"അംബ്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 4:
|birth_date= [[AD]] [[337]]നും [[340]]നും ഇടയ്ക്ക്
|death_date=[[ഏപ്രില്‍ 4]] [[AD]] [[397]]
|feast_day= [[ഡിസംബര്‍ 7]]<ref name="Attwater">Attwater, Donald and Catherine Rachel John. ''The Penguin Dictionary of Saints''. 3rd edition. New York: Penguin Books, 1993. ISBN 0-14014-51312051312-4.</ref>
|venerated_in= [[റോമന്‍ കത്തോലിക്കാ സഭ|കത്തോലിക്കാ സഭ]]<br />[[പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ]]<br />[[ലൂഥറനിസം|ലൂഥറന്‍ സഭ]]
|image= AmbroseOfMilan.jpg
|imagesize=180px
വരി 26:
ക്രി.പി. നാലാം നൂറ്റാണ്ടില്‍ (338-397) ജീവിച്ചിരുന്ന മിലാനിലെ മെത്രാനായിരുന്നു '''വിശുദ്ധ അംബ്രോസ്'''. ക്രിസ്തുമതത്തിന്റെ [[ആദ്യകാല സഭാപിതാക്കന്മാര്‍|ആദ്യകാല സഭാപിതാക്കന്മാര്‍ക്കിടയില്‍]] അംബ്രോസിന് വലിയ സ്ഥാനമുണ്ട്. ജനസമ്മര്‍‍ദ്ദത്തെ തുടര്‍ന്ന്, [[ജ്ഞാനസ്നാനം]] സ്വീകരിക്കുന്നതിനു പോലും മുന്‍പാണ് അംബ്രോസ് മെത്രാനാകാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
 
== റോമന്‍ ഭരണകൂടവുമായുള്ള 'നേര്‍ക്കുനേര്‍' ==
 
യൂറൊപ്യന്‍ രാഷ്ട്രതന്ത്രത്തിന്റെ ചരിത്രം അംബ്രോസിനെ ഉള്‍പ്പെടുത്തതെ എഴുതുക വയ്യ. ആറ് റോമാ ചക്രവര്‍ത്തിമാരുമായി അംദ്ദേഹത്തിന് ഇടപെടേണ്ടി വന്നിട്ടുണ്ട്. [[റോമാ സാമ്രാജ്യം|പടിഞ്ഞാറന്‍ റോമാ സാമ്രാജ്യം]] ക്ഷയോന്മുഖമായി നിന്ന ആ സമയത്ത്, സാമ്രാജ്യത്തിലെ ഒരു പ്രധാന പട്ടണത്തിന്റെ മെത്രാനെന്ന സ്ഥാനം തന്മയത്തത്തോടെ ഉപയോഗിച്ച അംബ്രോസ്, മതേതര അധികാര സ്ഥാനങ്ങള്‍ക്കുമേല്‍ ക്രൈസ്തവ സഭക്കുള്ള സ്വാധീനം അനേകം മടങ്ങ് വര്‍ദ്ധിപ്പിച്ചു. ഒരവസരത്തില്‍ തെസ്സലോനിക്കായില്‍ ഒരു ലഹള അടിച്ചമര്‍ത്തുന്നതിനിടെ റോമന്‍ സൈന്യം നടത്തിയ കൂട്ടക്കൊലയില്‍ പ്രതിക്ഷേധിച്ച്, അംബ്രോസ് തിയൊഡോസിയസ് ചക്രവര്‍ത്തിക്കു വിശുദ്ധ കുര്‍ബ്ബാന നല്‍കാന്‍ വിസമ്മതിക്കുക പോലും ചെയ്തു. ചക്രവര്‍ത്തിയുടെ പരസ്യമായ മാപ്പു പറയലില്‍ ആണ് അതു കലാശിച്ചത്. മതേതര നേതൃത്വവുമായുള്ള സഭയുടെ ബന്ധത്തില്‍ അംബ്രോസ് സൃഷ്ടിച്ച ഈ മാതൃകയാണ് യൂറൊപ്പില്‍ പിന്നീട് ഏതാണ്ട് ആയിരം കൊല്ലത്തേക്ക് പിന്തുടരപ്പെട്ടത്.
 
== അംബ്രോസും അഗസ്റ്റിനും ==
 
അംബ്രോസിന്റെ വ്യക്തിപ്രഭാവത്താല്‍ ആകൃഷ്ടരായവരില്‍ പ്രമുഖനാണ് വിശുദ്ധ [[അഗസ്റ്റിന്‍]]. ധിഷണാശാലിയായ അഗസ്റ്റിന്റെ പീഡിത മനസ്സിന്റെ ആത്മീയാന്വേഷണങ്ങള്‍ ക്രിസ്തുമതത്തിലെത്തി നില്‍ക്കാന്‍ കാരണ‍ക്കാരായവരില്‍ അമ്മ മോനിക്കാ കഴിഞ്ഞാല്‍ പിന്നെ അംബ്രോസാണ്.
 
== പ്രഭാഷണചതുരന്‍ ==
 
അംബ്രോസ് പ്രഭാഷണ ചതുരനായിരുന്നു. ശിശുവായി തൊട്ടിലില്‍ കിടക്കെ അംബ്രോസിന്റെ മുഖത്ത് ഒരിക്കല്‍ തേനീച്ചകള്‍ കൂട്ടം ചേര്‍ന്നെന്നും ഒടുവില്‍ അവ മുഖത്ത് ഒരു തേന്‍ തുള്ളി അവശേഷിപ്പിച്ച് മടങ്ങി എന്നും ഒരു കഥയുണ്ട്. അംബ്രോസിന്റെ പിതാവ്, മകന്‍ തെനൂറുന്ന നാവിനുടമയായി വളരാന്‍ ജനിച്ചവനാണ് എന്നതിനു തെളിവായാണ് ഇതിനെ കണ്ടത്. ഈ സംഭവത്തെ അനുസ്മരിച്ച്, അംബ്രോസിനെ തേനീച്ചകള്‍ക്കും തേനീച്ചക്കൂടിനുമൊപ്പം ചിത്രീകരിക്കുക പതിവാണ്.
 
== വേദപാരംഗതന്‍ ==
 
1298-ല്‍ [[അഗസ്റ്റിന്‍]], [[ജെറോം]], മഹനായ ഗ്രിഗറി മാര്‍പ്പാപ്പ എന്നിവര്‍ക്കൊപ്പം അംബ്രോസും പാശ്ചാത്യ സഭയുടെ വേദപാരംഗതന്‍മാരില്‍ രില്‍ ഒരാളായി പ്രഖ്യാപിക്കപ്പെട്ടു.
 
== വിമര്‍ശനം ==
 
കല്ലിനിക്കം എന്ന സ്ഥലത്ത്, അവിടത്തെ മെത്രാന്റെ ആഹ്വാനമനുസരിച്ച് ഒരു ക്രൈസ്തവ പുരുഷാരം യഹൂദന്മാരുടെ [[സിനഗോഗ്]] തകര്‍ത്തപ്പോള്‍, തിയോഡോഷ്യസ് ചക്രവര്‍ത്തി മെത്രാനെതിരെ നിയമലംഘനത്തിന് നടപടിയെടുക്കാന്‍ മുതിര്‍ന്നു. അതിനോട് അംബ്രോസ് പ്രതികരിച്ച രീതി അദ്ദേഹത്തിന്റെ യശസ്സിന്റെ മേല്‍ ഒരു വലിയ കളങ്കമായി ചൂണ്ടിക്കണിക്കപ്പെടാറുണ്ട്. ക്രിസ്തുവിനെ നിന്ദിക്കുന്ന സ്ഥലമാണ് സിനഗോഗെന്നും, അത് നശിപ്പിച്ചതില്‍ തെറ്റൊന്നുമില്ലെന്നുമുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഈ നിലപാടിനോട്‍ ചക്രവര്‍ത്തിക്ക് മനസ്സില്ലാതെയാണെങ്കിലും വഴങ്ങേണ്ടി വന്നു. യൂറൊപ്പിനെ പില്‍ക്കാലങ്ങളില്‍ ബാധയായി പിടികൂടിയ [[യഹൂദവിരുദ്ധത]] (anti-semitism) യുടെ തുടക്കത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായാണ് ഈ സംഭവം പരിഗണിക്കപ്പെടുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/അംബ്രോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്