"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 71:
മലബാറിലെ കാളിയുടെ കാവുകളിൽ മുണ്ടയാംപറമ്പ് ഭഗവതിക്കാവും, മട്ടന്നൂർ വള്ളിയോട്ട്ചാൽ കലശസ്ഥാനവും അറിയപ്പെടുന്നവയാണ്.
 
തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതിക്ഷേത്രം ഭദ്രകാളിയെ സൗമ്യസുന്ദരമായ രൂപത്തിൽ ആരാധിക്കുന്ന പ്രസിദ്ധമായ ക്ഷേത്രമാണ്. കുംഭഭരണി ഉത്സവം കൊണ്ട് പേരുകേട്ട തിരുവനന്തപുരം ജില്ലയിലെ പതിയനാട് ശ്രീഭദ്രകാളി ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ദേവിക്ഷേത്രം, തിരുവനന്തപുരത്തെ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം, തൃശ്ശൂരിലെ പാറമേക്കാവ്, ഉത്രാളിക്കാവ് രുധിര മഹാകാളിക്ഷേത്രം, കോട്ടയത്തെ മണർകാട് ദേവിക്ഷേത്രം, കൊല്ലം കാട്ടിൽ മേക്കതിൽ ശ്രീദേവി ക്ഷേത്രം എന്നിവ കേരളത്തിലെ പ്രസിദ്ധമായ കാളീ ക്ഷേത്രങ്ങൾ ആണ്. കൂടാതെ കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ചെറുതും വലുതുമായ ധാരാളം ഭദ്രകാളീ ക്ഷേത്രങ്ങളും കുടുംബക്കാവുകളും കളരികളും കാണാൻ സാധിക്കും.
 
കൽക്കട്ടയിലെ കാളിഘട്ട്, ദക്ഷിണേശ്വർ ഭവതാരിണി ക്ഷേത്രം, ഉജ്ജയിനി മഹാകാളിക്ഷേത്രം എന്നിവ ഇന്ത്യയിലെ അതിപ്രധാന കാളിക്ഷേത്രങ്ങൾ ആണ്. ആസാമിലെ കാമാഖ്യദേവി ക്ഷേത്രം, തമിഴ്നാട്ടിലെ മണ്ടക്കാട്, സമയപുരം, മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രം എന്നിവയും അറിയപ്പെടുന്ന കാളീ ക്ഷേത്രങ്ങൾ ആണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മണ്ണാറശാല ശ്രീ നാഗരാജാ ക്ഷേത്രത്തിൽ നാഗചാമുണ്ഡിയുടെ പ്രതിഷ്ഠ കാണാം.
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്