"തെക്കുപടിഞ്ഞാറൻ കാലവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
[[Fileചിത്രം:India southwest summer monsoon onset map en.svg|right|thumb|300px|തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്റെ ഗതിയും മഴയുടെ ആരംഭവും കാണിക്കുന്നു.]]
[[ജൂണ്‍]] മുതല്‍ [[ഒക്റ്റോബര്‍]] വരെയുള്ള മാസങ്ങളില്‍ [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍]] അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ്‌ '''തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം, ഇടവപ്പാതി, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍''' എന്നീ പേരുകളില്‍ പറയുന്നത്. ഇന്ത്യയിലെ കാര്‍ഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്ന ഈ [[മണ്‍സൂണ്‍|കാലവര്‍ഷം]] ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF|location=LONDON|isbn=|chapter=3-WESTERN INDIA|pages=92-98|url=}}</ref>‌.
 
വരി 10:
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഓരോ മേഖലയിലും നല്‍കുന്ന വര്‍ഷപാതത്തിന്റെ അളവിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ടെങ്കിലും മിക്കവാറും പ്രദേശങ്ങളിലും വാര്‍ഷികവര്‍ഷപാതത്തിന്റെ 80 ശതമാനവും ഈ കാലവര്‍ഷക്കാലത്താണ്‌ ലഭിക്കുന്നത്<ref name=rockliff/>.
 
== കാലവര്‍ഷത്തിന്റെ ആരംഭം ==
[[Fileചിത്രം:Monsoon clouds Lucknow.JPG|right|thumb|മണ്‍സൂണ്‍ മേഘം - ലക്നൗ നഗരത്തിനു മുകളില്‍]]
[[നവംബര്‍]] മുതല്‍ [[ഫെബ്രുവരി]] വരെയുള്ള തണുപ്പുകാലത്തിനു ശേഷം ഇന്ത്യയിലെ താപനില വളരെ പെട്ടെന്ന് ഉയരുന്നു. [[മേയ്]] മാസത്തില്‍ ബോംബേയില്‍ 33°C വരേയും [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിനു]] കിഴക്ക് [[നാഗ്‌പൂര്‍|നാഗ്പൂരില്‍]] 43°C വരേയും താപനില ഉയരുന്നു. മേയ് അവസാനമാകുമ്പോഴേക്കും കാലവര്‍ഷത്തിന്റെ വരവറിയിക്കാനെന്നോണം ചെറിയ മഴ ലഭിക്കുന്നു. ഇതിനെ മാങ്ങാമഴ എന്നാണ്‌ ഉപദ്വീപീയ ഇന്ത്യയില്‍ അറിയപ്പെടുന്നത്. [[ഡെക്കാന്‍ പീഠഭൂമി]] പ്രദേശത്ത് കാലവര്‍ഷത്തിന്റെ ആരംഭമാകുമ്പോഴേക്കും ശക്തമായ പൊടിക്കാറ്റ് വീശുന്നു. ഈ സമയത്ത് താപനില വളരെയേറെ വര്‍ദ്ധിക്കുന്നു.
 
വരി 18:
[[ജൂണ്‍ 5]] ആണ്‌ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം [[ബോംബെ|ബോംബേയില്‍]] പൊട്ടിപ്പുറപ്പെടുന്ന ഔദ്യോഗികതിയതി. [[ജൂണ്‍ 15]]-ഓടെ കാലവര്‍ഷം[[ബംഗാള്‍|ബംഗാളിലെത്തുന്നു]]<ref name=rockliff/>.
 
== ഫലങ്ങള്‍ ==
[[Fileചിത്രം:Rain in Kerela 01.jpg|right|thumb|കേരളത്തിലെ ഇടവപ്പാതിമഴ]]
കാലവര്‍ഷത്തിന്റെ ആഗമനസമയവും കാഠിന്യവും, കാര്‍ഷികമേഖലയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. കാലവര്‍ഷം എത്താന്‍ വൈകുന്നത് കൃഷിനാശത്തിനും, കാലവര്‍ഷത്തിന്റെ കാഠിന്യം കൂടുന്നത് കൃഷിനാശത്തിനൊപ്പം മണ്ണൊലിപ്പിനും വെള്ളപ്പൊക്കത്തിനും ഉരുള്‍ പൊട്ടല്‍ പോലുള്ള മറ്റു പ്രകൃതിദുരന്തങ്ങള്‍ക്കും കാരണമാകുന്നു. കാലവര്‍ഷം ബോംബേ പോലുള്ള നഗരങ്ങളില്‍ വെള്ളക്കെട്ടുണ്ടാക്കുന്നു. ഇതോടൊപ്പം തന്നെ നഗരത്തിലെ ഓടകളേയും മറ്റും വൃത്തിയാക്കുന്നതിലും ഈ മഴ ഒരു പങ്ക് വഹിക്കുന്നു<ref name=rockliff/>.
 
== മഴയുടെ അളവ് ==
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കാലവര്‍ഷക്കാലത്ത് മിക്കവാറും ദിനം‌പ്രതി മഴ ലഭിക്കുന്നു. ഷില്ലോങ് പീഠഭൂമിയിലുള്ള [[ചിറാപുഞ്ചി|ചിറാപുഞ്ചിയിലാണ്‌]] ഏറ്റവും കൂടുതല്‍ മഴലഭിക്കുന്നത്. ജൂണ്‍‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് 813 സെന്റീമീറ്റര്‍ മഴ ലഭിക്കുന്നു. 1080 സെന്റീമീറ്ററാണ്‌ ഇവിടത്തെ വാര്‍ഷികവര്‍ഷപാതാത്തിന്റെ അളവ്. പരമാവധി 2540 സെന്റീമീറ്റര്‍ വരെ വാര്‍ഷികവര്‍ഷപാതം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിലെ കച്ച് പോലുള്ള മേഖലകളിലാണ്‌ ഈ കാലവര്‍ഷക്കാലത്ത് ഇന്ത്യയില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്നത്<ref name=rockliff/>.
 
കാലവര്‍ഷക്കാറ്റിന്റെ ബംഗാള്‍ ഉള്‍ക്കടല്‍ ശാഖ കിഴക്കോട്ട് നീങ്ങി ഒരു വലിയ ചാപാകൃതിയില്‍ ഇന്ത്യാതീരത്തിന്റെ കൂടുതല്‍ വടക്കു ഭാഗത്താണ്‌ വീശിയടീക്കുന്നത്. അതുകൊണ്ട് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മൂലമുള്ള വര്‍ഷപാതം ഇന്ത്യയുടെ കിഴക്കന്‍ തീരത്ത്, വടക്കു നിന്ന് തെക്കോട്ട് വരുമ്പോള്‍ കുറഞ്ഞു കുറഞ്ഞു വരുന്നു. അതിനാല്‍ ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് വടക്കുഭാഗത്തെ നെല്‍കൃഷി മുഴുവനും മഴയെ ആശ്രയിച്ചും തെക്കുഭാഗത്തേത് ജലസേചനത്തെ ആശ്രയിച്ചുമാണ്‌<ref name=rockliff4>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=4-EASTERN INDIA|pages=120|url=}}</ref>‌.
 
== അവലംബം ==
{{reflist}}
{{അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗം:കാലാവസ്ഥാപ്രതിഭാസങ്ങള്‍]]
"https://ml.wikipedia.org/wiki/തെക്കുപടിഞ്ഞാറൻ_കാലവർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്