"വന്യജീവി (സംരക്ഷണ) നിയമം 1972" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Wildlife Protection Act of 1972}}
[[മനുഷ്യന്‍|മനുഷ്യരുടെ]] അനിയന്ത്രിത പ്രവര്‍ത്തനങ്ങള്‍ മൂലം മറ്റുജീവജാലങ്ങള്‍ ഭൂമിയില്‍ നിന്നും വംശമറ്റുപോകുന്നതു തടയാനായി 1972-ല്‍ [[ഇന്ത്യ|ഇന്ത്യയില്‍]] നിലവില്‍ വന്ന നിയമമാണ് '''വന്യജീവി (സംരക്ഷണ) നിയമം 1972'''. ഏറ്റവുമധികം സംരക്ഷിക്കേണ്ട ജീവികളെ ഈ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളില്‍ പെടുത്തിയിരിക്കുന്നു. തുല്യ പ്രാധാന്യമുള്ള മറ്റു ജീവികളെ ഷെഡ്യൂള്‍ 2 പാര്‍ട്ട് 2-ലും പെടുത്തിയിരിക്കുന്നു. അവയെ വേട്ടയാടുന്നത് നിയമത്തിന്റെ സെക്ഷന്‍ 9 പ്രകാരം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിരിക്കുന്നു. 1927-ലെ [[ഇന്ത്യന്‍ വനനിയമം 1927|ഇന്ത്യന്‍ വനനിയമത്തിനു]] സമാന്തരമായി സ്വതന്ത്രമായ കാലാനുസൃതമായ നിയമമായാണ് ഈ നിയമം സൃഷ്ടിച്ചത്.
== നിയമം ==
എല്ലാ വന്യജീവികളും സംസ്ഥാന സര്‍ക്കാരിന്റെ സ്വത്താണെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത [[വന്യജീവി സങ്കേതം|വന്യജീവി സങ്കേതങ്ങളിലോ]] [[ദേശീയോദ്യാനം|ദേശീയോദ്യാനങ്ങളില്‍]] വച്ചോ വേട്ടയാടപ്പെട്ടാല്‍ അവ കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലായിത്തീരുമെന്നും നിയമം പറയുന്നു. ഷെഡ്യൂള്‍ ഒന്നില്‍ പെട്ടതോ, ഷെഡ്യൂള്‍ 2 പാര്‍ട്ട് 2 -ല്‍ പെട്ടതോ ആയ വന്യജീവികളെയോ അവയില്‍ നിന്നും സൃഷ്ടിച്ചെടുത്ത വസ്തുക്കളോ കൈവശം വെയ്ക്കാന്‍ യാതൊരാള്‍ക്കും അവകാശം ഉണ്ടായിരിക്കുന്നതല്ല. നിയമത്തിലെ സെക്ഷന്‍ 6 പ്രകാരം ഓരോ സംസ്ഥാനവും ഒരു വന്യജീവികാര്യ ഉപദേശക സമിതിയെ രൂപവല്‍ക്കരിക്കേണ്ടതും, ആ സമിതിയുടെ നിര്‍ദ്ദേശപ്രകാരം [[ദേശീയോദ്യാനം]], [[സംരക്ഷിത പ്രദേശം]], [[വന്യജീവി സങ്കേതം]] എന്നിവയുടെ വിസ്തൃതി നിര്‍ണ്ണയിക്കേണ്ടതുമാണ്.
 
== ലംഘനം കൈകാര്യം ചെയ്യല്‍ ==
ഈ നിയമം ലംഘിക്കപ്പെട്ടന്ന് ബോധ്യം വന്നാല്‍ വന്യജീവി സംരക്ഷണ ഡയറക്റ്റര്‍ക്കോ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ആള്‍ക്കോ, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ, സബ് ഇന്‍സ്പെക്റ്ററില്‍ കുറയാത്ത റാങ്ക് ഉള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കോ ബന്ധപ്പെട്ട സ്ഥലത്ത് പ്രവേശിക്കാനും, അന്വേഷണം നടത്താനും, അറസ്റ്റ് വാറണ്ട് ഇല്ലാതെ തന്നെ തെറ്റു ചെയ്തവരെ അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിക്കാനും നിയമത്തിന്റെ സെക്ഷന്‍ 50 അധികാരം നല്‍കുന്നു.
 
വരി 11:
സെക്ഷന്‍ 53-ല്‍ അധികാരികള്‍ തങ്ങളുടെ അധികാരം ദുര്‍‌വിനിയോഗം നടത്തിയെന്ന് തെളിഞ്ഞാല്‍ 6 മാസം വരെ തടവും, 500 രൂപ വരെ പിഴയുമാണ് ശിക്ഷയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉദ്ദേശശുദ്ധിയോടെ ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന പ്രവൃത്തി സെക്ഷന്‍ 60 പ്രകാരം പരിരക്ഷിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നതാണ്.
 
== പ്രാധാന്യം ==
ഇന്ത്യയിലെ വന്യജീവി നിയമങ്ങളില്‍ ശക്തമായ നിയമമാണ് വന്യജീവി (സംരക്ഷണ) നിയമം 1972.
 
== കൂടുതല്‍ വിവരങ്ങള്‍ക്ക് ==
http://envfor.nic.in/legis/wildlife/wildlife1.html
 
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ നിയമങ്ങള്‍]]
 
[[en:Wildlife Protection Act of 1972]]
"https://ml.wikipedia.org/wiki/വന്യജീവി_(സംരക്ഷണ)_നിയമം_1972" എന്ന താളിൽനിന്ന് ശേഖരിച്ചത്