"പുനരനുഭവമിഥ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg:Дежавю
(ചെ.) Robot: Cosmetic changes
വരി 4:
 
ഈ മിഥ്യാധാരണ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അനുഭവവേദ്യമാണ്. 70 ശതമാനത്തോളം ആളുകള്‍ ഒരുതവണയെകിലും ഇത്തരമൊരു മിഥ്യാധാരണക്ക് അനുഭവജ്ഞരെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.{{തെളിവ്}} ഇത്തരം ഒരനുഭവം പരീക്ഷണശാലകളില്‍ നിര്‍മ്മിച്ചെടുക്കാന്‍ സാദ്ധ്യമല്ല.ഇത്തരം ഒരു അനുഭവത്തിന് നല്‍കാവുന്ന ഒരു വിവരണം ഇപ്രകാരമാണ്. വര്‍ത്തമാനകാല സാഹചര്യം അബോധാവസ്ഥയില്‍ നേരത്തേയുണ്ടായ ഒരു അനുഭവത്തെ സ്മൃതിപഥത്തില്‍ കൊണ്ടുവന്ന് ദുരൂഹമായ ഒരു തരം പരിചയത്വം ഉളവാക്കുന്നു.
== ശാസ്ത്രീയ ഗവേഷണം ==
അടുത്തകാലങ്ങളിലായി [[ഡെയ്‌ഷാ വ്യൂ ]] [[മനഃശാസ്ത്രം|മനഃശാസ്ത്രപരവും]] [[നാഡീവ്യൂഹവിജ്ഞാനം|നാഡീവ്യൂഹവിജ്ഞാനീയവുമായ]] ഗവേഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഒരു പ്രവചനത്തിന്റേയോ മുന്‍അന്തര്‍ദര്‍ശനത്തിന്റേയോ ഫലമായിട്ടല്ല ഇതുണ്ടാവുന്നത്. മറിച്ച് ക്രമവിരുദ്ധമായ ഓര്‍മ്മയാണ് ഇതിനു നിദാനം. ഒരു അനുഭവത്തെ ഓര്‍മ്മിച്ചെടുക്കുക എന്നതാവാം. ഓര്‍മ്മിച്ചെടുക്കല്‍ എന്ന അവബോധം ശക്തമായിരിക്കും എന്നാല്‍ എപ്പോള്‍, എവിടെ, എങ്ങനെ ആ അനുഭവം മുന്‍പുണ്ടായി എന്നത് അനിശ്ചിതമാണ്. ഈ വസ്തുത ഇത്തരമൊരു വിവരണത്തെ സമര്‍ത്ഥിക്കാന്‍ പ്രാപ്തമാണ്.
 
== സാഹിത്യത്തില്‍ ==
 
സാഹിത്യത്തില്‍ ഡെയ്‌ഷാ വ്യൂവിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു ചിത്രീകരണം ഫ്രഞ്ച് എഴുത്തുകാരനായ [[മാര്‍സെല്‍ പ്രൂസ്ത്|മാര്‍സെല്‍ പ്രൂസ്തിന്റെ]] "കഴിഞ്ഞകാലം അയവിറക്കുമ്പോള്‍" (Remembrance of Things Past) എന്ന ബൃഹദ് നോവലിന്റെ ആദ്യഖണ്ഡമായ സ്വാനിന്റെ വഴിയില്‍(Swan's Way) ആണ്. ഒരു ശീതകാലദിവസം, വെളിയില്‍ നിന്ന് തണുത്ത് വിറച്ച് വീട്ടിലെത്തിയ നോവലിലെ മുഖ്യകഥാപാത്രമായ സ്വാനിന് അമ്മ ഒരു കോപ്പ ചായയും ഒരു മാഡലൈന്‍ കേക്കും കൊടുക്കുക്കുന്നതാണ് സന്ദര്‍ഭം. കേക്കിന്റ ഒരു മുറിയും ഒരു കവിള്‍ ചായയും അകത്താക്കിയപ്പോള്‍ സ്വാനിനുണ്ടായ അനുഭവം നോവലില്‍ ഇങ്ങനെ വിവരിച്ചിരിക്കുന്നു:-
വരി 15:
ഈ സന്തുഷ്ടിയുടെ കാരണം അതനുഭവിച്ചയാള്‍ക്ക് കണ്ടെത്താനായത്, ദീര്‍ഘമായ മനനത്തിനുശേഷമാണ്. കുട്ടിക്കാലത്ത് ഞായറാഴ്ചകളില്‍, സുപ്രഭാതം ആശംസിക്കാന്‍ അമ്മായിയുടെ മുറിയില്‍ അയാള്‍ പോകുമായിരുന്നു. അപ്പോള്‍ അവര്‍, താന്‍ കുടിച്ചുകൊണ്ടിരുന്ന ചായയില്‍ മുക്കി, അതേതരം കേക്കിന്റെ ഒരു കഷണം അയാള്‍ക്ക് തിന്നാന്‍ കൊടുക്കുമായിരുന്നു. ശൈശവത്തിലെ ആ സ്മരണയുടെ തള്ളിക്കയറ്റമാണ് ഇപ്പോള്‍ അതേതരം കേക്ക് ചായയോടൊപ്പം കഴിച്ചപ്പോള്‍ അയാളെ ആഹ്ലാദം കൊണ്ട് നിറച്ചത്. എന്നാല്‍ അതിന്റെ കാരണം കണ്ടുപിടിക്കാന്‍ അയാള്‍ക്ക് പണിപ്പെടേണ്ടി വന്നു.
 
== അവലംബം ==
 
<references/>
{{അപൂര്‍ണ്ണം|Deja vu}}
 
[[Categoryവര്‍ഗ്ഗം:മനശാസ്ത്രം]]
 
[[ar:ديجا فو]]
"https://ml.wikipedia.org/wiki/പുനരനുഭവമിഥ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്