"കാൾ ഷീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
ഷീലി തന്റെ നിരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും രേഖപ്പെടുത്തിയത്‌ സ്വീഡിഷ്‌ ഭാഷയിലായിരുന്നതിനാല്‍, ഗവേഷണ മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ കൈയടക്കിവെച്ചിരുന്ന ഇംഗ്ലീഷ്‌ ലോകം ഷീലിയുടെ നേട്ടങ്ങള്‍ അറിയാന്‍ കാലമെടുത്തു. അപ്പോഴേയ്ക്കും ആ നേട്ടങ്ങളൊക്കെ മറ്റ്‌ പലരുടെയും പ്രശസ്തിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. കണ്ടുപിടിക്കുന്ന പദാര്‍ത്ഥങ്ങളൊക്കെ രുചിച്ചു നോക്കാനുള്ള വല്ലാത്തൊരു അഭിനിവേശം ഷീലിയുടെ സ്വഭാവത്തിലുണ്ടായിരുന്നു. മെര്‍ക്കുറി, ഹൈഡ്രോസൈനിക്‌ ആസിഡ്‌ തുടങ്ങിയ മാരകവിഷങ്ങള്‍ പോലും ഷീലിയുടെ കണ്ടുപിടിത്തങ്ങളിലുള്‍പ്പെട്ടിരുന്നു എന്നറിയുമ്പോള്‍, ഈ ദുസ്വഭാവം വരുത്താവുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. നാല്‍പത്തിമൂന്നാം വയസില്‍ (1786 മാര്‍ച്ച്‌ 21-ന്‌) തന്റെ പരീക്ഷണശാലയിലെ ബഞ്ചില്‍ വികൃതമായ മുഖഭാവത്തോടെ മരിച്ച നിലയില്‍ ഷീലിയെ കണ്ടെത്തി. അദ്ദേഹത്തിന്‌ ചുറ്റും മാരകമായ പലതരം രാസവസ്തുക്കള്‍ കാണപ്പെടുകയും ചെയ്തു.
 
ഓക്സിജന്‍ കണ്ടുപിടിച്ചത്‌ 1774-ല്‍ ജോസഫ്‌ പ്രീസ്റ്റ്ലിയാണെന്ന്‌ നമുക്കറിയാം. പക്ഷേ, അത്‌ ഷീലി കണ്ടുപിടിച്ച്‌ രണ്ട്‌ വര്‍ഷം കഴിഞ്ഞായിരുന്നെന്നു മാത്രം. ദൗര്‍ഭാഗ്യം കൊണ്ട്‌ തന്റെ പ്രബന്ധം സമയത്ത്‌ പ്രസിദ്ധപ്പെടുത്താന്‍ ഷീലിക്ക്‌ കഴിഞ്ഞില്ല. പ്രീസ്റ്റ്ലി സ്വന്തം നിലയ്ക്ക്‌ ഓക്സിജന്‍ കണ്ടെത്തി അതിന്റെ ഖ്യാതി സ്വന്തമാക്കുകയും ചെയ്തു. പാഠപുസ്തകങ്ങളിലെല്ലാം കാണും ക്ലോറിന്‍ കണ്ടുപിടിച്ചത്‌ ഹംഫ്രി ഡേവിയാണെന്ന്‌. ശരിയാണ്‌. പക്ഷേ, അത്‌ ഷീലി ക്ലോറിന്‍ കണ്ടുപിടിച്ചിട്ട്‌ 36 വര്‍ഷത്തിന്‌ ശേഷമായിരുന്നു എന്നുമാത്രം.
 
[[bg:Карл Вилхелм Шееле]]
[[cs:Carl Wilhelm Scheele]]
[[de:Carl Wilhelm Scheele]]
[[en:Carl Wilhelm Scheele]]
[[et:Carl Wilhelm Scheele]]
[[es:Carl Wilhelm Scheele]]
[[eo:Carl Wilhelm Scheele]]
[[fr:Carl Wilhelm Scheele]]
[[it:Carl Scheele]]
[[he:קרל וילהלם שלה]]
[[ms:Carl Wilhelm Scheele]]
[[nl:Carl Wilhelm Scheele]]
[[ja:カール・ヴィルヘルム・シェーレ]]
[[no:Carl Wilhelm Scheele]]
[[nn:Carl Wilhelm Scheele]]
[[pl:Carl Scheele]]
[[pt:Carl Wilhelm Scheele]]
[[ru:Шееле, Карл Вильгельм]]
[[sk:Carl Wilhelm Scheele]]
[[fi:Carl Wilhelm Scheele]]
[[sv:Carl Wilhelm Scheele]]
[[zh:卡尔·威廉·舍勒]]
"https://ml.wikipedia.org/wiki/കാൾ_ഷീലി" എന്ന താളിൽനിന്ന് ശേഖരിച്ചത്