"അട്ടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 2:
 
ഭാരതപ്പുഴയുടെ പ്രധാനപോഷകനദികളുടെ ഉത്ഭവസ്ഥാനം അട്ടപ്പാടി പ്രദേശമാണ്. നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നിവയാണ് അവയില്‍ പ്രധാനം. നിറയെ മുടിപ്പിന്‍ വളവുകളോടു കൂടിയ അട്ടപ്പാടി ചുരം റോഡ്, താഴ്വര എന്നിവ നയനാനന്ദം തരുന്നവയാണ്.
[[Imageചിത്രം:Route to Attappady.JPG|thumb|right|250px|അട്ടപ്പാടിയിലേയ്ക്കുള്ള ചുരം റോഡ് മഞ്ഞുമൂടിയ നിലയില്‍]]
 
[[മണ്ണാര്‍ക്കാട്]] പട്ടണമാണ് അട്ടപ്പാടിയ്ക്ക് ഏറ്റവും അടുത്തുകിടക്കുന്ന പട്ടണം എങ്കിലും, അട്ടപ്പാടി നിവാസികള്‍ക്ക് കോയമ്പത്തൂര്‍ സമീപത്ത് തന്നെയാണുള്ളത്. മണ്ണാര്‍ക്കാട് നിന്നും പാലക്കാട് വഴിയല്ലാതെ കോയമ്പത്തൂര്‍ പോകുവാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണിത്. മണ്ണാര്‍ക്കാട് പട്ടണത്തില്‍ നിന്നും ഏതാണ്ട് 7 കി.മീ. പിന്നിട്ടു കഴിഞ്ഞാല്‍ അട്ടപ്പാടി ആരംഭിക്കുകയായി. ആനമൂളി എന്ന സ്ഥലമാണ് അട്ടപ്പാടിയുടെ തുടക്കം.
 
== ജനവിഭാഗം ==
അട്ടപ്പാടിയിലെ ജനതയുടെ ഭൂരിപക്ഷവും ഇപ്പോള്‍ കുടിയേറ്റ കര്‍ഷകരാണ്. ഉള്‍പ്രദേശങ്ങളും, വനാന്തര്‍ ഭാഗങ്ങളും, സര്‍ക്കാര്‍-സര്‍ക്കാരിതര കോളനികളിലും മാത്രമായി ഇപ്പോള്‍ [[ആദിവാസി|ആദിവാസികള്‍]] കുറഞ്ഞിരിക്കുന്നു. [[തമിഴ്‌നാട്|തമിഴ്‌നാട്ടില്‍]] നിന്നു കുടിയേറിപ്പാര്‍ത്ത ഒരു ചെറിയ വിഭാഗം ജനങ്ങളും അട്ടപ്പാടിയിലുണ്ട്. പ്രധാനവരുമാനമാര്‍ഗ്ഗം കൃഷി തന്നെയാണ്. റബ്ബര്‍, കമുക്, വാഴ, കുരുമുളക്, കാപ്പി, തേയില, തുവര, കപ്പ, തുടങ്ങി എല്ലാവിധ കൃഷികളും ഇവിടെ ചെയ്തുവരുന്നു.
 
== പ്രധാനപ്പെട്ട സ്ഥലങ്ങള്‍ ==
ആനമൂളി, മുക്കാലി, സൈലന്‍റ് വാലി, ചിണ്ടക്കി, കക്കുപ്പടി, കല്‍ക്കണ്ടി, കള്ളമല, ജെല്ലിപ്പാറ, ഒമ്മല, മുണ്ടന്‍പാറ, താവളം, കൂക്കം പാളയം, കോട്ടത്തറ, അഗളി, പാലയൂര്‍, പുതൂര്‍, ആനക്കട്ടി (സംസ്ഥാന അതിര്‍ത്തി), ഷോളയൂര്‍, ചാവടിയൂര്‍, മുള്ളി, ചിറ്റൂര്‍, കുറവന്‍പാടി, തുടങ്ങിയവയാണ് പ്രധാനപ്പെട്ട സ്ഥലങ്ങള്‍. ആദിവാസികളുടെ ആവാസകേന്ദ്രങ്ങള്‍ ഉള്ള ഉള്‍പ്രദേശങ്ങള്‍ വേറേയും ഉണ്ട്.
 
== ഉത്സവങ്ങള്‍ ==
[[Imageചിത്രം:Malleeswaran Mudi.JPG|thumb|right|250px|മല്ലീശ്വരന്‍ മുടി]]
ആദിവാസികള്‍ ഫെബ്രുവരി/മാര്‍ച്ച് കാലത്ത് [[ശിവരാത്രി]] മഹോത്സവം [[മല്ലീശ്വരം അമ്പലം|മല്ലീശ്വരക്ഷേത്രത്തില്‍]] കൊണ്ടാടുന്നു. ആദിവാസി ഗോത്രപൂജാരിമാര്‍ മല്ലീശ്വരന്‍ മലയില്‍ അന്നു രാത്രി വിളക്കുതെളിക്കുകയും, പൂജകള്‍ നടത്തുകയും ചെയ്യുന്നു.
 
== എത്തിച്ചേരാനുള്ള വഴി ==
* അടുത്തുള്ള പട്ടണം [[മണ്ണാര്‍ക്കാട്]] - 53കിലോമീറ്റര്‍ അകലെ (ആനക്കട്ടിയില്‍ നിന്നും)
* അടുത്തുള്ള വിമാനത്താവളം [[കോയമ്പത്തൂര്‍]] -
* മണ്ണാര്‍ക്കാടുനിന്നും [[ആനക്കട്ടി]]യിലേക്ക് ധാരാളം ബസ്സുകളുണ്ട്. (ആനക്കട്ടി അട്ടപ്പാടി പ്രദേശത്തെ ഒരു സ്ഥലമാണ്).
* മണ്ണാ‍ര്‍ക്കാടും [[അഗളി]]യിലും താമസ സൗകര്യം ലഭിക്കും.
 
== പട്ടിണിമരണങ്ങള്‍ ==
കേരളത്തില്‍ പട്ടിണിമരണങ്ങളും ആദിവാസി ചൂഷണങ്ങളും തുടര്‍ച്ചയായി സംഭവിക്കുന്ന സ്ഥലങ്ങളിലൊന്നാണ് അട്ടപ്പാടി.
 
{{പാലക്കാട് - സ്ഥലങ്ങള്‍}}
[[വിഭാഗം: പാലക്കാട് ജില്ലയിലെ ഗ്രാമങ്ങള്‍]]
 
[[Enen:Attappadi]]
"https://ml.wikipedia.org/wiki/അട്ടപ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്