"അം‌രീഷ് പുരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Пури, Амриш
(ചെ.) Robot: Cosmetic changes
വരി 19:
 
 
== ജീവിതരേഖ ==
 
[[പഞ്ചാബ്|പഞ്ചാബിലെ]] [[ജലന്ദര്‍|ജലന്ദറിനടുത്തുള്ള]] നവന്‍ശേഹര്‍ എന്ന ജില്ലയില്‍ 1932ല്‍ ''ലാല നിഹാല്‍ ചന്ദിന്‍റെയും''(അച്ഛന്‍), ''വേദ് കോറിന്‍റെയും''(അമ്മ) മകനായി ജനിച്ചു. അംരീഷ് പുരിക്ക് ചമന്‍ പുരി, [[ഓം പുരി]](രണ്ടുപേരും നടന്മാരാണ്) എന്നീ രണ്ടു സഹോദരന്മാരും, ചന്ദ്രകാന്ത എന്ന ഒരു സഹോദരിയും ഉണ്ട്. 1957ലാണ് അംരീഷ് പുരി വിവാഹിതനാവുന്നത് വധു ''ഊര്‍മിള ദിവേകര്‍''. അംരീഷ് പുരിയുടെ മകന്‍റെ പേര് ''രാജീവ് പുരി'' എന്നും മകളുടെ പേര് ''നംമ്രത പുരി'' എന്നുമാണ്. അഭിനയത്തിനോട് താത്പര്യമുണ്ടായിരുന്ന അംരീഷ് പുരി മുംബൈയിലെ പ്രശസ്തമായ പ്രിഥ്വി തീയറ്റര്‍ എന്ന നാടകശാലയില്‍ സത്യദേവ് ദുബെ രചിച്ച നാടകങ്ങളില്‍ അഭിനയിക്കുകയും തുടര്‍ന്ന അദ്ദേഹത്തിന് 1979ല് ‍സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ലഭിക്കുകയും ചെയ്തു<ref>http://www.gatewayforindia.com/entertainment/amrishpuri.htm</ref>. വില്ലനായും, സഹനടനായും വെള്ളിത്തിരയില്‍ തിളങ്ങിയ അംരീഷ് പുരി 400ല്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. [[ഹിന്ദി]], [[കന്നഡ]], [[ഹോളിവുഡ്]], [[പഞ്ചാബി]], [[തമിഴ്]], [[മലയാളം]], [[തെലുഗു]] തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച അംരീഷ് പുരി 2005ല്‍ മുബൈയില്‍ തന്‍റെ 72-ആം വയസ്സില്‍ മരിച്ചു.
 
== ചലച്ചിത്രങ്ങളില്‍ ==
 
=== ഹിന്ദിയില്‍ ===
1970ല്‍ പുറത്തിറങ്ങിയ ''പ്രേം പൂജാരി'' എന്ന സിനിമയാണ് അംരീഷ് പുരിയുടെ ആദ്യ [[ഹിന്ദി]] സിനിമ. തുടര്‍ന്ന് ധാരാളം ഹിന്ദി സിനിമകളില്‍ അംരീഷ് പുരി അഭിനയിക്കുകയുണ്ടായി. ''ദില്‍ വാലെ ദുല്‍ഹനിയ ലേജായേഗെ''(1995), ''പര്‍ദേശ്'' (1997), ചോരി ചോരി ചുപ്കെ ചുപ്കെ (2001), തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അംരീഷ് പുരിയെ ഏറെ ശ്രദ്ധേയനാക്കി. ''കച്ചി സഡക്'' എന്ന ചിത്രമാണ് അംരീഷ് പുരിയുടെ അവസാന ചിത്രം. അംരീഷ് പുരിയുടെ മരണത്തിനുശേഷം കുറെ ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സിനിമ പുറത്തിറങ്ങിയത്.
 
=== ഹോളിവുഡില്‍ ===
ഹോളിവുഡില്‍ ഇദ്ദേഹം അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല എങ്കിലും റിച്ചാഡ് അറ്റന്‍ബരോസിന്‍റെ ഓസ്കാര്‍ അവാര്‍ഡ് നേടിയ ചിത്രം ''ഗാന്ധി'' (1982‍0), സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ ''ഇന്‍ഡ്യാന ജോണ്‍സ് ആന്‍ഡ് ദി റ്റെമ്പിള്‍ ഒഫ് ഡൂം'' (1984) തുടങ്ങിയ ചിത്രങ്ങളില്‍ അംരീഷ് പുരി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുകയുണ്ടായി.
 
=== മലയാളത്തില്‍ ===
[[മലയാളം|മലയാളത്തില്‍]] അംരീഷ് പുരി ഒരു സിനിമയില്‍ മാത്രമാണ് അഭിനയിച്ചത്. പ്രശസ്ത നടന്‍ [[മോഹന്‍ ലാല്‍]] നായകനായി അഭിനയിച്ച കാലാപാനി എന്ന ചിത്രമായിരുന്നു അത്. ഈ സിനിമയുടെ സം‌വിധായകന്‍ [[പ്രിയദര്‍ശന്‍|പ്രിയദര്‍ശനായിരുന്നു]] പ്രിയദര്‍ശന്‍ ഹിന്ദിയില്‍ സം‌വിധാനം നിരിവഹിച്ച ചില സിനിമകളിലും അംരീഷ് പുരി അഭിനയിച്ചിട്ടുണ്ട് ''വിരാസത്'', ''ഹല്‍ചല്‍'' എന്നീ ചിത്രങ്ങള്‍ ഇതില്‍ ചിലതാണ്.
 
=== പഞ്ചാബിയില്‍ ===
പഞ്ചാബി സിനിമകളില്‍ അദ്ദേഹം കൂടുതലും അഭിനയിച്ചത് വില്ലന്‍ വേഷങ്ങളിലാണ്. ''ചന്‍ പര്‍ദേശി, സത് ശ്രി അകല്‍, ഷഹീദ് ഉധം സിംഗ്'' തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ചിലതാണ്.
 
=== തെലുഗുവില്‍ ===
ജഗദേക വീരുദു അതിലോഗ സുന്ദരി, മേജര്‍ ചന്ദ്രകാന്ത്, ആദിത്യ 369, കൊണ്ടവീടി ദോങ്ക, അശ്വമേധം, ആകരി പൊറാട്ടം തുടങ്ങിയ ചിത്രങ്ങള്‍ അംരീഷ് പുരിയുടെ [[തെലുഗു]] ചിത്രങ്ങളാണ്.
 
=== തമിഴില്‍ ===
[[തമിഴ്|തമിഴില്‍]] അംരീഷ് പുരി രണ്ടു സിനിമകളില്‍ അഭിനയിക്കുകയുണ്ടായി. [[മണിരത്നം]] സം‌വിധാനം ചെയ്ത് [[മമ്മൂട്ടി|മമ്മൂട്ടിയും]] [[രജനീകാന്ത്|രജനീകാന്തും]] തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച [[ദളപതി|ദളപതിയും]], രജനീകാന്ത് നായകനായി അഭിനയിച്ച ബാബയുമായിരുന്നു അത്.
 
=== കന്നഡയില്‍ ===
അംരീഷ് പുരിയുടെ ആദ്യ കാലങ്ങളിലാണ് അദ്ദേഹം കന്നഡയില്‍ അഭിനയിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ അംരീഷ് പുരി നായകനായി അഭിനയിച്ച [[കന്നഡ]] സിനിമയാണ് ''കാടു''.
 
വരി 66:
* ''The Act of Life'' - An Autobiography by Amrish Puri with Jyoti Sabharwal.
 
== അവലംബം ==
{{reflist}}
 
== പുറമേക്കുള്ള കണ്ണികള്‍ ==
* {{imdb|0700869}}
* [http://in.rediff.com/movies/2005/jan/12puri.htm Obituary from rediff]
"https://ml.wikipedia.org/wiki/അം‌രീഷ്_പുരി" എന്ന താളിൽനിന്ന് ശേഖരിച്ചത്