"ലിലിയാസ് ഹാമിൽട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1925-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 10:
| death_place = നൈസ്, ഫ്രാൻസ്
}}
'''ലിലിയാസ് അന്ന ഹാമിൽട്ടൺ''' (ജീവിതകാലം: 7 ഫെബ്രുവരി 1858 - 6 ജനുവരി 1925) ഒരു ബ്രിട്ടീഷ് ഡോക്ടറും എഴുത്തുകാരിയുമായിരുന്നു. ന്യൂ സൗത്ത് വെയിൽസിൽ ടോമാബിൽ സ്റ്റേഷനിൽ ഹഗ് ഹാമിൽട്ടൺ (1822- 1900) മാർഗരറ്റ് ക്ലൂൺസ് (മുമ്പ്, ഇന്നസ്) ദമ്പതികളുടെ മകലായിമകളായി അവർ ജനിച്ചു. ഐയറിലെയും തുടർന്ന് ചെൽട്ടൻഹാം വനിതാ കോളേജിലെയും വിദ്യാഭ്യാസത്തിനുശേഷം സ്കോട്ട്ലൻഡിൽ വൈദ്യശാസ്ത്രം പഠിക്കുന്നതിന് മുമ്പ് ലിവർപൂളിൽ ഒരു നഴ്സായി അവർ പരിശീലനം നേടുകയും 1890-ൽ ഡോക്ടർ ഓഫ് മെഡിസിൻ യോഗ്യത കരസ്ഥമാക്കുകയും ചെയ്തു.
 
1890-കളിൽ [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്ഥാനിലെ]] അമീർ അബ്ദുർ റഹ്മാൻ ഖാന്റെ രാജസഭയിലെ ഒരു ഫിസിഷ്യനായിരുന്ന അവർ, 1900-ൽ പ്രസിദ്ധീകരിച്ച ''എ വിസിയേർസ് ഡോട്ടർ: എ ടെയിൽ ഓഫ് ദ ഹസാര വാർ'' എന്ന പുസ്തകത്തിൽ തന്റെ അനുഭവങ്ങളുടെ ഒരു സാങ്കൽപ്പിക വിവരണം എഴുതിയിരുന്നു.<ref>[http://www.hazara.net/downloads/docs/Vizier's-daughter-1900-english.pdf ''A Vizier's Daughter: A tale of the Hazara War''. London: Murray, 1900.]</ref>
 
== ആദ്യകാല ജീവിതം ==
1858 ഫെബ്രുവരി 7-ന് [[ഓസ്ട്രേലിയ|ഓസ്‌ട്രേലിയയിലെ]] [[ന്യൂ സൗത്ത് വെയ്ൽസ്|ന്യൂ സൗത്ത് വെയിൽസിലെ]] ടോമാബിൽ സ്റ്റേഷനിലാണ് ലിലിയാസ് അന്ന ഹാമിൽട്ടൺ ജനിച്ചത്. ഹ്യൂ ഹാമിൽട്ടണിന്റെയും (1822-1900) മാർഗരറ്റ് ക്ലൂണിന്റെയും (1829-1909) എട്ട് മക്കളിൽ മൂന്നാമത്തേയും നാല് പെൺമക്കളിൽ മൂത്തവളുമായിരുന്നു അവർ. പിതാവ് സ്കോട്ട്ലൻഡിലെ അയർഷയറിൽ നിന്നുള്ള ഒരു കർഷകനും അമ്മ ന്യൂ സൗത്ത് വെയിൽസിലെ യാരോയിലെ ജോർജ്ജ് ഇന്നസിന്റെ മകളായിരുന്നു.<ref name=":0">{{Cite web|url=https://www.oxforddnb.com/view/article/55593|title=Hamilton, Lillias Anna (1858–1925)|access-date=11 October 2017|last=Cohen|first=Susan|date=2004|website=Oxford Dictionary of National Biography|archive-date=January 2008}}</ref>
 
കുടുംബം ഓസ്‌ട്രേലിയ വിട്ട് സ്കോട്ട്‌ലൻഡിലെ അയറിൽ നാമമാത്രമായി സ്ഥിരതാമസമാക്കിയതാമസമാക്കിയ കാലത്തെ ലിലിയസിന്റെ കുട്ടിക്കാലത്തെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. 1874-ൽ ചെൽട്ടൻഹാമിലേക്ക് സ്ഥിരമായി മാറുന്നതുവരെ ഹാമിൽട്ടൺ കുടുംബം തങ്ങളുടെ യാത്ര തുടർന്നു. ലിലിയസ് ചെൽട്ടൻഹാമിലെ വനിതാ കോളേജിൽ നാലു വർഷം പഠിച്ചു. ഹാമിൽട്ടൺ യാത്ര ചെയ്യാൻ തുടങ്ങിയപ്പോൾ, ഒരു അധ്യാപികയായി പോലും ജോലി ചെയ്യുകയും 1883-ൽ ലിവർപൂൾ വർക്ക്ഹൗസ് ആശുപത്രിയിലെ നഴ്‌സായി പരിശീലനം ആരംഭിക്കുകയും ചെയ്തു.<ref name=":02">{{Cite web|url=https://www.oxforddnb.com/view/article/55593|title=Hamilton, Lillias Anna (1858–1925)|access-date=11 October 2017|last=Cohen|first=Susan|date=2004|website=Oxford Dictionary of National Biography|archive-date=January 2008}}</ref> 1886-ൽ, ഹാമിൽട്ടൺ ഒരു ഡോക്ടറാകാൻ തീരുമാനിച്ചുകൊണ്ട് ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിൽ ചേർന്നു. അവൾ 1890-ൽ എഡിൻബർഗിൽനിന്ന് LRCP (റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ ലൈസൻസ്), LRCS (റോയൽ കോളേജ് ഓഫ് സർജൻസിന്റെ ലൈസൻസ്) എന്നിവ നേടി.<ref name=":06">{{Cite web|url=https://www.oxforddnb.com/view/article/55593|title=Hamilton, Lillias Anna (1858–1925)|access-date=11 October 2017|last=Cohen|first=Susan|date=2004|website=Oxford Dictionary of National Biography|archive-date=January 2008}}</ref>
 
== കരിയർ ==
"https://ml.wikipedia.org/wiki/ലിലിയാസ്_ഹാമിൽട്ടൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്