[[വ്യാസന്|വ്യാസന്റെ]] [[മഹാഭാരതം|മഹാഭാരതത്തെ]] അഞ്ചാം വേദമായി വ്യവഹരിക്കാറുണ്ട്. (ഭാരതം പഞ്ചമൊവേദഃ). ''ഭാരതമാകുമഞ്ചാം വെദത്തെ പഠിപ്പിച്ച്''എന്ന് തുഞ്ചത്ത് എഴുത്തച്ഛനും പ്രസ്താവിച്ചിട്ടുണ്ട് (മഹാഭാരതം). പുരാണേതിഹാസങ്ങളിലെ വിലപ്പെട്ട സമ്പത്തായ ഈ ഗ്രന്ഥത്തില്‍ ധര്മാധര്മളെ കുറിച്ചുള്ള വിശിഷ്ടൊപദേശങ്ങള് അടങ്ങിയിരിക്കുന്നു. ഇതിനെ അഞ്ചാം വേദമായി കരുതുന്നതിനു കാരണവും അതാവാം. ഭാരതം മാത്രമാണ് അഞ്ചാം വേദം എന്നും, അതല്ല പുരാണേതിഹാസങ്ങള്‍ മുഴുവനുമാണ് അഞ്ചാം വേദമെന്നും, ഇതിഹാസങ്ങള്‍ മാത്രമേ അഞ്ചാം വേദമാകൂ എന്നും വിവിധാഭിപ്രായങ്ങള്‍ നിലവിലുണ്ട്. <ref name='svk'>1. സര്‍വവിജ്ഞാനകോശം വാല്യം 1, പേജ്-236 (1969-75); സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സ് തിരുവനന്തപുരം.</ref>