"ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
[[ഭാഷ|ഭാഷയുടെ]] ഘടകങ്ങളേയോ [[വാചകം|വാക്യങ്ങളേയോ]] വിനിമയസാധ്യമാക്കുന്ന രീതിയില്‍ ചിഹ്നങ്ങള്‍ ഉപയോഗിച്ച് രേഖപ്പെടുന്ന സമ്പ്രദായത്തെയാണ്‌ ലിപി എന്നു പറയുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ [[ഭാഷ|സംസാരഭാഷ]] രേഖപ്പെടുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന വരമൊഴി രൂപമാണ് ലിപി. എന്നിരുന്നാലും വ്യക്തിമായി ലിപിയുടെ ഉത്ഭവം ക്രി.മു. 1000 നും 4000 നും ഇടയില്‍ ലിപിയുടെ നിര്‍മ്മാണത്തിന്‌ തുടക്കം കുറിച്ചിരുന്നതായി കാണാം <ref name="ref1">വി.രാം കുമാറിന്റെ സമ്പൂര്‍ണ്ണ മലയാള വ്യാകരണം, സിസോ ബുക്സ്, പട്ടം, തിരുവനന്തപുരം. ISBN ISBN 81-7797-025-9 </ref>. അത് ചിത്രലിപി, സൂത്രലിപി, പ്രതീകലിപി, ഭാവാത്മകലിപി, ഭാവധ്വനിലിപി, ധ്വനിമൂലലിപി, വര്‍ണാത്മകലിപി, എന്നിങ്ങനെ തരം തിരിക്കാം <ref name="ref1"/>. അവയും അവയുടെ പിരവുകളില്‍ നിന്നും ആണ്‌ ഇന്ന് കാണുന്നതരത്തില്‍ ലിപികള്‍ ഉണ്ടായത്.[[അക്ഷരം|അക്ഷരങ്ങള്‍]] എന്ന രൂപങ്ങളിലൂടെയാണ് സാധ്യമാക്കുന്നത്. [[മലയാളം അക്ഷരമാല|മലയാളം അക്ഷരമാലയിലെ]] [[സ്വരം (അക്ഷരമാല)|സ്വരങ്ങള്‍]], [[വ്യഞ്ജനം (അക്ഷരമാല)|വ്യഞ്ജനങ്ങള്‍]], [[ചില്ല്|ചില്ലുകള്‍]], [[അനുസ്വാരം]], [[വിസര്‍ഗ്ഗം]], ചിഹ്നം എന്നിവ ചേരുന്നതാണ് [[മലയാളം]] ലിപി‍.
[[Imageചിത്രം:WritingSystemsoftheWorld4.png|thumb|right|400px|ലോകത്ത് വിവിധയിടങ്ങളില്‍ ഉപയോഗത്തിലിരിക്കുന്ന ലിപികള്‍]]
== ചിത്രലിപി ==
ലേഖനവിദ്യയുടെ തുടക്കം തന്നെ ചിത്രലിപികളിലൂടെയാണ്‌. അതിലൂടെയാണ്‌ ചിത്രകലയും ആരംഭിക്കുന്നത്. ഗുഹാജീവികളായിരുന്ന മനുഷ്യര്‍ ഗുഹകളുടെ ഭിത്തികളില്‍ വരച്ചിരുന്ന [[മൃഗം|മൃഗങ്ങളുടേയും]] [[ചെടി|ചെടികളുടേയും ]] ചിത്രങ്ങളും രേഖഗണിതരീതിയിലുള്ള ചിത്രങ്ങളും രചിച്ചിരുന്നു. അത്തരം ചിത്രങ്ങള്‍ [[ഫ്രാന്‍സ്]], [[സ്പെയിന്‍]], [[ഗ്രീസ്]], [[ഇറ്റലി]], [[മെസൊപ്പൊട്ടേമിയ]], [[ഓസ്ട്രേലിയ]], [[സൈബീരിയ]] തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട് <ref name="ref1"/>. ചിത്രലിപിയില്‍ സംസാരത്തിന്‌ പ്രാധാന്യം ഇല്ലാത്തതുമൂലം കാലദേശങ്ങള്‍ക്കതീതമായി ചിത്രലി സന്ദേശങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. ഇതായിരുന്നു ചിത്രലിപിയുടെ പ്രധാന മേന്മയായി ഉണ്ടായിരുന്നത്. ഈ മേന്മപോലെ തന്നെയോ അതിനെക്കാള്‍ ഉപരിയോ ദോഷങ്ങളും ചിത്രലിപിക്ക് ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു വസ്തുവിനെ കാണിക്കുന്നതിനായി ചിത്രലിപികളില്‍ സാധിക്കുമായിരുന്നു. പക്ഷേ, ഗുണഭാവങ്ങളേയും മനോഭാവനകളേയും വിവരിക്കുന്നതില്‍ ചിത്രലിപികള്‍ മൂലം കഴിഞ്ഞിരുന്നില്ല. കൂടാതെ ചിത്രലിപി നിര്‍മ്മിക്കുന്നതിന്‌ സമയവും; ചിത്രകലയില്‍ പ്രാഗത്ഭ്യവും അത്യാവശ്യ ഘടകങ്ങളായിരുന്നു. പിന്നീട് ചിത്രങ്ങള്‍‍ക്കുപകരമായും സ്ഥലലാഭത്തിനായും ചില പ്രതീകങ്ങള്‍ ഉപയോഗിച്ചിരിക്കാമെന്നും , അത്തരം പ്രതീകങ്ങള്‍ എല്ലായ്പ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതിന്‌ കഴിയാതെ വരുകയും ചെയ്തതോടെ ചിത്രലിപി സമ്പ്രദായം നശിക്കുകയും ചെയ്തിരിക്കാം എന്ന് കരുതുന്നു <ref name="ref1"/>.
== സൂത്രലിപി ==
ഇന്നും നിലനില്‍ക്കുന്നതും വളരെ പുരാതനവുമായ ലേഖനരീതിയാണ്‌ സുത്രലിപി. പണ്ട് ആവര്‍ത്തിച്ച് ഉപയോഗിക്കേണ്ടിവരുന്ന എന്തിനെയെങ്കിലും കണക്കാക്കുന്നതിനായി [[നൂല്‍|നൂലിലോ]], [[മരവുരി|മരവുരിയുടെ]] നാടയിലോ, ഓരോ ആവര്‍ത്തനത്തിനും ഓരോ കെട്ടുവീതം ഇടുന്ന രീതി നിലനിന്നിരുന്നു. ഇങ്ങനെയുണ്ടാക്കുന്ന കെട്ടുകള്‍ മൂലം ഒരു ചെറിയ കെട്ടില്‍ നിന്നും വിപുലമായ കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്ന് കരുതുന്നു. ആ രീതിയുടെ ആധുനിക രൂപമാണ്‌ ഉടുമുണ്ടിന്റെ അറ്റത്തോ കൈലേസിലോ ഒരു കെട്ടിടുന്നത്. വീണ്ടും എപ്പോഴെങ്കിലും അത്തരം കെട്ടുകള്‍ കാണുമ്പോള്‍ ഏത് കാര്യത്തിനാണോ നമ്മള്‍ കെട്ടിട്ടത് അത് ഓര്‍മ്മയില്‍ വരുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു<ref name="ref1"/>. സൂത്രലിപിയില്‍ ആശയസംവാദത്തിന്‌ പല രീതികളും നിലനിന്നിരുന്നു.
* ഒരു ചരടില്‍ പല നിറങ്ങളിലുള്ള നൂലുകള്‍ ബന്ധിച്ച്.
വരി 10:
* വ്യത്യസ്ത ദൈര്‍ഘ്യത്തിലുള്ള ചരടുകള്‍ ഒരുമിച്ച് കൂട്ടിക്കെട്ടി.
* ചരടുകളില്‍ അവിടവിടെയായി വിവിധ തരത്തിലും വലിപ്പത്തിലുമുള്ള കെട്ടുകള്‍.
* ഒരു ദണ്ഡില്‍ വ്യത്യസ്ത നിറങ്ങളിലോ, ദൈര്‍ഘ്യത്തിലോ, ഉള്ള ചരടുകള്‍ ബന്ധിച്ച്. ഇങ്ങനെ പലരീതികളിലും സൂത്രലിപി ഉപയോഗിച്ചിരുന്നു. ഇത്തരം ലിപികള്‍ക്കുദാഹരണമായി ഹെറോഡോട്ടസ് , പീരു പ്രദേശത്ത് പ്രചരിച്ചിരുന്ന ക്വീപൂലിപി ഇതിന്‌ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. കെട്ടുകളിട്ട വ്യത്യസ്ത നിറത്തിലും രൂപത്തിലും നീളത്തിലും നൂലുകള്‍ കൊരുത്ത ഒരു വലിയ കയര്‍ മുഖേന ആശയവിനിമയം നടത്തിയിരുന്നു<ref name="ref1"/>.
== പ്രതീകലിപി ==
ഇത് ഏതെങ്കിലും പ്രതീകം അഥവാ അടയാളം മുഖേന ആശയസംവേദനം നടത്തുന്ന രീതിയാണ്‌. അംഗചലനങ്ങള്‍ മുഖേനയോ ഏതെങ്കിലും വസ്തുമുഖേനയോ ആണ്‌ ഇത്തരം ആശയവിനിമയം നടത്തുന്നത്. ഇന്ന് ഈ രീതിയില്‍ ആശയവിനിമയം നടത്തുന്നത് ഏറ്റവും കൂടുതല്‍ ഊമകളാണ്‌. അവര്‍ അവരുടെ കൈചലനങ്ങള്‍ മുഖേന ആശയവിനിമയം നടത്തുന്നു<ref name="ref1"/>.
== ഭാവാത്മകലിപി ==
ഈ വിഭാഗത്തില്‍ വരുന്നതും ഒരുതരത്തിലുള്ള ചിത്രലിപിയാണ്‌. ഇതില്‍ ചിത്രലിപിയില്‍ നിന്നും വ്യത്യസ്തമായി ഭാവങ്ങളേയും സൂചിപ്പിക്കുന്നു. വടക്കേ അമേരിക്ക, [[ചൈന]], [[പശ്ചിമ ആഫ്രിക്ക]] എന്നീ പ്രദേശങ്ങളില്‍ ഭാവാത്മകലിപി പ്രചാരത്തിലിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു<ref name="ref1"/>.
== ഭാവധ്വനിമൂലകലിപി ==
പരിഷ്കാരം വരുത്തിയ ചിത്രലിപിയാണ്‌ ഭാവധ്വനിമൂലകലിപി. ചില നിരൂപകന്മാരുടെ അഭിപ്രായത്തില്‍ [[മെസൊപ്പൊട്ടേമിയ]], [[മിസ്രീ]] തുടങ്ങിയ ലിപികള്‍ ഈ ഗണത്തില്‍ പെടുന്നതായി കരുതുന്നു<ref name="ref1"/>. ഈ ലിപികള്‍ ചില അംശങ്ങളില്‍ ഭാവമൂലകലിപിയുടേയും ചില അംശങ്ങളില്‍ ധ്വനിമൂലകലിപിയുടേയും സ്വഭാവങ്ങള്‍ കാണിക്കുന്നു. ആധുനിക ചൈനീസ് ലിപി ഇത്തരത്തില്‍ പെടുന്നവയാണ്‌<ref name="ref1"/>. ചൈനീസ് ലിപികളില്‍ ചിലത് ചിത്രലിപികളും ചിലവ ഭാവമൂലകലിപികളും ചില ലിപികള്‍ ധ്വനിമൂലകലിപികളുമാണ്‌<ref name="ref1"/>. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ സിന്ധുനദീതടസംസ്കാരത്ത് ഉപയോഗിച്ചിരുന്നത് ഇത്തരം ലിപി സമ്പ്രദായമായിരുന്നു<ref name="ref1"/>.
== ധ്വനിമൂലകലിപി ==
ധ്വനിമൂലകലിപികള്‍ ഒരു വസ്തുവിന്റേയോ ഭാവത്തേയോ പേരുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. ഇത് ഒരു വസ്തുവിനേയോ ഭാവത്തേയോ കുറിക്കാതെ ധ്വനിയെ മാത്രം പ്രതിനിധീകരിക്കുന്നു. അത്തരം ധ്വനികൊണ്ട് വസ്തുവിന്റേയോ ഭാവത്തിനേയോ പേരുമൂലം കുറിക്കപ്പെടുന്നു. [[ദേവനാഗരി]], [[അറബിക്]], [[ഇംഗ്ലീഷ്]], [[മലയാളം]], [[തമിഴ്]] തുടങ്ങിയവ ധ്വനിമൂലകലിപികള്‍ക്ക് ഉദാഹരണങ്ങളാണ്‌<ref name="ref1"/>. ധ്വനിമൂലകലിപികളെ അക്ഷരാത്മകലിപി എന്നും വര്‍ണ്ണാത്മകലിപി എന്നും രണ്ടായി തിരിക്കാം<ref name="ref1"/>.
=== അക്ഷരാത്മകലിപി ===
ഈ വിഭാഗത്തില്‍ പെടുന്ന ഓരോ ലിപിചിഹ്നവും ഓരോ അക്ഷരത്തെയാണ്‌ സൂചിപ്പിക്കുന്നത്. അറബി, പേര്‍ഷ്യന്‍, ഗുജറാത്തി, ഒറിയ, തമിഴ്, മലയാളം, തെലുഗ് തുടങ്ങിയ ലിപികള്‍ അക്ഷരാത്മകലിപികളാണ്‌<ref name="ref1"/>.
=== വര്‍ണ്ണാത്മകലിപി ===
ലിപിയുടെ വികാസപരിണാമങ്ങളില്‍ ചിത്രലിപി ആദ്യഘട്ടമാണ്‌ എങ്കില്‍ വര്‍ണ്ണാത്മകലിപി അന്തിമഘട്ടമാണ്‌. ഈ ലിപിയുടെ പ്രത്യേകത ധ്വനിയുടെ ഓരോ ഏകകത്തിലും പ്രത്യേകം പ്രത്യേകം ചിഹ്നം ഉപയോഗിക്കുന്നു എന്നതാണ്‌. ഏതുഭാഷയിലെ ഏതു ശബ്ദവും ഈ ലിപികളിലൂടെ എഴുതുന്നതിന്‌ സഹായകമാണ്‌. ലോകത്ത് പ്രചരിച്ചിരുന്ന ലിപികളെ രണ്ടുഭാഗങ്ങളായി തരം തിരിക്കാം<ref name="ref1"/>.
* '''അക്ഷരമോ വര്‍ണ്ണമോ ഇല്ലാത്ത ലിപികള്‍''':
# ക്യൂനിഫാം ലിപി
വരി 42:
# ലാറ്റിന്‍ ലിപി
എന്നിങ്ങനെ പല രീതികളിലായി ലിപികളെ തരം തിരിച്ചിട്ടുണ്ട്.
==== ക്യൂനിഫാം ലിപി ====
ഗവേഷകന്മരുടെ അഭിപ്രായപ്രകാരം ക്രിസ്തുവിന്‌ മുന്‍പ് 4000 വര്‍ഷത്തോളം ഈ ലിപി സമ്പ്രദായത്തിന്‌ പ്രാധാന്യം ഉണ്ടായിരുന്നതായി കണക്കാക്കുന്നു. സുമേറിയന്‍ വര്‍ഗ്ഗക്കാരാണ്‌ ഈ ലിപിസമ്പ്രദായത്തിന്റെ ആവിഷ്കാരകരെന്ന് കരുതുന്നു. ക്രി.വര്‍ഷത്തിന്റെ ആരംഭകാലം വരെ ഈ ലിപി പ്രയോഗത്തിലിരുന്നതായി കരുതപ്പെടുന്നു. ചൈനീസ് ,സിന്ധുനദീതട ലിപികളെപ്പോലെ ഈ ലിപികള്‍ ചിത്രലിപികളുടെ വിഭാഗത്തില്‍ പ്പെടുന്നു. അധികവും നേര്‍വരകളായിരുന്നു ഈ ലിപികളില്‍ ഉപയോഗിച്ചിരുന്നത്<ref name="ref1"/>. ക്രി.വ. 1700 കളില്‍ ഭാഷാശാസ്ത്രജ്ഞനായിരുന്ന തോമസ് ഹൈഡന്‍ ലിപിയുടെ ത്രികോണാകൃതി മൂലം ഈ ലിപിക്ക് ക്യൂനിഫാം ലിപി എന്ന് നാമകരണം നടത്തിയത്<ref name="ref1"/>.
==== ഹീരോഗ്ലിഫിക് ലിപി ====
പ്രാചീനമായ ലിപിയാണ്‌ ഈ വിഭാഗത്തില്‍ പെടുന്ന ലിപിസമ്പ്രദായം. ക്രി.മു. 4000 വര്‍ഷത്തിനും മുന്‍പേ ഈ ലേഖന സമ്പ്രദായം നിലനിന്നിരുന്നു<ref name="ref1"/>. ആദ്യകാലങ്ങളില്‍ ചിത്രലിപിയായിരുന്ന ഈ ലിപി പില്‍ക്കാലത്ത് ഭാവാത്മകലിപിയും തുടര്‍ന്ന് അക്ഷരാത്മകലിപിയും ആയിത്തീര്‍ന്നു<ref name="ref1"/>. ഒരേ ശബ്ദത്തിന്‌ പല ചിഹ്നങ്ങള്‍ എന്നപോലെ ഒരേ ചിഹ്നത്തിന്‌ പല ശബ്ദങ്ങളും ഈ ലിപിയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഈ ലിപി വലിച്ചുനീട്ടി എഴുതുന്ന ലേഖന സമ്പ്രദായത്തെ '''ഹീരാടിക് ലിപി എന്നും അറിയപ്പെട്ടിരുന്നു<ref name="ref1"/>.
==== ക്രീറ്റ് ലിപി ====
ഈ ലേഖന സമ്പ്രദായത്തില്‍ ചിത്രലിപികളും രേഖാലിപികളും കണ്ടെത്തിയിട്ടുണ്ട്. പണ്ഡിതരുടെ അഭിപ്രായത്തില്‍ ഇത്തരം ലിപികള്‍ ഹീരോഗ്ലിഫിക് ലിപികളില്‍ നിന്നും ഉണ്ടായതാണെന്ന് കരുതുന്നു. കൂടുതലായും ഈ ലിപികള്‍ ഇടത്തുനിന്നും വലത്തോട്ട് എഴുതപ്പെട്ടിരുന്നു. കൂടാതെ വലത്തുനിന്നും ഇടത്തെയ്ക്കും ഇത്തരം ലിപികളില്‍ ലേഖനവിദ്യ നടത്തിയിരുന്നു. ക്രി.മു. 3000 മുതല്‍ 1700 വരെ ഈ ലേഖനസമ്പദായം നിലനിന്നിരുന്നു. തൊണ്ണൂറോളം ലിപി ചിഹ്നങ്ങളില്‍, ചിത്രലിപികളും ഭാവാത്മകലിപികളും ശബ്ദാത്മകലിപികളും അടങ്ങിയിരുന്നു<ref name="ref1"/>.
==== ഹിറൈറ്റ് ലിപി ====
ക്രി.മു. 1500 മുതല്‍ 600 വരെ പ്രചാരത്തിലുണ്ടായിരുന്ന ലിപി യാണ്‌ ഇത്. ഈ ലിപി '''ഹീരോഗ്ലാഫിക് ലിപി''' എന്നും അറിയപ്പെടുന്നു. ഇത് അടിസ്ഥാനപരമായി ചിത്രലിപി ആയിരുന്നു, എങ്കിലും പിന്നീട് പല മാറ്റങ്ങളും ഇത്തരം ലിപില്‍ ഉണ്ടായി. 419 ലിപി ചിഹ്നങ്ങള്‍ അടങ്ങിയ ഈലിപി സമ്പ്രദായം ഇടത്തുനിന്നും വലത്തേയ്ക്കും വലത്തുനിന്നും ഇടത്തേയ്ക്കും എഴുതിയിരുന്നു<ref name="ref1"/>.
 
==== ചൈനീസ് ലിപി ====
ക്രി.മു. 3200 നോടടത്തു '''ഫൂഹേ''' എന്ന വ്യക്തിയെ ചൈനീസ് ലിപിയുടെ ഉപജ്ഞാതാവായി കരുതപ്പെടുന്നു. ചൈനയിലെ മതവിശ്വാസികള്‍ ചൈനീസ് ദേവനായ '''ത്സൂശേന്‍''' ആണ്‌ ഈ ലിപിയുടെ കര്‍ത്താവ് എന്ന് വിശ്വസിക്കുന്നു. ക്രി.മു.2700 നോടടുത്ത് ജീവിച്ചിരുന്ന ''ത്‌സംകീ'' എന്ന പണ്ഡിതനാണ്‌ ഈ ലിപികലുടെ നിര്‍മ്മാതാവെന്നും ഒരഭിപ്രായം നിലവിലുണ്ട്. [[മെസൊപ്പൊട്ടേമിയ]], [[ഇറാന്‍]], [[സിന്ധുനദീതടം]] എന്നിവിടങ്ങളില്‍ പ്രചരിച്ചിരുന്ന ലിപികളുടെ സ്വാധീനം ചൈനീസ് ലിപികളില്‍ കാണുവാന്‍ കഴിയും. ഈ രാജ്യങ്ങളുമായി വളരെ പണ്ടുമുതല്‍ക്കേ ചൈനയ്ക്ക് വ്യാപാരബന്ധം ഉണ്ടായിരുന്നതായിരിക്കാം ഈ സ്വാധീനത്തിനു കാരണം എന്നു കണക്കാക്കുന്നു.
 
വര്‍ണ്ണങ്ങളോ അക്ഷരങ്ങളോ ഇല്ല എന്നതാണ്‌ ചൈനീസ് ലിപികളുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പകരമായി ഓരോ പദത്തിനും അതിനനുസരിച്ചുള്ള ചിഹ്നങ്ങളാണ്‌ ഉപയോഗിക്കുന്നത്. ഇന്ന് ചൈനീസ് ലിപികള്‍ ഏകദേശം 5000 (അയ്യായിരം) എണ്ണത്തോളം വരും എന്നു കണക്കാക്കിയിരിക്കുന്നു.
 
==== അറബിലിപി ====
ലോകത്തില്‍ ഏറ്റവും അധികം പ്രചരിച്ചിട്ടുള്ള ലിപികളില്‍ ഒന്നാണ്‌ അറബിലിപി. മുന്‍പ് പ്രചാരത്തിലിരുന്ന ''സാമീലിപിയ്ക്ക്'' ഉത്തര-ദക്ഷിണ ദേശങ്ങളിലായി രണ്ട് രൂപങ്ങള്‍ ഉണ്ടാകുകയും, ഉത്തരസാമീലിപിയില്‍ നിന്നും '''ആര്‍മേയിക്, ഫോനീഷ്യന്‍''' എന്ന രണ്ട് വകഭേദങ്ങളും ഉണ്ടായി. ആര്‍മേയിക് ലിപിയില്‍ നിന്നും [[ഹീബ്രു]], പഹല്‌വി, നേബാതേന്‍ തുടങ്ങി അനേകം ലിപികള്‍ ഉണ്ടായി. നേബാതേന്‍ എന്ന ലിപിയില്‍ നിന്നും സിനേതിക് ലിപിയും സിനങ്ക് ലിപിയില്‍ നിന്നും പ്രാചീന അറബിലിപിയും രൂപംകൊണ്ടു. കണ്ടുകിട്ടിയതില്‍ ഏറ്റവും പഴക്കമുള്ള അറബിലിപീലിഖിതം ക്രിസ്ത്വബ്ദം 512ലേതാണ്‌. വലത്തുനിന്നും ഇടത്തേയ്ക്ക് എഴുതുന്ന അറബിലിപിയില്‍ 28 (ഇരുപത്തി എട്ട്) അക്ഷരങ്ങളാണുള്ളത്.
 
== ഇവ കൂടി കാണുക ==
 
* [[ഭാരതീയ ലിപികള്‍]]
 
 
== അവലംബം ==
<references/>
{{അപൂര്‍ണ്ണം|Writing_system}}
 
[[Category:ഭാഷ]]
[[വര്‍ഗ്ഗം:ഭാഷ]]
[[Categoryവര്‍ഗ്ഗം:ഭാഷാശാസ്ത്രം]]
 
[[am:የዓለም ጽሕፈቶች]]
"https://ml.wikipedia.org/wiki/ലിപി" എന്ന താളിൽനിന്ന് ശേഖരിച്ചത്