"ണായകുമാരചരിഉ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 3:
[[മഹാവീരന്‍]] അനുയായികളോടൊപ്പം രാജാവിനെ സന്ദര്‍ശിക്കുന്ന സന്ദര്‍ഭമാണ് ഒന്‍പതു സര്‍ഗങ്ങളുള്ള (സന്ധികള്‍) ഈ കാവ്യത്തിന്റെ ആരംഭത്തില്‍ വര്‍ണിച്ചിരിക്കുന്നത്. അതിഥിസത്കാരത്തിനുശേഷം രാജാവ് ശ്രുതപഞ്ചമീവ്രതത്തിന്റെ (പഞ്ചമീവ്രതം എന്നും പരാമര്‍ശമുണ്ട്) സവിശേഷതകളെപ്പറ്റി അറിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. തത്സമയം, ഈ വ്രതത്തെപ്പറ്റി വിശദീകരിക്കുന്നതിന് ശിഷ്യനായ ഗൌതമനോട് മഹാവീരന്‍ ആവശ്യപ്പെട്ടു. [[നാഗകുമാരന്‍]] എന്ന രാജാവിന്റെ കഥ അവതരിപ്പിച്ചുകൊണ്ട് ഗൌതമന്‍ ഈ വ്രതത്തിന്റേയും ജൈനധര്‍മാചരണത്തിന്റേയും മഹത്ത്വം വിശദീകരിച്ചു.
 
== ഇതിവൃത്തം ==
 
കനകപുരത്തിലെ രാജാവായിരുന്ന ജലന്ധരന്‍ രാജ്ഞി വിശാലനേത്രയോടും പുത്രന്‍ ശ്രീധരനോടുമൊപ്പം സന്തോഷപ്രദമായ ജീവിതം നയിച്ചുവന്നു. ഒരിക്കല്‍ ഒരു കച്ചവടക്കാരന്‍ രാജാവിന് ചില അപൂര്‍വവസ്തുക്കള്‍ ഉപഹാരമായി നല്കിയ കൂട്ടത്തില്‍ ഗിരിനഗരരാജ്യത്തെ അതിസുന്ദരിയായ രാജകുമാരി പൃഥ്വീ ദേവിയുടെ ചിത്രവുമുള്‍പ്പെട്ടിരുന്നു. പൃഥ്വീദേവിയില്‍ അനുരക്തനായ രാജാവ് ആ സുന്ദരിയെക്കൂടി രാജ്ഞിയായി ലഭിക്കുവാന്‍ ആഗ്രഹിക്കുകയും അതിലേക്കുള്ള ശ്രമം സഫലമായിത്തീരുകയും ചെയ്തു. ഇവരുടെ പുത്രനായിരുന്നു നാഗകുമാരന്‍.
വരി 15:
ഈ നാഗകുമാരന്‍ പൂര്‍വജന്മത്തില്‍ ധര്‍മിഷ്ഠനായ ഒരു ഗൃഹസ്ഥാശ്രമിയായിരുന്നു. ജൈനധര്‍മപരമായ ശ്രുതപഞ്ചമീവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചു വന്ന അദ്ദേഹത്തിന് മോക്ഷപദം ലഭിച്ചു. എന്നാല്‍ തന്റെ സാന്നിധ്യംകൊണ്ട് മാതാപിതാക്കളേയും പത്നിയേയും സന്തുഷ്ടരാക്കണമെന്ന ആഗ്രഹം നിശ്ശേഷം മാറാത്തതിനാല്‍ ഒരു ജന്മം കൂടി എടുക്കേണ്ടതായി വന്നു. അന്ന് മാതാപിതാക്കളും പത്നിയുമായിരുന്നവര്‍ തന്നെയാണ് ഈ ജന്മത്തി ലും മാതാപിതാക്കളും ലക്ഷ്മീവതി എന്ന പത്നിയും എന്ന് ഭിക്ഷു അറിയിച്ചു. സന്തുഷ്ടനായ നാഗകുമാരന്‍ ലൗകികജീവിതത്തിലുള്ള തന്റെ അമിതപ്രതിപത്തി വെടിയുകയും പഞ്ചമീവ്രതനിഷ്ഠയോടെ ശിഷ്ടജീവിതം നയിക്കുകയും ചെയ്തു. രാജ്യഭാരം പുത്രന്മാരില്‍ അര്‍പ്പിച്ചിട്ട് അനേകം അനുയായികളോടുകൂടി ജൈന ഭിക്ഷു ആയി മാറി ധര്‍മപ്രവര്‍ത്തനത്തില്‍ മുഴുകി ശിഷ്ടജീവിതം നയിച്ചു.
 
ധര്‍മിഷ്ഠനായാല്‍ മാത്രം പോരാ, മനസ്സ് ജൈനധര്‍മ പ്രചാരണത്തില്‍ ഉത്സുകമാകണമെന്ന് ഗൌതമന്‍ രാജാവിനെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് കാവ്യത്തിലെ പ്രമേയം രൂപകല്പന ചെയ്തിട്ടുള്ളത്. അപഭ്രംശത്തിലെ ഏറ്റവും മനോഹരമായ കാവ്യങ്ങളിലൊന്നായി ണായകുമാരചരിഉ പരിഗണിക്കപ്പെടുന്നു. ജൈനധര്‍മപ്രബോധനപരമാണെങ്കിലും കാവ്യാംശത്തിന് ഇതില്‍ പരമ പ്രാധാന്യം നല്കിയിരിക്കുന്നു. ഇതും ഈ കാവ്യത്തിന്റെ ഗരിമയ്ക്ക് കാരണമാകുന്നു.
 
== അവലംബം ==
[http://ml.web4all.in മലയാളം സര്‍വ്വവിജ്ഞാനകോശം]
 
"https://ml.wikipedia.org/wiki/ണായകുമാരചരിഉ" എന്ന താളിൽനിന്ന് ശേഖരിച്ചത്