"ഹൃദ്രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Серцеві хвороби
(ചെ.) Robot: Cosmetic changes
വരി 2:
 
ഹൃദ്രോഗം എന്നത് [[ഹൃദയം|ഹൃദയത്തിനെ]] ബാധിക്കുന്ന എല്ലാത്തരം രോഗങ്ങള്‍ക്കും പറയുന്ന പേരാണ്. എന്നിരുന്നാലും [[ഹൃദയ ധമനി|ഹൃദയ ധമനികള്‍]] അടഞ്ഞുണ്ടാകുന്ന [[കൊറോണറി കാര്‍ഡിയാക് അസുഖങ്ങള്‍|കൊറോണറി കാര്‍ഡിയാക് അസുഖങ്ങളെയാണ്]] നമ്മള്‍ ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതു കൂടാതെ മറ്റൊരു കാരണം [[കന്‍ജസ്റ്റീവ് കാര്‍ഡി‍യാക് ഫെയിലിയര്|ഹൃദയാഘാതം‍]] ആണ്. ഈ ലേഖനത്തില്‍ എല്ലാ രോഗങ്ങളെയും ഹൃദ്രോഗം എന്നു പറയുന്നില്ല. മറിച്ച് അതാത് രോഗങ്ങള്‍ക്ക് അതാത് പേരു കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്
== ചരിത്രം ==
ചരിത്രം രേഖപ്പെടുത്തുന്നതിനു മുന്നേ തന്നെ ഹൃദ്രോഗം മനുഷ്യനെ ബാധിച്ചിരുന്നിരിക്കണം. എന്നാല്‍ ആധികാരികമായി ഹൃദയെത്തെയും രോഗങ്ങളേയും കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് വളരെ ശേഷമാണ്‌. ഈജിപ്തിലെ [[പാപ്പൈറസ്]] ചുരുളുകളിലാണ്‌ ഹൃദയത്തെപറ്റിയുള്ള ആദ്യത്തെ പരാമര്‍ശം കാണുന്നത്. ശരീരത്തിന്റെ മധ്യഭാഗത്തുള്ളതായും എല്ലാ ഭാഗങ്ങളിലേക്കും രക്തം അയക്കുന്നതായുമായ ഒരു അവയവമായി അവര്‍ ഹൃദയത്തെ ചിത്രീകരിച്ചിരിക്കുന്നു. അവര്‍ [[നാഡീസ്പന്ദനം]] അളക്കുന്ന പതിവും തുടങ്ങിയിരുന്നു. ഇത് ക്രിസ്തുവിന്‌ 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌. ക്രിസ്തുവിന്‌ 3000 വര്‍ഷങ്ങള്‍ മുന്‍പ് രചിക്കപ്പെട്ട [[ആയുര്‍വേദം|ആയുര്‍വേദത്തില്‍]] ഹൃദയത്തെപറ്റിയുള്ള പാഠങ്ങള്‍ ഉണ്ട്.
 
[[ചിത്രം:Galenoghippokrates.jpg|thumb|250px| ഗാലനും ഹിപ്പോക്രാറ്റസും 12ആം നൂറ്റാണ്ടിലെ ഒരു ചുവര്‍ചിത്രം- അനാഗ്നി, [[ഇറ്റലി]]]]
ഹൃദയത്തെ പറ്റി വീണ്ടും കൂടുതലായി പഠിച്ചത് ക്രിസ്തുവിന് 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന [[ഹിപ്പോക്രേറ്റസ്]] ആണ്‌.അദ്ദേഹത്തെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായാണ്‌ അംഗീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ എഴുതിയ പുസ്തകങ്ങള്‍ ഏതാണ്ട് 1000 വര്‍ഷങ്ങളോളം വൈദ്യശാസ്ത്രത്തിന്റെ ആധാരമായിരുന്നു. ഏതാണ്ട് ഇതേ സമയത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്ന [[ചരകന്‍]] ഹൃദയത്തെക്കുറിച്ച് തന്റെ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. മനസ്സിന്റെ ഉറവിടമാണ്‌ [[ഹൃദയം]] എന്നാണ്‌ ആദ്യകാലങ്ങളില്‍ എല്ലാവരും ധരിച്ചിരുന്നതെന്ന് ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമാവും.
 
ക്രി.വ. 129-199 വരെ ജീവിച്ചിരുന്ന [[ഗാലന്‍]] (ക്ലാഡിയുസ് ഗലേനിയുസ്) ആണ്‌ സിരാവ്യൂഹങ്ങളെക്കുറിച്ചും ധമനികളെക്കുറിച്ചും തിരിച്ചറിഞ്ഞത്. ക്രി.വ.1628 [[വില്യം ഹാര്‍‌വി]] [[രക്തം|രക്ത]] ചംക്രമണം കണ്ടു പിടിക്കുന്നതു വരെ ഗാലന്റെ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ്‌ [[വൈദ്യശാസ്ത്രം|വൈദ്യശാസ്ത്രത്തില്‍]] ചികിത്സകള്‍ ചെയ്തിരുന്നത്. [[1667-1761]] ജീവിച്ചിരുന്ന റവ. സ്റ്റീഫന്‍ ഹേല്‍സ് എന്ന ശാസ്ത്രജ്ഞന്‍ കഴുതയുടെ കഴുത്തിലെ [[ധമനി|ധമനിയില്‍]] കുഴല്‍ ഘടിപ്പിച്ച് രക്തസമ്മര്‍ദം അളന്നുവെങ്കിലും കൃത്യമായി ഇത് ചെയ്തത് 1877-1917 ല്‍ ജീവിച്ചിരുന്ന [[ജൂള്‍സ് മാറി]] യാണ്‌. [[കുതിര]] യുടെ ഹൃദയത്തിലേക്ക് കുഴല്‍ കടത്തിയാണ്‌ ഇത് അദ്ദേഹം ചെയ്തത്.
വരി 17:
സ്വീഡനിലെ ശാസ്ത്രജ്ഞന്മാരായ ഏഡ്‍ലറും ഹേര്‍ട്സും [[എക്കോ കാര്‍ഡിയോഗ്രാം]] എന്ന യന്ത്രം കണ്ടു പിടിച്ചതോടെ മറ്റൊരു മുന്നേറ്റം ഈ രംഗത്ത് ഉണ്ടായി. പിന്നീട് കളര്‍ ഡോപ്ലര്‍ അള്‍ട്രാസൌണ്ട് വന്നതോടെ ആന്‍‌ജിയോ‍ഗ്രാം ഇല്ലാതെ തന്നെ ഹൃദയത്തിന്‍റെ ഉള്ളറകള്‍ വരെ കാണാമെന്നായി.
 
== തരം തിരിക്കല്‍ ==
ഹൃദ്രോഗത്തെ പലതരത്തില്‍ തരം തിരിക്കാറുണ്ട്. അതു പിടിപെടുന്ന വിധത്തെ ആശ്രയിച്ച്, കണ്ടു പിടിക്കാനുപയോഗിക്കുന്ന രീതി വച്ച്, ഹൃദയത്തിന്റ്റെ ശേഷിയെ ആശ്രയിച്ച്, ചികിത്സയെ ആധാരമാക്കിക്കൊണ്ട് തുടങ്ങിയ രീതികള്‍ അവലംബിച്ചു കാണുന്നു.
ആദ്യത്തെ തരം തിരിക്കല്‍ ഇപ്രകാരമാണ്.
=== ഘടനയുടെ പ്രകാരം ===
# ജന്മനാ ഉള്ള ഹൃദ്രോഗങ്ങള്‍
# ഹൃദയ പേശീധമനികളിലെ രോഗങ്ങള്‍
വരി 28:
# രക്തസമ്മര്‍ദ്ദരോഗങ്ങള്‍
# ഹൃദയമിടിപ്പിലെ അപാകതകള്‍
=== രോഗമുണ്ടാക്കുന്ന കാരണങ്ങളെ അടിസ്ഥാനമാക്കി ===
== ജന്മനാ ഉള്ള ഹൃദ്രോഗങ്ങള്‍ ==
കുഞ്ഞ് ജനിക്കുന്നതിനു മുന്‍പേ ഹൃദയത്തിനുണ്ടാകുന്ന തകരാറു മൂലം വരുന്ന രോഗങ്ങളാണിവ <ref> http://www.marchofdimes.com/professionals/681_1212.asp </ref>
പ്രധാനമായും
* [[പേറ്റന്‍റ് ഡക്ടസ് ആര്‍ട്ടീരിയോസസ്]] ( patent ductus arterioses)
* [[സെപ്റ്റല്‍ രോഗങ്ങള്‍]] (septal diseases)
* [[അയോര്‍ട്ടായുടെ കൊവാര്‍ക്ടേഷന്‍]] ( coarctation of aorta)
* ഫാലോട്ടിന്റെ നാലവര്‍ രോഗം (ടെട്റലോജി ഒഫ് ഫാലോട്ട്) ( fallot's tetralogy)
* വന്‍ ധമനികളുടെ സ്ഥാനഭ്രംശം ( translocations of great arteries)
വരി 40:
* ഹൃദയ അറകള്‍ക്ക് വലിപ്പമില്ലാത്ത അവസ്ഥയും മറ്റുമാണ്.
 
=== രോഗകാരണം അവ്യക്തമായവ ===
* കാര്‍ഡിയോ മയോപ്പതി (cardio myopathy)
* പ്രൈമറി പള്‍മനറി ഹൈപ്പര്‍ ടെന്‍ഷന്‍ (primary pulmonary hypertension)
=== രോഗാണുബാധയും അതുമൂലമുണ്ടാകുന്ന രോഗങ്ങള്‍ ===
* മയോ കാര്‍ഡൈറ്റിസ് - ഹൃസയ പേശികളിലെ നീര്വാഴ്ച
* റൂമാറ്റിക് ഫീവറും ബന്ധപ്പെട്ട രോഗങ്ങളും
* ഇന്‍ഫെക്റ്റീവ് എന്‍ഡോകാര്‍ഡൈറ്റിസ് (infective endocarditis)
* പെരികാറ്ഡിയല് അസുഖങ്ങള്‍ (pericardial diseases)
=== അഥീറോസ്ക്ലീറോട്ടിക്/വയസ്സാകുന്നതു മൂലമുള്ള രോഗങ്ങള്‍ ===
* ഹൃദയ പേശീധമനീ രോഗങ്ങള്‍
* രക്തധമനികളിലെ ചുരുങ്ങള്‍
*രക്തധമനികളിലെ വീക്കങ്ങള്‍
 
= കുട്ടികളില്‍ കാണുന്നവ =
* റൂമാറ്റിക് (വാതജന്യ) ഹൃദ്രോഗം ( rheumatic heart diseases)
* [[കവാസാക്കി രോഗം]] ) kawasaaki disesase)<ref> http://www.betterhealth.vic.gov.au/bhcv2/bhcarticles.nsf/pages/hc_heartcirculation?OpenDocument </ref>
 
== മുതിര്‍ന്നവരില്‍ കാണുന്നവ ==
* [[ഇന്‍ഫെക്റ്റിവ് എന്ഡൊ കാര്‍ഡൈറ്റിസ്]] ( infective endocarditis)
* [[സ്റ്റീനോസെസ്]] ( stenoses of the valves)
* [[അറിത്മിയാസ്]] ( arrhythmias)
* ഹൃദയ [[ധമനി|ധമനികളുടെ]] അസുഖങ്ങള്‍ ( coronary heart diseases)
വരി 66:
രണ്ടാമത്തെ തരം തിരിക്കല്‍
 
== അവലംബം ==
ഡേവിഡ്സണ്‍സ് പ്രിന്‍സിപ്ത്സ് ആന്‍ഡ് പ്രാക്ടീസ് ഓഫ് മെഡിസിന്‍, 17ആം എഡിഷന്‍, ചര്‍ച്ചില്‍ ലിവിങ്സ്റ്റൊണ്‍. 1995.
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/ഹൃദ്രോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്