"കാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 42:
[[ദക്ഷൻ|ദക്ഷന്റെ]] യാഗത്തിൽ അപമാനം കൊണ്ട് സതി ദേഹത്യാഗം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും വീരഭദ്രനോടൊപ്പം ഭദ്രകാളി അവതരിച്ചു. വീരഭദ്രനെ സഹായിച്ച ഭദ്രകാളി ദക്ഷന്റെ യജ്ഞശാല തകർത്തു. ശിവപുരാണപ്രകാരം ശിവപത്നി ശ്രീപാർവതിയുടെ താമസിക രൂപമാണ് കാളി. ബാലഗണപതിയുടെ ശിരസ് മഹാദേവൻ ചേദിച്ചപ്പോൾ കോപിഷ്ടയായ ശ്രീപാർവതി മഹാകാളിയായി മാറി. ദേവികോപം ഭയന്ന ത്രിമൂർത്തികൾ ഗണപതിക്ക് ആനയുടെ ശിരസ് നൽകി എന്നാണ് പുരാണകഥ.
 
മാർക്കണ്ഡേയ പുരാണത്തിലെ ഭദ്രോൽപ്പത്തി പ്രകരണത്തിൽ മറ്റൊരു [[ഭദ്രകാളി]] സങ്കല്പം ഉണ്ട്. ഇത് ശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും അവതരിച്ച ശക്തി സ്വരൂപിണിയാണ്. ദാരികനെ വധിക്കാൻ വേണ്ടിയാണ് അവതാരം. ബ്രാഹ്മി, മഹേശ്വരി, വൈഷ്ണവി, വരാഹി, കൗമാരി, ഇന്ദ്രാണി തുടങ്ങിയ ആറ് മാതാക്കൾ ദാരികനോട് ഏറ്റുമുട്ടി പരാജയപ്പെട്ടിരുന്നു. തുടർന്ന് ശിവനേത്രത്തിൽ നിന്നും ശ്രീ ഭദ്രകാളിയായിഭദ്രകാളി രൂപത്തിൽ അവതരിച്ച പരാശക്തി ദാരികനെ വധിക്കുന്നു. വേതാളവാഹനയാണ് ഭഗവതി. ഇതാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ പൊതുവെ ആരാധിക്കപ്പെടുന്ന ഭദ്രകാളി അഥവാ ഭദ്രാഭഗവതി. ഇത് സപ്തമാതാക്കളിൽ പെടുന്ന ഭഗവതിയാണ്.
 
സഹസ്രമുഖരാവണനെ വധിക്കാൻ സീതയും കാളിയായി മാറുന്നുണ്ട്. ഈ കാളിയാണ് പരമശിവന്റെ നെഞ്ചിൽ നടനമാടിയവൾ. ശിവനർത്തകി എന്ന പേരിലും ഭഗവതി അറിയപ്പെടുന്നുണ്ട്.
"https://ml.wikipedia.org/wiki/കാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്