"ലിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sk:Liči
(ചെ.) Robot: Cosmetic changes
വരി 20:
സാപിന്‍ഡേസിയേ(Sapindaceae) കുടുംബത്തില്‍ പെട്ട ലിച്ചിയുടെ സാസ്ത്രീയ നാമം “ലിച്ചി ചിനെന്‍സിസ്” (Lichi chinensis) എന്നാണ്‍. [[ചൈന]] ലോകത്തിനു സംഭാവന ചെയ്തിട്ടുള്ള ഫലങ്ങളിലൊന്നാണ്‌ ലിച്ചി. [[ഇന്ത്യ|ഇന്ത്യയില്‍]] [[ബീഹാര്‍|ബീഹാറിലാണ്]] ഏറ്റവും കൂടുതല്‍ ലിച്ചി കൃഷി ചെയ്യുന്നത്. <ref> ബി.ഗോപിനാഥന്‍ രചിച്ച “വീട്ടുവളപ്പിലെ അലങ്കാര ഫലവൃക്ഷങ്ങള്‍“</ref>
 
== സവിശേഷതകള്‍ ==
ഒന്‍പത് മുതല്‍ പന്ത്രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതും ഇലഞെരുക്കമുള്ള നിത്യഹരിതസസ്യമാണ്‌ ഈ വൃക്ഷം. കടും പച്ച നിറമുള്ള ഇലകളില്‍ തളിരിലകള്‍ക്ക് [[ചെമ്പ്]] നിറമാണുള്ളത്. ശരാശരി 30 എണ്ണം വരെ കായ്കള്‍ വീതമുള്ള കുലകളായി ശിഖരത്തിന്‍റെ അഗ്രങ്ങളില്‍ കൂട്ടമായി കുലച്ചു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്‌. നീണ്ടുരുണ്ട പഴങ്ങളുടെ പുറത്തെ തൊലി പിങ്ക് കലര്‍ന്ന ചുവപ്പ് നിറത്തില്‍ പരുക്കനായി കാണപ്പെടുന്നു. അകത്ത് [[മുന്തിരി]] പോലെ കാണപ്പെടുന്ന വിത്തുമാണ്‌ ഉള്ളത്. വിത്തിനെ ചുറ്റും കാണുന്ന കഴമ്പിന്‍ നല്ല മധുരമാണ്. ധാരാളം ജീവകങ്ങളും പോഷക പദാര്‍ഥങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.
 
== കൃഷിരീതി ==
നല്ല നീര്‍വാഴ്ചയും വളക്കൂറുമുള്ള മണ്ണില്‍ ലിച്ചി നന്നായി വളരാറുണ്ട്. വിത്തുതൈകള്‍ നടുന്നതിനായി തിരഞ്ഞെടുക്കാം. പക്ഷേ അവയ്ക്ക് മാതൃവൃക്ഷത്തിന്റെ ഗുണങ്ങള്‍ കാണാറില്ല. കൂടാതെ കായ്ഫലം നല്‍കുന്നതിന്‌ 5 വര്‍ഷം മുതല്‍ 15 വര്‍ഷം വരെ കാലതാമസം എടുക്കുകയും ചെയ്യും. മാതൃവൃക്ഷത്തിന്റെ കൊമ്പ് വായുവില്‍ പതിവച്ച് എടുക്കുന്ന തൈകള്‍ മാതൃവൃക്ഷത്തിന്റെ ഗുണാങ്ങള്‍ ഉള്ളവയും 2 വര്‍ഷമ്മുതല്‍ 5 വര്‍ഷം വരെയുള്ള കാലയളവില്‍ കായ്ക്കുന്നതുമാണ്‌.
 
മൂന്ന് മീറ്റര്‍ നീളവും നാലര മീറ്റര്‍ വീതിയുമുള്ള തടങ്ങളിലാണ്‌ ലിച്ചി നടുന്നത്. തൈകള്‍ തമ്മില്‍ 10 മീറ്റര്‍ മുതല്‍ 12 മീറ്റര്‍ വരെ അകലം ഉണ്ടായിരിക്കുകയും വേണം. ചുവട്ടില്‍ പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്തുന്നതിന്‌ സഹായിക്കും. വര്‍ഷത്തില്‍ രണ്ടുതവണ ജൈവവളപ്രയോഗ്ഗം നടത്തുന്നത് വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനും; കൊമ്പുകള്‍ കോതുന്നത് വലിയ കായ്കള്‍ പിടിക്കുന്നതിനും സഹായിക്കും.
 
== വിളവെടുപ്പ് ==
കായ്കള്‍ക്ക് പൂര്ണ്ണനിറമാകുമ്പോള്‍ വിളവെടുക്കാവുന്നതാണ്‌. പക്ഷേ, ദൂരെ സ്ഥലങ്ങളിലേക്ക് അയയ്ക്കാനായി പാതി നിറമെത്തിയ കായ്കളാണ്‌ വിളവെടുക്കുന്നത്. 5വര്‍ഷം പ്രായമായ മരത്തില്‍ നിന്നും (വായുവില്‍ പതി വച്ചവ) 500 ലിച്ചിപ്പഴങ്ങള്‍ വരെ വിളവെടുക്കാവുന്നതാണ്‌. 20 വര്‍ഷം വളര്‍ച്ചയെത്തിയ മരത്തില്‍ നിന്നും 4000 മുതല്‍ 5000 എണ്ണം വരെ കായ്കള്‍ ലഭിക്കാറുണ്ട്.
 
== സംഭരണം ==
വിളവെടുത്തതിനുശേഷം 3 ദിവസം മുതല്‍ 5 ദിവസം വരെ മാത്രമേ സ്വതസിദ്ധമായ നിറം നിലനിര്‍ത്താല്‍ കഴിയുകയുള്ളൂ. ഇലകള്‍ കടലാസു കഷണങ്ങള്‍, പഞ്ഞി എന്നിവ നിറച്ച പോളിത്തീന്‍ കൂടുകളില്‍ ലിച്ചിപ്പഴം രണ്ടാഴ്ചവരെ നിറം മങ്ങാതിരിക്കും. എന്നാല്‍ നനവ് ഏല്‍ക്കാത്തതും ശീതീകരിച്ചതുമായ സംഭരണികളില്‍ 2 വര്‍ഷം വരെ സൂക്ഷിക്കാവുന്നതുമാണ്‌. കയറ്റുമതിക്കായി സൂര്യപ്രകാശത്തില്‍ ഉണക്കിയും ലിച്ചിപ്പഴം സൂക്ഷിക്കാം. ഇങ്ങനെ ഉണങ്ങിയ ലിച്ചിപ്പഴം ടിന്നുകളില്‍ അടച്ച് മണം രുചി എന്നിവയില്‍ മാറ്റമില്ലാതെ സാധാരണ ഊഷ്മാവില്‍ ഒരു വര്‍ഷം വരെയും സൂക്ഷിക്കാവുന്നതാണ്‌.
 
== അവലംബം ==
* സുരേഷ് മുതുകുളം. കര്‍ഷകശ്രീ മാസിക, ജനുവരി 2008. താള്‍ 41
== ചിത്രശാല‍ ==
<gallery caption="ലിച്ചിയുടെ ചിത്രങ്ങള്‍" widths="200px" heights="160px" perrow="4">
Image:Lychee 600.jpg|ലിച്ചി പഴം
വരി 46:
</gallery>
 
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/ലിച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്