"നടരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:నటరాజు
(ചെ.) Robot: Cosmetic changes
വരി 1:
{{വിക്കിവല്‍ക്കരണം}}
{{വൃത്തിയാക്കേണ്ടവ}}
[[Imageചിത്രം:Shiva-nataraja.jpg|right|thumb|200px|വാഷിങ്ടണ്‍ ഡി.സി.യിലെ ഫ്രിയര്‍ ഗാലറിയിലുള്ള നടരാജശില്പം]]
[[ശിവന്‍|ശിവന്റെ]] നൃത്തം ചെയ്യുന്ന രൂപമാണ് നടരാജന്‍. നാല് കൈകളും, പറക്കുന്ന മുടിച്ചുരുകളും, വലതു കൈയില്‍ [[ഡമരു|ഡമരുവുമേന്തി]] അപസ്മാരപുരുഷന്റെ മേല്‍ ഒരു കാല്‍ ചവിട്ടിനില്‍ക്കുന്ന രൂപമാണിത്. വലതുകൈയില്‍ [[അഭയമുദ്ര]] പ്രദര്‍ശിപ്പിച്ചിരിക്കുന്നു. [[ചോളസാമ്രാജ്യം|ചോളരാജാക്കന്മാര്‍]] പ്രചരിപ്പിച്ച ഈ ശില്‍പ്പം ലോകപ്രശസ്തമായ ഒരു കലാരൂപമാണ്‌<ref name=bharatheeyatha4>{{cite book |last=സുകുമാര്‍ അഴീക്കോട് |first= |authorlink= സുകുമാര്‍ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 103-104|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>.
== വിശ്വാസങ്ങള്‍ ==
തന്റെ പത്നിയായ സതിയെ ശിരച്ഛേദം ചെയ്തതില്‍ ക്രുദ്ധനായി ശിവന്‍ താണ്ഡവ നൃത്തം ചവിട്ടിയതാണ് '''നടരാജനൃത്തം''' എന്നാണ്‌ [[ഹിന്ദു|ഹൈന്ദവ]] വിശ്വാസം.
 
[[പരമശിവന്‍|ശിവഭഗവാന്‍]] നൃത്തം ചെയ്യുന്നതനുസരിച്ച് ചലനാത്മകമാണീ ലോകം എന്നതാണ് ഈ നടരാജനൃത്തം സൂചിപ്പിക്കുന്നത്. നടരാജന്റെ വലത് കയ്യിലെ [[ഉടുക്ക്]] പിറവിയുടെ ശബ്ദം പുറപ്പെടുവിക്കും. ഇടത് കയ്യിലെ അഗ്നി നാശത്തിന്റെ ചിഹ്നമാണ്. രണ്ട് കൈകളും സമനിലയില്‍ ഉള്ളത് എന്തിനെയും തുല്യതയോടെ കാണണം എന്നതിന്റെ സൂചനയാണ്. നടരാജന്റെ രണ്ടാമത്തെ വലത് കൈ അഭയഹസ്തം കാട്ടുന്നു. ഈശ്വരനെ വിശ്വസിച്ചാല്‍ ജനനം മുതല്‍ മരണം വരെ നമുക്കുണ്ടാകുന്ന എല്ലാ ദുരന്തങ്ങളില്‍ നിന്നും ഈശ്വരന്‍ നമ്മെ രക്ഷിക്കും എന്നാണ് ഇതിന്റെ സൂചന. നടരാജന്റെ രണ്ടാമത്തെ ഇടത് കൈ തൂക്കിയ പാദത്തെ ചൂണ്ടികാണിക്കുന്നു. ഈശ്വരനെ പ്രാര്‍ഥിച്ചാല്‍ മായയില്‍ നിന്നും മോചനം ലഭിക്കും എന്നതാണ് ഇതിന്റെ പൊരുള്‍. നടരാജന്റെ വലത് കാല്‍ താഴെക്കിടക്കുന്ന അസുരനെ മര്‍ദ്ദിക്കുന്നത് തിന്മകളെ നാം അതിജീവിക്കണം എന്നതിന്റെ സൂചനയാണ്. ആനന്ദനൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്.
 
== ശിവതാണ്ഡവം ==
ശിവനെ മഹാനടനായിട്ടാണ് ഹൈന്ദവരുടെ സങ്കല്പം. ഈ പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. നാട്യത്തിന്റെ രാജാവ് എന്ന അര്‍ത്ഥത്തിലാണ് ശിവന് നടരാജന്‍ എന്ന പേരുണ്ടായതുതന്നെ. ദേവന്മാരുടെയും ദേവിമാരുടെയും സാന്നിദ്ധ്യത്തില്‍ [[ഹിമാലയം|ഹിമാലയത്തിന്]] മുകളില്‍ സന്ധ്യാനൃത്തം ചെയ്യുന്ന ദ്വിബാഹുവായ ശിവനെപറ്റി ശിവപ്രദോഷസ്തോത്രത്തില്‍ വര്‍ണ്ണിക്കുന്നു.
 
== ഐതിഹ്യം ==
 
താണ്ഡവനൃത്ത മാതൃകയില്‍ ഏറ്റവും പ്രസിദ്ധമായത് [[ചിദംബരം|ചിദംബരത്തെ]] നടരാജനൃത്ത വിഗ്രഹമാണ്. ഈ നൃത്തത്തിന്റെ ഉല്പത്തിയെപറ്റി ഒരൈതിഹ്യമുണ്ട്. ഒരിക്കല്‍ നാസ്തികരായ ഏതാനും ഋഷികളെ നേരിടാന്‍ ശിവനും,സ്ത്രീ രൂപം ധരിച്ച [[വിഷ്ണു|വിഷ്ണുവും]],ആദിശേഷനും കൂടി ഒരു വനത്തിലെത്തി. ഋഷികള്‍ മായാപ്രയോഗംകൊണ്ട് ശിവനെ എതിര്‍ത്തു. ഒരു കടുവയുടെ രൂപംധരിച്ച് ശിവനെ ആക്രമിക്കാനെത്തിയ ഋഷിയെ ഭഗവാന്‍ നൃത്തം ചെയ്തുകൊണ്ട് നേരിട്ടു. കടുവയെ പിടിച്ച് അതിന്റെ തോല് ചീന്തി ഒരു സില്‍ക്ക് തുണിപോലെ ശിവന്‍ ശരീരത്തില്‍ ധരിച്ചു. പിന്നീട് ഘോരരൂപിയായ ഒരു സര്‍പ്പം എതിരിട്ടപ്പോള്‍ ഭഗവാന്‍ അതിനെ പിടിച്ച് കഴുത്തിലണിഞ്ഞു. അതിനുശേഷം ഹ്രസ്വകായനായ മുയലകന്‍ എന്ന ഒരു ഭീകരസത്വം ഓടിഅടുത്തു. ശിവന്‍ തന്റെ കാലിന്റെ പെരുവിരല്‍ അതിന്റെ മുതുകില്‍ ചവുട്ടിഞെരിച്ച് നൃത്തം ചെയ്തു. ഉയര്‍ത്തിയ രണ്ട് കരങ്ങളിലും ഢക്കയും,അഗ്നിയും,താഴെ ഒരു കൈകൊണ്ട് വരമുദ്രയും,മറ്റൊര്‍ കൈകൊണ്ട് ഉയര്‍ത്തിയ കാലിലേക്കും ചവുട്ടിഞെരിക്കുന്ന അസുരനിലേക്കും ചൂണ്ടുകയും ചെയ്യുന്ന നാലു കൈകളുള്ള നടരാജനൃത്തത്തിന്റെ ഉത്ഭവം ഇങ്ങനെയാണ് എന്നു പറയപ്പെടുന്നു.
 
== ക്ഷേത്രങ്ങളില്‍ ==
ദക്ഷിണേന്ത്യയില് കാണുന്ന നടരാജവിഗ്രഹങ്ങളില്‍ എല്ലാം നാട്യശാസ്ത്രവിധിപ്രകാരമുള്ള കരണങ്ങളുടെ മാതൃകകള്‍ കാണാവുന്നതാണ്. ചിദംബരത്തിലെയും തിരുവിളങ്ങാട്ടെയും ആനന്ദതാണ്ഡവമൂര്‍ത്തി ഇരുപത്തിനാലാമത്തെ നൃത്തകരണമായ “ഭൂജംഗത്രസിത” മാതൃകയിലാണ്. കാല്‍ മടക്കിപൊക്കി മുക്കോണാഹ്ഹിതിരിച്ചും,അരയും കാല്‍മുട്ടും തിരിച്ചുമുള്ള നിലയാണ് ഈ കരണം. എല്ലോറയിലും അഷ്ടഭുജശിവന്‍ ‘ലളിത’ കരണത്തിലാണ്. തെങ്കാശി,താരമംഗലം എന്നിവിടങ്ങളിലെ ശിവന്‍ ‘ലലാടതിലകം’ എന്ന കരണത്തില്‍ വിദ്യാധനൃത്തം ചെയ്യുന്ന മാതൃകയിലാണ്. ബദാമി,നല്ലൂര്‍ എന്നിവിടങ്ങളില്‍ ‘ചതുര’ കരണത്തിലെ നടരാജനാണ്. കാഞ്ചിയിലെ കൈലാസനാഥസ്വാമിക്ഷേത്രത്തിലും കേരളത്തില്‍ ചെങ്ങന്നൂരും ‘തല സംസ്ഫോടിതം’ എന്ന കരണത്തില്‍ ഉള്ള ശിവപ്രതിഷ്ഠയാണെന്ന് പറയപ്പെടുന്നു.
== അവലംബം ==
<references/>
{{അപൂര്‍ണ്ണം}}
 
[[Category:കല]]
[[വര്‍ഗ്ഗം:കല]]
[[Categoryവര്‍ഗ്ഗം:സംസ്കാരം]]
[[Categoryവര്‍ഗ്ഗം:ഹൈന്ദവം]]
 
[[cy:Nataraja]]
"https://ml.wikipedia.org/wiki/നടരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്