"അമർത്യ സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

137 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (വര്‍ഗ്ഗം ഒഴിവാക്കി "നോബല്‍ സമ്മാനം നേടിയ ഭാരതീയര്‍" (HotCat ഉപയോഗിച്ച്))
(ചെ.) (Robot: Cosmetic changes)
{{prettyurl|Amartya Sen}}
{{Infobox_Scientist
| name = അമര്‍ത്യ സെന്‍[[Imageചിത്രം:Nobel prize medal.svg‎|20px]]
| image = Amartya Sen.jpg
| caption =
| death_date =
| death_place =
| residence = [[Imageചിത്രം:Flag of the United States.svg|20px|]] [[United States|U.S.]]
| nationality = [[Imageചിത്രം:Flag of India.svg|20px|]]‎ [[India]]n
| field = [[Economics]]
| work_institution =[[Harvard University]] (2004 - )
[[Cambridge University]] (1998-2004)
[[Harvard University]] (1988-1998)
[[Oxford University]] (1977-88)
[[London School of Economics]] (1971-77)
[[Delhi School of Economics]] (1963-71)
[[Cambridge University]] (1957-63)
[[Jadavpur University]] (1956-58)
| doctoral_students =
| known_for = [[Welfare Economics]]
[[Human development theory]]
| prizes = [[Imageചിത്രം:Nobel Prize.png|20px]] [[Nobel Prize in Economics]] (1998)
[[Bharat Ratna]] (1999)
| footnotes =}}
[[സാമ്പത്തിക ശാസ്ത്രജ്ഞന്‍]], [[തത്വചിന്തകന്‍]], [[നോബല്‍ സമ്മാനജേതാവ്]] എന്നീ നിലകളില്‍ വിഖ്യാതനായ ഒരു ഇന്ത്യാക്കാരനാണു '''അമര്‍ത്യ കുമാര്‍ സെന്‍'''. [[1998]]-ലെ [[സാമ്പത്തിക ശാസ്ത്രം|സാമ്പത്തിക ശാസ്ത്രത്തിനുള്ള]] നോബല്‍ സമ്മാനം നേടിയത് ഇദ്ദേഹമാണ്‌. "വെല്‍ഫെയര്‍ ഇക്കണോമിക്സ്, "സോഷ്യല്‍ ചോയ്സ് എന്നീ മേഖലകളിലെ അതുല്യ സംഭാവനകള്‍ മാനിച്ചാണ് ഈ അംഗീകാരം (1998).

== സാമ്പത്തികശാസ്ത്രത്തിലെ സംഭാവനകള്‍ ==
സാമ്പത്തികശാസ്ത്രം, ഗണിതം, തര്‍ക്കശാസ്ത്രം, തത്ത്വശാസ്ത്രം, ധര്‍മശാസ്ത്രം, ചരിത്രം, രാഷ്ട്രതന്ത്രം എന്നീ വിഷയങ്ങളിലെ സിദ്ധാന്തങ്ങള്‍, വിശകലനരീതികള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ചട്ടക്കൂടാണ് അമര്‍ത്യസെന്നിന്റെ പഠനങ്ങളുടെ കാതല്‍. പഠനകാലത്തിന്റെ ആദ്യനാളുകളില്‍ തന്നെ വെല്‍ഫെയര്‍ ഇക്കണോമിക്സ് ഇദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ "സാമൂഹ്യക്ഷേമം" എന്ന പ്രതിഭാസത്തെ സ്ഥൂലതലത്തിലല്ല, സൂക്ഷ്മതലത്തിലാണ് വിശകലനം ചെയ്യേണ്ടത് എന്ന് ഇദ്ദേഹം വാദിച്ചു. പട്ടിണി, ദാരിദ്ര്യം, ക്ഷാമം തുടങ്ങിയ സാധാരണ മനുഷ്യന്റെ പ്രശ്നങ്ങളെ സാമ്പത്തിക ശാസ്ത്രത്തിന്റെ കേന്ദ്രബിന്ദുവാക്കിയതില്‍ സെന്നിന് വലിയ പങ്കുണ്ട്. സന്തുഷ്ടി, തൃപ്തി, സുഖം, സന്തോഷം എന്നിവ ഒരു മാനസികാവസ്ഥയാണ്. പോഷകമൂല്യമുളള ഭക്ഷണം, വസ്ത്രം, കിടപ്പാടം, ആരോഗ്യം, വിദ്യാഭ്യാസം, ജീവിക്കാനുള്ള തൊഴില്‍, സ്വാഭിമാനം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം എന്നിവ വ്യക്തിക്ക് സന്തുഷ്ടി നല്‍കുന്നു. ഇതെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സെന്‍ സൃഷ്ടിച്ച സാങ്കേതിക പദങ്ങള്‍ നിരവധിയാണ്. "വെല്‍ബീയിങ്", "ഫംക്ഷണിങ്", "കേപ്പബിലിറ്റീസ്", "ഡിപ്രിവേഷന്‍", "സോഷ്യല്‍ ചോയ്സ്", "സോഷ്യല്‍ എക്സ്ക്ളൂഷന്‍", "ഹ്യൂമന്‍ ഡെവലപ്മെന്റ്", "എന്‍ടൈറ്റില്‍മെന്റ്", "എംപവര്‍മെന്റ്" എന്നിവയാണവ.

സാക്ഷരത, വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യപരിപാലനം എന്നീ ഘടകങ്ങളും അവയുടെ കാര്യത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ-പുരുഷ അസമത്വവും സാമൂഹ്യ-സാമ്പത്തിക വികസനത്തെ ബാധിക്കും. ഇക്കാര്യത്തില്‍ അനുയോജ്യമായ പൊതുനയങ്ങളും ഇടപെടലുകളും നടത്തേണ്ടത് സ്റ്റേറ്റാണ് എന്ന് വാദിച്ച അമര്‍ത്യസെന്‍ കേരള വികസന മാതൃകയെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നു. എന്നാല്‍ കേരളം ഇതുവരെ നേടിയ "മാനവികവികസനം(human development)" സുസ്ഥിരമാക്കണമെങ്കില്‍ പ്രത്യുത്പാദനമേഖലകളില്‍ പുത്തന്‍ ഉണര്‍വുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ഇദ്ദേഹം നിര്‍ദേശിച്ചു. കേരളം, ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലെ വികസന പരീക്ഷണങ്ങളും അനുഭവങ്ങളും സെന്‍ വിശകലനം ചെയ്തിട്ടുണ്ട്. യു.എന്‍.ഡി.പി.ക്ക് വേണ്ടി പാക്കിസ്താനിലെ മഹബുള്‍ ഉല്‍ ഹക്കുമായി ചേര്‍ന്ന് "മാനുഷിക വികസനസൂചിക"നിര്‍മിക്കാനും സെന്‍ തയ്യാറായി. അണ്വായുധശേഷി നേടിയിട്ടും സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ദാരിദ്ര്യനിര്‍മാര്‍ജനം, സ്ത്രീ-പുരുഷസമത്വം, എന്നിവയുടെ കാര്യത്തില്‍ ഇപ്പോഴും ഇന്ത്യ പിന്നോക്കം നില്‍ക്കാനുള്ള പ്രധാന കാരണം ഭരണത്തില്‍ വന്ന വീഴ്ചയാണ്. ഉദാരവല്‍ക്കരണത്തിന്റേയും ആഗോളവല്‍ക്കരണത്തിന്റേയും പ്രയോജനങ്ങള്‍ സ്വീകരിക്കുന്ന അവസരത്തില്‍ തന്നെ അതിന്റെ ജനവിരുദ്ധമായ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ വേണ്ട സാമൂഹ്യസുരക്ഷാവലയം സൃഷ്ടിക്കുന്നതിനു കഴിവുള്ള ഒരു ജനാധിപത്യഭരണക്രമമാണ് ഇന്ത്യയില്‍ ഉണ്ടാകേണ്ടത് എന്ന് സെന്‍ പറയുന്നു. ഇന്ത്യയുടെ രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ ഇവിടെ കൂടുതല്‍ ലഭ്യമായ തൊഴില്‍ ശക്തിസാന്ദ്രമായ വികസനത്തിന് മുന്‍ഗണന നല്‍കണമെന്ന് സെന്‍ വാദിച്ചിരുന്നു. വികസനത്തിന് "മാനുഷിക മുഖം"ഉണ്ടാകണമെന്നും ഇദ്ദേഹം ശഠിച്ചു.

== കൃതികള്‍ ==
തന്റെ ബൗദ്ധികപ്രവര്‍ത്തനങ്ങളില്‍ ഒരേസമയം സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രം, ചരിത്രം, ധര്‍മശാസ്ത്രം, തത്ത്വശാസ്ത്രം, ജനസംഖ്യാപഠനം, താരതമ്യവികസനപഠനം എന്നീ വിവിധമേഖലകളെ സമന്വയിപ്പിക്കാന്‍ അമര്‍ത്യസെന്നിനുള്ള കഴിവ് പ്രശംസനീയമാണ്.

{{അപൂര്‍ണ്ണം|Amartya Sen}}

[[Categoryവര്‍ഗ്ഗം:ഇന്ത്യന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍]]
[[Categoryവര്‍ഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവര്‍]]
[[Category:സാമ്പത്തികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍]]
[[Categoryവര്‍ഗ്ഗം:സാമ്പത്തികശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരസമ്മാന ജേതാക്കള്‍]]
[[വര്‍ഗ്ഗം:നോബല്‍ പുരസ്കാര ജേതാക്കള്‍]]
[[Categoryവര്‍ഗ്ഗം:നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാര്‍]]

[[ar:أمارتيا سن]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/385326" എന്ന താളിൽനിന്ന് ശേഖരിച്ചത്