"ദൂരദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 2:
{{Infobox Network |
network_name = ദൂരദര്‍ശന്‍ |
network_logo = [[Imageചിത്രം:Doordarshan.png|185px|ദൂരദര്‍ശന്‍ ചിഹ്നം]] |
country = {{flagicon|India}} [[ഇന്ത്യ]] |
network_type = [[Terrestrial television|Broadcast]] [[television network]] |
വരി 17:
[[പ്രസാര്‍ ഭാരതി|പ്രസാര്‍ ഭാരതിയുടെ]] കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതു പ്രക്ഷേപണ ഭൂതല ടെലിവിഷന്‍ ചാനല്‍ ആണ് '''ദൂരദര്‍ശന്‍'''. സന്നാഹങ്ങള്‍, സ്റ്റുഡിയോകള്‍, ട്രാന്‍സ്മിറ്ററുകള്‍, എന്നിവയുടെ എണ്ണം എടുത്താല്‍ ദൂരദര്‍ശന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രക്ഷേപണ നിലയങ്ങളില്‍ ഒന്നാണ്. [[1959]] സെപ്തംബറില്‍ പ്രക്ഷേപണം ആരംഭിച്ച ദൂരദര്‍ശന്‍ [[2004]] അവസാനത്തോടെ ദൂരദര്‍ശന്‍ ഡിജിറ്റല്‍ പ്രക്ഷേപണവും ആരംഭിച്ചു.
 
== ചരിത്രം ==
ഒരു ചെറിയ ട്രാന്‍സ്മിറ്ററും തട്ടിക്കൂട്ടിയ ഒരു സ്റ്റുഡിയോയും ഉപയോഗിച്ച് 1959 സെപതംബറില്‍ [[ദില്ലി | ദില്ലിയില്‍]] നിന്നുള്ള ഒരു പരീക്ഷണ പ്രക്ഷേപണത്തിലൂടെ ദൂരദര്‍ശന്‍ ഒരു ലളിതമായ തുടക്കം കുറിച്ചു. [[1965]]-ല്‍ [[ഓള്‍ ഇന്ത്യാ റേഡിയോ| ഓള്‍ ഇന്ത്യാ റേഡിയോയുടെ]] ഭാഗം ആയി ദൂരദര്‍ശന്‍ ദില്ലിയില്‍ ദൈനംദിന പ്രക്ഷേപണം ആരംഭിച്ചു. [[1972]]-ല്‍ ദൂരദര്‍ശന്‍ [[ബോംബെ]] ([[മുംബൈയില്‍]]) സം‌പ്രേഷണം ആരംഭിച്ചു. [[1975]] വരെ [[ഇന്ത്യ | ഇന്ത്യയിലെ]] ഏഴു നഗരങ്ങളില്‍ മാത്രമേ ദൂരദര്‍ശന്‍ പ്രക്ഷേപണം ലഭ്യമായിരുന്നുള്ളൂ. [[1976]]-ല്‍ ദൂരദര്‍ശന്‍ [[ആകാശവാണി | ആകാശവാണിയില്‍]] നിന്നും വേര്‍പെടുത്തി, ദൂരദര്‍ശനും ആകാശവാണിയും രണ്ടു വ്യത്യസ്ത അധികാരികളുടെ കീഴില്‍ ആക്കി. ദൂരദര്‍ശന്‍ സ്ഥാപിതമായ വര്‍ഷം 1976 ആണ് എന്നു പറയാം.
 
== ഇന്ത്യ മുഴുവന്‍ ==
 
ദൂരദര്‍ശന്റെ ദേശീയ പ്രക്ഷേപണം [[1982 | 1982-ല്‍]] ആരംഭിച്ചു. ഇതേ വര്‍ഷം കളര്‍ ടി.വി.കള്‍ [[ഇന്ത്യ|ഇന്ത്യന്‍]] വിപണിയില്‍ ലഭ്യമായി. 1982-ലെ സ്വാതന്ത്ര്യ ദിന പരേഡും ഏഷ്യാഡും കളറില്‍ ദൂരദര്‍ശന്‍ സമ്പ്രേക്ഷണം ചെയ്തു. [[രാമായണം]], [[മഹാഭാരതം]], ഹം ലോഗ്, ബുനിയാദ്, തുടങ്ങിയ പരമ്പരകളിലൂടെ എണ്‍പതുകളെ ദൂരദര്‍ശന്‍ കീഴടക്കി. [[രാമായണം]] കാണുവാന്‍ ഗ്രാമങ്ങള്‍ മുഴുവനും ലഭ്യമായ ഒരു ടി.വി.യുടെ മുമ്പില്‍ ഇരിക്കാറും ടി.വി.യെ പുഷ്പാര്‍ച്ചന നടത്താറും ഉണ്ടായിരുന്നു എന്നു ചരിത്രം{{fact}}. സീതയായി അഭിനയിച്ച നടി (ദീപിക ചിഖാലിയ) ഒരു സോപ്പു പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ ജനങ്ങള്‍ക്കു അതു സഹിക്കാന്‍ പറ്റുന്നതിനും അപ്പുറമായിരുന്നു. അത്ര ശക്തമായ മാധ്യമമായിരുന്നു ദൂരദര്‍ശന്‍. രംഗോളി, [[ചിത്രഹാര്‍]], തുടങ്ങിയവ 1980 കളിലെ മറ്റു ജനകീയ പരിപാടികള്‍ ആണ്.
 
ഇന്ന് [[ഇന്ത്യ|ഇന്ത്യയിലെ]] 90% നു മുകളില്‍ ആളുകള്‍ക്കും 1400 ഭൂതല ട്രാന്‍സ്മിറ്ററുകളിലൂടെ ദൂരദര്‍ശന്‍ ലഭ്യമാണ്. 46 ദൂരദര്‍ശന്‍ സ്റ്റുഡിയോകള്‍ രാജ്യമൊട്ടാകെ ദൂരദര്‍ശന്‍ പരിപാടികള്‍ നിര്‍മ്മിക്കുന്നു. രണ്ടു ദേശീയ ചാനലുകള്‍, 11 പ്രാദേശിക ഉപഗ്രഹ ചാനലുകള്‍, നാലു സംസ്ഥാന നെറ്റ്വര്‍ക്കുകള്‍, ഒരു അന്താരാഷ്ട്ര ചാനല്‍, ഒരു കായിക ചാനല്‍, പാര്‍ലമെന്റിനു വേണ്ടി രണ്ടു ചാനലുകള്‍ (ഡി ഡി ലോകസഭ, ഡി ഡി രാജ്യസഭ) എന്നിവ ഉള്‍പ്പെടെ 19 ചാനലുകള്‍ ഇന്നു ദൂരദര്‍ശന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
വരി 28:
ഡി ഡി-1 ദേശീയ പരിപാടിയില്‍ സമയം പങ്കുവെച്ച് പ്രാദേശിക പരിപാടികള്‍ അവതരിപ്പിക്കുന്നു. ഡി ഡി വാര്‍ത്താ ചാനല്‍ (ഡി ഡി മെട്രോയ്ക്കു പകരം 2003 നവംബര്‍ 3ന് തുടങ്ങിയത്) 24 മണിക്കൂറും വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നു. ഖൊ ഖൊ, കബഡി തുടങ്ങിയ നാടന്‍ കായിക കലകളെ പ്രക്ഷേപണം ചെയ്യുന്ന ഏക ചാനലാണ് ഡി ഡി കായികം.
 
== മത്സരം ==
 
സ്വകാര്യ ചാനലുകളുടെ തള്ളിക്കയറ്റം ദൂരദര്‍ശന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വലിയ കുറവു വരുത്തി. വരുമാനത്തിലുളള കുറവിനു പിന്നാലെ നിലവാരത്തില്‍ ദൂരദര്‍ശന്‍ പിന്നോട്ടുപോയി എന്ന പരാതിയും വ്യാപകമായി. പക്ഷേ വിനോദ പരിപാടികള്‍ കാണിക്കാന്‍ ഉള്ള മാധ്യമം അല്ല, മറിച്ച്, രാജ്യത്തോട് ഉത്തരവാദിത്വം ഉള്ള ചാനലാണ് ദൂരദര്‍ശന്‍ എന്നു പറയുന്നവരും ഉണ്ട്. ഇപ്പോഴും [[ഇന്ത്യ|ഇന്ത്യയില്‍]] ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ചാനലാണ് ദൂരദര്‍ശന്‍.
 
== പുറമെ നിന്നു ഉള്ള കണ്ണികള്‍. ==
 
* [http://www.ddindia.gov.in/ ദൂരദര്‍ശന്‍]
*[http://www.allindiaradio.org/ അഖിലേന്ത്യാ റേഡിയോ]
*[http://mib.nic.in/ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം]
 
[[category:ഇന്ത്യ]]
[[വിഭാഗം:ദൃശ്യമാദ്ധ്യമങ്ങള്‍]]
 
[[categoryവര്‍ഗ്ഗം:ഇന്ത്യ]]
 
[[de:Durdarshan]]
"https://ml.wikipedia.org/wiki/ദൂരദർശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്