"രഞ്ജി ട്രോഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Ranji_Trophy}}
[[Fileചിത്രം:The Ranji Trophy.jpg|right|thumb|250px]]
[[ഇന്ത്യ|ഇന്ത്യയിലെ]] ആഭ്യന്തര [[ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്]] മത്സരമാണ് '''രഞ്ജിട്രോഫി'''. ഇതില്‍ [[ഇന്ത്യ|ഇന്ത്യയിലെ]] പല പട്ടണങ്ങളും, സംസ്ഥാനങ്ങളും പങ്കെടുക്കുന്നു. രഞ്ജിട്രോഫി ഇംഗ്ലണ്ടിലെ [[കൌണ്ടി ക്രിക്കറ്റ്|കൌണ്ടി ക്രിക്കറ്റിനും]], ആസ്ത്രേല്യയിലെ [[പ്യുറാ കപ്പ്|പ്യുറാ കപ്പിനും]] സമാനമാണ്. നവാനഗറിലെ നാടുവാഴിയായിരുന്ന രാജ്കുമാര്‍ [[രഞ്ജിത് സിങ്ങ് ജി]] യുടെ ഓര്‍മ്മക്കായാണ് രഞ്ജി ട്രോഫി എന്ന് പേര്‍ വച്ചത്. അദ്ദേഹമാണ് [[ക്രിക്കറ്റ്|ക്രിക്കറ്റിന്]] ഇന്ത്യയില്‍ ഇത്ര പ്രചാരം നല്‍കിയത്. ഇംഗ്ലണ്ടില്‍ വച്ചു മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ <ref> http://www.iloveindia.com/sports/cricket/cricketers/ranjit-singji.html </ref>എങ്കിലും അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന്റെ പിതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്. <ref> [http://www.webindia123.com/Sports/cricket/cricket.htm വെബ് ഇന്ത്യ 123 യില്‍ രഞ്ജി ട്രോഫിയെപറ്റി-'' ‘Meanwhile Prince Ranjit Singhji of Nawanagar who had gone to England for further study, made a remarkable name for himself in the game of cricket. He is generally acknowledged as the Father of Indian Cricket although he played only in England. He will always be remembered through the National Cricket Championship - Ranji Trophy, named after him‘. '' ] </ref>
 
== ചരിത്രം ==
ഒരു ദേശീയ ചാമ്പ്യന്‍ഷിപ്പ് എന്ന ആശയം 1934 ജൂലൈയില്‍ സിംലയില്‍ നടന്ന ബി.സി.സി.ഐ-യുടെ മീറ്റിങ്ങില്‍ സെക്രട്ടറിയാ‍യ ആന്റ്ണി ഡിമെല്ലോയാണു ആദ്യം അവതരിപ്പിച്ചതു്. ഇതിനു വേണ്ടി രണ്ടടി പൊക്കമുള്ള ഒരു ട്രോഫിയുടെ ചിത്രവും അദ്ദേഹം തയാറാക്കിയിരുന്നു. അവിടെ സന്നിഹിതനായിരുന്ന പട്യാലാ മഹാരാജാവ് ഭൂപീന്ദര്‍ സിങ്ങ് അപ്പോള്‍ത്തന്നെ 500 പൗണ്ട് വിലയുള്ള ഒരു സ്വര്‍ണ ട്രോഫി വാഗ്ദാനം ചെയ്തു. ഇതിനു അദ്ദേഹം രഞ്ജി ട്രോഫി എന്ന പേര്‍ നിര്‍ദ്ദേശിച്ചു. കുറച്ചു നാളുകള്‍ക്കു ശേഷം ഭൂപീന്ദര്‍ സിങ്ങിന്റെ എതിരാളിയായിരുന്ന വിജയനഗരത്തിലെ മഹാരാജ്‌കുമാറ്‌ തന്റെ വകയായി സ്വര്‍ണം കൊണ്ടു തന്നെ ഉള്ള വില്ലിങ്‌ടണ്‍ ട്രോഫി വാഗ്ദാനം ചെയ്തു (അന്നത്തെ വൈസ്രോയിയായിരുന്നു വില്ലിങ്‌ടണ്‍ പ്രഭു). 1934 ഒക്ടോബറില്‍ നടന്ന ബി.സി.സി.ഐ-യുടെ ഒരു സമ്മേളനം വില്ലിങ്‌ടണ്‍ ട്രോഫിയെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ ആദ്യ ജേതാക്കളായ ബോംബേയ്ക്കു സമ്മാനിക്കപ്പെട്ടതു ഭൂപീന്ദര്‍ സിങ്ങിന്റെ രഞ്ജി ട്രോഫിയായിരുന്നു. <ref> മിഹിറ് ബോസ്, ''ഇന്ത്യന് ക്രിക്കറ്റിന്റെ ചരിത്രം'' (1990), ISBN 0-233-98563-8, ഏട് 91-94. ഫൈനല്‍ നടന്ന് ഒരാഴ്ചയ്ക്കു ശേഷം [[ഡല്‍ഹി]]യില്‍ വച്ച് വില്ലിങ്‌ടണ്‍ പ്രഭു തന്നെയാണു സമ്മാനദാനം നടത്തിയതു. വില്ലിങ്‌ടണ്‍ ട്രോഫിയെ അവസാന നിമിഷം തഴഞ്ഞത് എന്തുകൊണ്ടാണെന്നു വ്യക്തമല്ല. </ref>
 
ആദ്യത്തെ കുറെ വര്‍ഷങ്ങള്‍ രഞ്ജി ട്രോഫി ബോംബെയില്‍ നടന്നിരുന്ന [[ബോംബെ പെന്റാംഗുലര്‍| പെന്റാഒഗുലര്‍ മത്സരത്തിന്റെ]] നിഴലിലാണു കഴിഞ്ഞത്. പ്രാധാന്യത്തിലും കാണികളുടെ എണ്ണത്തിലും പെന്റാഒഗുലര്‍ വളരെ മുമ്പിലായിരുന്നു. 1945-46-ല് പെന്റാഒഗുലര്‍ നിര്‍ത്തിവയ്ക്കപ്പെട്ട ശേഷമാണു രഞ്ജി ട്രോഫിയ്ക്കു ഇന്നത്തെ പ്രാധാന്യം കൈവന്നതു.
 
[[രണ്ടാം ലോകമഹായുദ്ധം|ലോകമഹായുദ്ധകാലത്തു]] ഇന്ത്യയൊഴിച്ചു മറ്റെല്ലാ രാജ്യങ്ങളിലും ആഭ്യന്തര ക്രിക്കറ്റ് തടസ്സപ്പെട്ടു. 1939-40 മുതലുള്ള പത്തോളം വര്‍ഷങ്ങള് ഇന്ത്യന് ആഭ്യന്തര ക്രിക്കറ്റില്‍ ബാറ്റിങ്ങിന്റെ സുവര്‍ണകാലമായി കണക്കാക്കപ്പെടുന്നു. ബാറ്റിങ്ങിനു അനുകൂലമായ വിക്കറ്റുകളും, [[വിജയ് മെര്‍ച്ചന്റ്|വിജയ് മെര്‍ച്ചന്റിനേയും]] [[വിജയ് ഹസാരെ]]യെയും പോലെയുള്ള അങ്ങേയറ്റം ക്ഷമാശീലരായ ബാറ്റ്സ്മാന്മാരുടെ ഉദയവും, ആഭ്യന്തര ക്രിക്കററ്റിലെ ചില നിയമങ്ങളുമെല്ലാം കൂറ്റന്‍ സ്കോറുകള്‍ക്കു വഴി തെളിച്ചു.{{ref|rules}} ഇന്നും നിലനില്‍ക്കുന്ന പല ബാറ്റിങ്ങ് റെക്കോര്‍ഡുകളും ഈ കാലത്താണു സ്ഥാപിക്കപ്പെട്ടത്. {{ref|1940s}}
വരി 16:
ഏകദിനക്രിക്കറ്റിന് പെട്ടെന്നുണ്ടായ പ്രചാരവും 1983-ലെ ലോകകപ്പ് വിജയവും ടെലിവിഷന്‍ സാധാരണമായതുമെല്ലാം ക്രിക്കറ്റ് ഇന്ത്യയുടെ ഉള്‍‌പ്രദേശങ്ങളിലേക്കും പടരാന്‍ കാരണമായി. അതോടെ മുന്‍പു രണ്ടാം നിരയിലിരുന്ന ടീമുകള്‍ മുന്നോട്ടു വരാന്‍ തുടങ്ങി. 2006-07-നു മുന്‍പുള്ള പത്തു വര്‍ഷങ്ങളില്‍ പതിനൊന്നു വ്യതസ്ത ടീമുകള്‍ ഫൈനല്‍ കളിച്ചു. ബറോഡ, റെയില്‌വേസ്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ “ചെറിയ” ടീമുകള്‍ ജേതാക്കളാവുകയും ചെയ്തു. 2007 ഫെബ്രുവരിയില്‍ നടന്ന എഴുപത്തി മൂന്നാമത് രഞ്ജി ട്രോഫിയുടെ ഫൈനലില്‍ മുംബൈ (പഴയ ബോംബെ) തങ്ങളുടെ മുപ്പത്തിയേഴാം കിരീടം നേടി.
 
== മാതൃക ==
ആരംഭകാലത്ത് ടീമുകള് നാട്ടുരാജ്യങ്ങളേയും ബ്രിട്ടിഷ് പ്രവിശ്യകളേയുമാണു പ്രതിനിധീകരിചിരുന്നത്. സ്വാതന്ത്ര്യത്തിനും സംസ്ഥാനങ്ങളുടെ രൂപീകരണത്തിനും ശേഷം ഇതു മിക്കവാറും മാറിയെങ്കിലും ബോംബെ, ഹൈദ്രാബാദ്, സൗരാഷ്‌ട്ര തുടങ്ങിയ ടീമുകളില്‍ ഇപ്പോളും പഴയ സ്വാധീനം കാണാം. അതുപോലെതന്നെ സംസ്ഥാനങ്ങളുമായോ, പട്ടണങ്ങളുമായോ ബന്ധമില്ലാത്ത [[റെയില്‍‌വേസ്]], [[സര്‍വ്വീസസ്]] എന്നീ ടീമുകളും മത്സരിക്കുന്നുണ്ട്.
 
=== ചരിത്രം ===
[[ചിത്രം:Ranj.jpg|thumb|right| രഞ്ജിത്ത് സിങ്ങ് ജി രാജകുമാരന്‍- ഇന്ത്യന്‍ ക്രിക്കറ്റിന്റെ പിതാവ്]]
1934-35-ല്‍ നടന്ന ആദ്യ മത്സരപരമ്പരയില്‍ പതിനഞ്ചു ടീമുകള്‍ പങ്കെടൂത്തു. നോക്കൌട്ട് അടിസ്ഥാനത്തിലാണു മത്സരങ്ങള്‍ നടന്നതു. ആദ്യ കാലങ്ങളില്‍ ടീമുകളെ കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നു നാലു മേഖലകളായി തിരിച്ച്, ഓരോ മേഖലകളിലേയും ജേതാക്കള്‍ സെമിഫൈനലില്‍ കളിക്കുന്ന രീതിയാണു ഉപയോഗിച്ചത്. {{ref|forfeit}} അല്പകാലം അവസാന മത്സരങ്ങള്‍ ഒരാള്‍ വിജയിക്കുന്നതു വരെ (“സമയ ബന്ധിതമല്ലാത്ത”) ആയിരുന്നെങ്കിലും 1949-50 മുതല്‍ എല്ലാ മത്സരങ്ങളും സമയബന്ധിതമാക്കി. മധ്യമേഖലയെക്കൂടി ഉള്‍പ്പെടുത്തി 1952-53-ല്‍ പുനക്രമീകരണം ചെയ്തു.
വരി 25:
1957-58-ല്‍ പ്രാദേശിക മത്സരങ്ങള്‍ നോക്കൌട്ടിനു പകരം ലീഗ് ആക്കി. ഓരോ മേഖലയില്‍ നിന്നും ഒരു ടീമാണു നോക്കൌട്ടിലേക്കു കടന്നിരുന്നതു. 1970-71 മുതല്‍ ഇതു രണ്ടും 1992-93-ല്‍ മൂന്നും ആയി. 1996-97-ല്‍ രണ്ടാം റൌണ്‍ടിലേയും ആദ്യ മത്സരങ്ങള്‍ ലീഗ് ആക്കി.
 
=== ഇപ്പോള്‍ ===
2002-03-സീസണിന്റെ തുടക്കത്തോടെ, മേഖലാ സംവിധാനം അവസാനിപ്പിക്കുകയും രണ്ടു ഡിവിഷനുകളായുള്ള ഒരു ഘടനയുണ്ടാക്കുകയും ചെയ്യ്തു. എലൈറ്റ്, പ്ലേറ്റ് എന്നിവയായിരുന്നു അവ. പിന്നിട് 2006-07- സീസണ്‍ ആയപ്പോഴേക്കും ഇതില്‍ പുന:ക്രമീകരണം നടത്തി യഥാക്രമം സൂപ്പര്‍ ലീഗ്, പ്ലേറ്റ് ലീഗ് എന്നിവയാക്കി.
 
സൂ‍പ്പര്‍ ലീഗിനെ ഏഴും, എട്ടും ടീമുകളായി വിഭജിച്ചപ്പോള്‍ പ്ലേറ്റ് ലീഗിനെ ആറ് ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളാക്കി. ഈ രണ്ടു വിഭാഗങ്ങളില്‍ നിന്നുള്ള ആദ്യ രണ്ടു ടീമുകള്‍ നോക്കൌട്ട് ഘട്ടത്തിലേക്ക് പ്രവേശനം നേടുന്നു. പ്ലേറ്റ് ലീഗില്‍ ഫൈനലിലെത്തുന്ന ടീമുകള്‍ അടുത്ത വര്‍ഷത്തെ സൂപ്പര്‍ ലീഗിലേക്ക് പ്രവേശനം നേടുന്നു. അതേസമയം സൂപ്പര്‍ ലീഗില്‍ ഏറ്റവും തഴെയുള്ള രണ്ട് ടീമുകള്‍ പ്ലേറ്റ് ലീഗിലേക്കു്‍ തരം താഴ്ത്തപ്പെടുന്നു.
 
=== പോയിന്റ് രീതി ===
രണ്ടു ലീഗിലെയും പോയിന്റ് രീതി താഴെ കൊടുക്കുന്നു.
{| class="wikitable"
വരി 100:
-->
 
== പലവക ==
1990-കള്‍ വരെ ഒരു ടീമിനു വേണ്ടി കളിക്കണമെങ്കില്‍ അവിടുത്തുകാര്‍ക്കോ അവിടെ ജോലി ചെയ്യുന്നവറ്ക്കോ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഓരോ ടീമിനും പുറത്തു നിന്നു മൂന്നു കളിക്കാരെ വരെ എടുക്കാന്‍ അനുവാദമുണട്. ചില ടീമുകള്‍ വിദേശകളിക്കാരെ പോലും ഉപയോഗിക്കാരുണ്ടു. <ref>[http://content-usa.cricinfo.com/india/content/story/255654.html വിദേശകളിക്കാരെപ്പറ്റി]</ref>
 
ഇന്നു കളിക്കാര്‍ക്കു മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനു ഓരോ ദിവസവും 25,000 രൂപ വീതം ലഭിക്കുന്നു.<ref>[http://content-usa.cricinfo.com/india/content/story/307524.html Cricinfo : Huge pay packet awaits domestic cricketers]</ref> കളി നിയന്ത്രിക്കുന്ന അമ്പയര്‍മാര്‍ക്കു ഒരു ദിവസം 5,000 രൂപ നല്‍കുന്നു.<ref>[http://www.hinduonnet.com/tss/tss2908/stories/20060225007401100.htm Hindu : ICC must end this farce]</ref> പഴയ രഞ്ജി കളികാര്‍ക്കു വേണ്ടി പെന്‍ഷന്‍ സമ്പ്രദായവും നിലവിലുണ്ട്.
 
== മുന്‍‌കാല ജേതാക്കള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;">
 
വരി 167:
ബോംബെ 1993-94-ല്‍ മുംബൈയും മദ്രാസ് 1970-71-ല്‍ തമിഴ് നാടും മൈസൂര്‍ 1973-74-ല്‍ കര്‍ണാടകയും ആയി മാറി.
 
== റെക്കോര്‍ഡുകള്‍ ==
<ref> [http://cricketarchive.co.uk/Archive/Records/India/Firstclass/Kerala/index.html ക്രിക്കറ്റ് ആര്‍ക്കൈവ്വ് കേരള റെക്കോര്ഡുകള്] </ref> <ref>[http://cricketarchive.co.uk/Archive/Records/Firstclass/index.html ക്രിക്കറ്റ് ആര്‍ക്കൈവ്വ് ഫസ്റ്റ്ക്ലാസ് റെക്കോര്ഡുകള്] </ref> <ref>ഇന്ത്യന്‍ ക്രിക്കറ്റ് 2004, ഒരു ''ഹിന്ദു'' പ്രസീദ്ധീകരണം </ref>
 
വരി 202:
|}
 
=== റെക്കോര്‍ഡുകള്‍ (കേരളത്തിന്റെ) ===
{| class="wikitable" width=90%
|- bgcolor=#87cefa
വരി 229:
|}
 
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;">
* {{note|forfeit}} ആദ്യ കാലങ്ങളില്‍ ടീമുകളുടെ പിന്മാറ്റം മൂലം മത്സരങ്ങള്‍ റദ്ദാക്കുന്നതു സാധാരണമായിരുന്നു. ഹൈദ്രാബാദ് പിന്‍വാങ്ങിയതിനാല്‍, 1934-35-ല്‍ ഒരു സെമിഫൈനല്‍ മാത്രമാണു ഉണ്ടായിരുന്നതു. 1937-38-ല് ചില ടീമുകള്‍ പിന്മാറിയതിനാല്‍ സെമിഫൈനലുകളേ ഉണ്ടായിരുന്നില്ല. [http://cricketarchive.co.uk/Archive/Seasons/IND/1948-49_IND_Ranji_Trophy_1948-49.html 1948-49-ല്‍] മേഖലാമുക്തമായ രീതി പരീക്ഷിച്ചെങ്കിലും അതു പരാജയമായിരുന്നതിനാല്‍ പിന്നീടു തുടര്‍ന്നില്ല.
വരി 238:
</div>
 
== അവലംബം ==
<div class="references-small" style="-moz-column-count:2; column-count:2;"><references/></div>
 
== കാണുക ==
{{portal|Cricket}}
*[[ക്രിക്കറ്റ് ഇന്ത്യയില്‍]]
വരി 252:
 
[[വിഭാഗം:കായികം]]
 
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍]]
 
[[en:Ranji Trophy]]
[[fr:Ranji Trophy]]
[[mr:रणजी करंडक]]
 
[[Category:ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍]]
"https://ml.wikipedia.org/wiki/രഞ്ജി_ട്രോഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്