"പുത്തിഗെ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം പ്രസിദ്ധീകരിച്ചു
വരി 40:
 
== സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ==
ഹിജ്‌റ 1365 ജമാദുൽ ആഖിർ 25ന് സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ അഹ്ദൽ തങ്ങളുടെയും സയ്യിദത്ത് ശരീഫ ഫാതിമ ബീവിയുടെയും മകനായി ജനിച്ചു. ചെറുപ്പകാലത്ത് തന്നെ സൂക്ഷ്മമായ ജീവിതം പുലർത്തിയ തങ്ങൾ ചാലിയപ്പുറം അബ്ദുല്ല മുസ്ലിയാർ, ബഷീർ മുസ്ലിയാർ മഞ്ചേരി, കണ്ണീയത്ത് അഹ്മദ് മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, ഇ കെ അബുബക്കർ മുസ്ലിയാർ തുടങ്ങിയവരിൽ നിന്ന് മത വിജ്ഞാനം കരസ്ഥമാക്കി. പഠന കാലത്ത് തന്നെ സുന്നത്തുകളെ പരിഗണിക്കുന്നതിൽ വളരെ സൂക്ഷ്മത കാണിച്ചു. ഉസ്താദുമാർ ' മുത്തബിഉസ്സുന്ന' എന്ന് പോലും സ്‌നേഹപൂർവ്വം അഭിസംഭോദനം ചെയ്തു.
 
പഠനാനന്തരം പ്രബോധന മേഖല തേടി കാസർകോടെത്തി. ദർസ്സ് മേഖലയിൽ സജീവമായി ഇടപെടുന്നതിനൊപ്പം ഇസ്ലാമിക ദഅ്‌വത്തിന്റെ സാധ്യതകൾ പഠിച്ചു. ഒഴിവ് സമയം കെത്തി ഇടപെടലുകൾ നടത്തി. 'ബിധഈ' മേഖലയിലടക്കം ശാന്തനായി കടന്ന് ചെന്നു മാറ്റങ്ങൾ രൂപപ്പെട്ടു.തങ്ങളിലൂടെ ഒരു പരിഷ്‌കർത്താവിനെയാണ് ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞത്.
 
വീണ്ടും പുതിയ ചിന്തകൾ രൂപപ്പെട്ടു. വിജ്ഞാന വിപ്ലവവും സാധു സംരക്ഷണ മേഖലയുമായിരുന്നു അത്. അങ്ങനെയാണ് മുഹിമ്മാത്ത് പിറവികൊള്ളുന്നത്. അഗതി അനാഥ സംരക്ഷണവും ജ്ഞാന സമൂഹത്തിന്റെ നിർമ്മിതിയും എന്ന തങ്ങളുടെ സ്വപ്നം മുഹിമ്മാത്തിലൂടെ സാധിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് അള്ളാഹുവിന്റെ റഹ്മത്തിലേക്ക് തങ്ങൾ പറന്നകന്നത്. ഹിജ്‌റ 1426 ശഅബാൻ 10ന് തന്റെ 62ാം വയസ്സിലായിരുന്നു അത്. അന്ത്യവിശ്രമ കേന്ദ്രമായി തങ്ങൾ തെരഞ്ഞെടുത്തത് താൻ നട്ടു വളർത്തിയ മുഹിമ്മാത്ത് ക്യാമ്പസിൽ സ്വന്തം ഒരുക്കി വെച്ച സ്ഥലം തന്നെയായിരുന്നു. പിതാവ് കോയഞ്ഞിക്കോയ തങ്ങളിൽ നിന്നും മറ്റ് മഹാന്മാരിൽ നിന്നും ഖാദിരിയ്യ: രിഫായിയ്യ: അടക്കമുള്ള തരീഖത്തുകളും ഇജാസത്തുകളും തങ്ങൾ സ്വീകരിച്ചിട്ടുണ്ട്.
 
സൈനുൽ മുഹഖിഖീൻ സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ ജീവിതം മാതൃകാപരമായിരുന്നു.തങ്ങൾ ഉസ്താദെന്ന നാമധേയത്തിൽ ഇന്നും സമൂഹത്തിൽ പ്രൊജ്വലിച്ച് നിൽക്കുന്നു.തങ്ങളുസ്താദിന്റെ പതിനാലാമത്തെ ആണ്ട് പിന്നിടുമ്പോഴും ജന മനസ്സുകളിൽ ഇന്നും അവിടുന്ന് ജീവിക്കുകയാണ്.സമൂഹത്തെ ഇന്നും നയിക്കുന്നുവെന്നതാണ് അവിടത്തെ വലിയ കറാമത്ത്.ആശിക്കുറസൂലായിരുന്നു തങ്ങളുസ്താദ്.ജീവിത താളുകളിലേക്ക് ഒന്നു കടന്നു ചെന്നാൽ,മാതൃ വ്യക്തിത്വമായിരുന്നു.പഠനകാലത്തുതന്നെ സുന്നത്തുകളെ മുറുകെ പിടിച്ചവരയായിരുന്നു.പഠിക്കുന്ന പാഠങ്ങൾ അതെ ദിവസം മനപ്പാഠമാക്കുന്നതായിയിരുന്നു അവിടത്തെ ജീവിതശൈലി.പഠിച്ചത് ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിൽ മുന്നിലായിരുന്നു തങ്ങൾ.കറാഹത്തുകൾക്ക് തന്റെ ജീവിതത്തിൽ ഇടമില്ലായിരുന്നു.സ്വന്തം നാട്ടിലെ ദർസിൽ നിന്ന് പ്രാഥമിക പഠനം കരസ്ഥമാക്കി,പിന്നീട് ജാമിഅ നൂരിയ്യയിൽ തുടർപഠനം നിർവഹിച്ചു.പഠനം പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ പല നാടുകളിലെ ജനങ്ങൾ തങ്ങളെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.കാരണം,തങ്ങളെപ്പോലെ പാണ്ഡിത്യമുള്ള പണ്ഡിതനെ ലഭിക്കുന്നത് വലിയ കാര്യമായിരുന്നു.കർമ്മ പാതയിലേക്ക് ചെല്ലുന്നതിന് മുമ്പ്,ചരിത്രമുറങ്ങുന്ന ഉള്ളാൾ ദർഗയിൽ ലേക്കുള്ള യാത്രയിലാണ് തങ്ങൾ പണ്ഡിതനായ യൂസുഫ് ഹാജിയെ സന്ദർശിക്കുന്നത്.തങ്ങളുടെ ജ്ഞാന പ്രസന്നമുള്ള മുഖം കണ്ട് ഹാജി തങ്ങളെ കർമരംഗത്ത് വരവേൽക്കുകയായിരുന്നു. ഉറുമി എന്ന ഉൾനാടൻ ഗ്രാമത്തിലേക്ക് ആയിരുന്നു തങ്ങൾ പ്രബോധനത്തിന് ഇറങ്ങിച്ചെല്ലുന്നത്.തങ്ങളുടെ അരികിലേക്ക് വിജ്ഞാനം നുകരാൻ നൂറുകണക്കിന് മുതഅല്ലിമുകളായിരുന്നു തേടിയെത്തിയത്.പുത്തഗയിലെ ബിദ്അത്ത് പ്രസ്ഥാനങ്ങൾക്ക് ശബ്ദികുന്നതിനിടയിലാണ് നെല്ലികുന്നിലേക്ക് തിരിക്കുന്നത്.അവിടെ തന്റെ അറിവിന്റെ സംഹാരങ്ങൾ വിതറി കൊടുക്കുകയായിരുന്നു.രാഷ്ട്രീയത്തിന്റെ ഓരോ നീകങ്ങൾക്കും പതറാത്ത വ്യക്തിത്വമായിരുന്നു തങ്ങളുസ്താദ്.നിണ്ട വർഷങ്ങൾക്കൊടുവിൽ നെല്ലിക്കുന്നിൽ നിന്ന് വിരമിച്ച്,സുള്ളിയയിലെ മൊഗർപ്പൊണയിൽ ദർസ് ആരംഭിക്കുകയായിരുന്നു.നെല്ലിക്കുന്നിൽ നിന്ന് മാറിയ സമയത്തായിരുന്നു ചിലർ തങ്ങൾക്കെതിരെ കുതന്ത്രങ്ങൾ പ്രയോഗിച്ച് തുടങ്ങിയത്.രാഷ്ട്രീയത്തിന്റെ കോണുകളിൽ നിന്ന് പല മഹല്ലുകളൾക്കും കത്തുകൾ അയച്ചു.തങ്ങൾക്ക് ഒരു പ്രദേശത്തും ജോലി നൽകരുതെന്നും,തങ്ങളുടെ മുതഅല്ലിമുകൾക്ക് പഠിക്കാൻ അഡ്മിഷൻ നൽകരുതുമെന്നൊക്കെയായിരുന്നു കത്തുകളുടെ സാരം.ഈ സമയത്തായിരുന്നു തങ്ങളുസ്താദ് ഒരു ദർസ് തുടങ്ങണമെന്ന് ദൃഢനിശ്ചയമെടുക്കുന്നത്. തങ്ങളുടെ ജീവിത സ്വപ്നമായ ദർസ്സ്,മുഹിമ്മാത്തെന്ന വിപ്ലവ സൗധമായിട്ടായിരുന്നു പിറവി കൊള്ളുന്നത്.പിന്നീട് അങ്ങോട്ടുള്ള തങ്ങളുസ്താദിന്റെ ഓരോ നിമിഷവും മുഹിമ്മാത്തിനുള്ളതായിരുന്നു.പുത്തിഗെ എന്ന ബിദ്അത്തിന്റെ കേളികേട്ട നാടിനെ ആദർശത്തിന്റെ വിപ്ലവ ഭൂമിയാക്കി മാറ്റിയത് തങ്ങളുസ്താദായിരുന്നു.ആദർശത്തിൽ അടിപതറാത്ത ജീവിതമായിരുന്നു അവിടുന്ന് നയിച്ചത്.1427 ശഹബാൻ 9ന് മഗ് രിബോടടുത്ത സമയത്തായിരുന്നു തങ്ങളുസ്താദ് ഈ ലോകത്തോട് വിടവാങ്ങുന്നത്.സ്വന്തം സന്തതസഹചാരി എ പി ഉസ്താദ് ജനാസ നിസ്കാരത്തിന് നേതൃത്വം നൽകിയിയ ശേഷം അവിടുന്ന് ജനങ്ങളോട് പറഞ്ഞു:"തങ്ങളുടെ വിയോഗം സുന്നി പ്രസ്ഥാനത്തിന്റെ കനത്ത നഷ്ടമാണ്.ഇത് ഒരു ആലങ്കാരിക പ്രയോഗമല്ല,നഷ്ടം നഷ്ടം തന്നെയാണ്". ഉസ്താദ് പറഞ്ഞത് പോലെ അത് ആലങ്കാരികമായിരുന്നില്ല തങ്ങളുടെ വിയോഗം,തീരാ നഷ്ടം തന്നെയായിരുന്നു.
 
"https://ml.wikipedia.org/wiki/പുത്തിഗെ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്