynasty}}
[[Imageചിത്രം:Nanda Empire.gif|thumb|250px|നന്ദസാമ്രാജ്യം, അതിന്റെ പരമോന്നതിയില്‍. ധന നന്ദന്റെ കീഴില്‍. ക്രി.മു. 323]]
ക്രി.മു. 5-ആം നൂറ്റാണ്ടിലും 4-ആം നൂറ്റാണ്ടിലും [[മഗധ സാമ്രാജ്യം]] ഭരിച്ചിരുന്ന രാജവംശമാണ്‌ '''നന്ദ രാജവംശം'''. ഈ രാജവംശം സ്ഥാപിച്ചത് [[ശിശുനാഗരാജവംശം|ശിശുനാഗ രാജവംശത്തിലെ]] രാജാവായ [[മഹാനന്ദന്‍]] എന്ന രാ‍ജാവിന്റെ ഒരു അവിഹിതപുത്രനായ [[മഹാപത്മനന്ദന്‍]] ആണെന്ന് വിശ്വസിക്കപ്പെടുന്നു. മഹാപത്മനന്ദന്‍ 88-ആം വയസ്സില്‍ മരിച്ചു. 100 വര്‍ഷം നീണ്ടുനിന്ന ഈ രാജവംശത്തിന്റെ സിംഹഭാഗവും ഭരിച്ചത് മഹാപത്മനന്ദന്‍ ആണ്. സാമ്രാജ്യത്തിന്റെ വിസ്തൃതിയുടെ പാരമ്യത്തില്‍ നന്ദ സാമ്രാജ്യം ബിഹാര്‍ മുതല്‍ കിഴക്ക് ബംഗാള്‍ വരെയും പടിഞ്ഞാറ് കിഴക്കന്‍ പഞ്ചാബ് വരെയും വ്യാപിച്ചിരുന്നു. നന്ദസാമ്രാജ്യത്തെ [[ചന്ദ്രഗുപ്തമൗര്യന്‍]] ആക്രമിച്ച് കീഴ്പ്പെടുത്തി, [[മൗര്യസാമ്രാജ്യം]] സ്ഥാപിച്ചു.
 
== സാമ്രാജ്യ സ്ഥാപനം ==
 
[[ശിശുനാഗ രാജവംശം|ശിശുനാഗ രാജവംശത്തിലെ]] രാജാവായ [[മഹാനന്ദിന്‍|മഹാനന്ദിന്]] അവിഹിതമായി ഉണ്ടായ മകനായ മഹാപത്മനന്ദന്‍ ആണ് ഈ സാമ്രാജ്യം സ്ഥാപിച്ചത്. മഹാപത്മനന്ദന്‍ '''ക്ഷത്രിയരുടെ അന്തകന്‍''' എന്ന് അറിയപ്പെടുന്നു. അദ്ദേഹം [[ഇക്ഷ്വാകു രാജവംശം]], [[പാഞ്ചാലര്‍]], [[കാശികള്‍]], [[ഹൈഹയര്‍]], [[കലിംഗര്‍]], [[അസ്മാകര്‍]], [[കുരുക്കള്‍]], [[മൈഥിലര്‍]], [[സുരസേനര്‍]], [[വിതിഹോത്രര്‍]] തുടങ്ങിയവരെ പരാജയപ്പെടുത്തി. [[ഡെക്കാന്‍|ഡെക്കാന്റെ]] തെക്കുവരെ അദ്ദേഹം തന്റെ രാജ്യം വ്യാപിപ്പിച്ചു. 88-ആം വയസ്സിലാണ് മഹാപത്മനന്ദന്‍ മരിച്ചത്. തന്മൂലം, 100 വര്‍ഷം നീണ്ടുനിന്ന നന്ദ സാമ്രാജ്യത്തിന്റെ ഭൂരിഭാഗം ഭരണകാലവും ഭരിച്ചത് മഹാപത്മനന്ദന്‍ ആണ്.
 
== നന്ദ സാമ്രാജ്യത്തിന്റെ പതനം ==
 
അവസാനത്തെ നന്ദന്‍ [[ധനനന്ദന്‍]] ആയിരുന്നു. ('''ക്സാന്‍ഡ്രാമെസ്''', അല്ലെങ്കില്‍ '''അഗ്ഗ്രാമ്മെസ്''' എന്ന് [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]], [[ലത്തീന്‍ ഭാഷ|ലാറ്റിന്‍]] ഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നു). ഒരു നന്ദ രാജകുമാരന് ''മുര'' എന്ന ഭൃത്യയിലുണ്ടായ മകനായ ചന്ദ്രഗുപ്ത മൌര്യന്‍ ധനനന്ദനെ യുദ്ധത്തില്‍ പരാ‍ജയപ്പെടുത്തി സ്ഥാനഭ്രഷ്ടനാക്കി. ഇതില്‍ [[ചന്ദ്രഗുപ്ത മൗര്യന്‍|ചന്ദ്രഗുപ്ത മൗര്യനെ]] തന്റെ ഗുരുവും വഴികാട്ടിയുമായ [[ചാണക്യന്‍]] സഹായിച്ചു. ക്രി.മു. 321-ല്‍ ധനനന്ദന്‍ കൊല്ലപ്പെട്ടു. ഇത് [[മൗര്യ സാമ്രാജ്യം|മൗര്യ സാമ്രാജ്യത്തിന്റെ]] തുടക്കം കുറിച്ചു.
:"സാന്ദ്രോക്കോട്ടസ്, ഒരു ബാലനായിരുന്നപ്പോള്‍, അലക്സാണ്ടറിനെ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നു, "അലക്സാണ്ടര്‍ ഈ രാജ്യത്തിന്റെ അധിപനാവുന്നതില്‍ നിന്നും തലനാരിഴയ്ക്കാണ് മാറിപ്പോയത്, കാരണം രാജ്യത്തെ രാജാവിനെ തന്റെ ദുഷ്:ചെയ്തികളും തന്റെ താഴ്ന്ന ജന്മവും കാരണം ജനങ്ങള്‍ വെറുക്കുകയും മോശമായി കാണുകയും ചെയ്തിരുന്നു" എന്ന് അദ്ദേഹം പലതവണ പില്‍ക്കാലത്ത് പറഞ്ഞു എന്ന് നമ്മോട് പറഞ്ഞിരിക്കുന്നു."<ref>[http://www.perseus.tufts.edu/cgi-bin/ptext?doc=Perseus%3Atext%3A1999.01.0243&layout=&loc=62.1 Plut. "Alex." 62-3.]</ref>
 
== നന്ദ രാജാക്കന്മാര്‍‍ ==
* [[Mahapadma Nanda|മഹാപത്മ നന്ദന്‍]] (ക്രി.മു. 424 &ndash; ?)
* പന്ധൂകന്‍
* പങ്ഹുപതി
* ദഷാസിദ്ഖകന്‍
* കൈവര്‍തന്‍
* ധന നന്ദന്‍ (അര്‍ഗാമെസ്) (? &ndash; ക്രി.മു. 321)
 
== അവലംബം ==
<div class="references-small">
<references/>
{{അപൂര്‍ണ്ണം|Nanda Dynasty}}
 
[[Categoryവര്‍ഗ്ഗം:ഇന്ത്യാചരിത്രം]]
[[Categoryവര്‍ഗ്ഗം:ബംഗാളിലെ രാജവംശങ്ങള്‍]]
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ സാമ്രാജ്യങ്ങളും രാജ്യങ്ങളും]]
[[Categoryവര്‍ഗ്ഗം:ബംഗാള്‍ ചരിത്രം]]
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ രാജവംശങ്ങള്‍]]
 
[[cs:Nandovci]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/385595" എന്ന താളിൽനിന്ന് ശേഖരിച്ചത്