"ഡാൻ ബ്രൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 24:
'''ഡാന്‍ ബ്രൌണ്‍''' (ജനനം:ജുണ്‍ 22, 1964) [[യു.എസ്.എ.|അമേരിക്കന്‍]] എഴുത്തുകാരനാണ്. സ്തോഭജനക നോവലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ബ്രൌണ്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ ''[[ദ് ഡവിഞ്ചി കോഡ്]]'' എന്ന നോവലിലൂടെയാണ് പ്രശസ്തനായത്.
 
== ജീവിതരേഖ ==
[[ന്യൂഹാംഷെയര്‍|ന്യൂഹാംഷെയറിലെ]] എക്സെറ്റര്‍ എന്ന പട്ടണത്തിലാണു ഡാന്‍ ബ്രൌണ്‍ ജനിച്ചത്. അച്ഛന്‍ റിച്ചാര്‍ഡ് ജി. ബ്രൌണ്‍ ഗണിതശാസ്ത്രാധ്യാപകനായിരുന്നു. അമ്മ സംഗീതജ്ഞയും.
 
വരി 32:
 
1993-ല്‍ ന്യൂഹാംഷെയറില്‍ തിരിച്ചെത്തിയ ബ്രൌണ്‍ തന്റെ പഴയ കലാലയമായ ഫിലിപ്സ് എക്സ്റ്റര്‍ അക്കാഡമിയില്‍ അദ്ധ്യാപകനായി ജോലിനോക്കി. ഇതിനിടയിലും സംഗീതജീവിതം തുടര്‍ന്നിരുന്നു. 1994-ല്‍ “ഏഞ്ചത്സ് ആന്‍ഡ് ഡീമണ്‍സ്” എന്ന പേരില്‍ ആല്‍ബം പുറത്തിറക്കി. ഇതേ പേര് പിന്നീട് ഒരു നോവലിനും നല്‍കിയിട്ടുണ്ട്
== സാഹിത്യജീവിതം ==
1996-ല്‍ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച ഡാന്‍ ബ്രൌണ്‍ മുഴുവന്‍ സമയ എഴുത്തുകാരനായി മാറി. 1998-ല്‍ “ഡിജിറ്റല്‍ ഫോര്‍ട്രെസ്” എന്ന ആദ്യ നോവല്‍ പുറത്തിറക്കി. 2000-ല്‍ “ഏന്‍‌ജത്സ് ആന്‍ഡ് ഡീമണ്‍സ്”, 2001-ല്‍ “ഡിസപ്ഷന്‍ പോയിന്റ്” എന്നീ നോവലുകള്‍ക്കൂടി പുറത്തിറക്കിയെങ്കിലും ആദ്യ മൂന്നു നോവലുകളും ശ്രദ്ധിക്കപ്പെട്ടില്ല. 2003-ല്‍ “ദ് ഡവിഞ്ചി കോഡ്” പുറത്തിറക്കിയതോടെയാണ് ബ്രൌണ്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. പുറത്തിറക്കിയ ആഴ്ചതന്നെ ഈ നോവല്‍ ന്യൂയോര്‍ക്ക്ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയിലെത്തി. ലോകമെമ്പാടും ആറരക്കോടിയിലേറെ വിറ്റഴിക്കപ്പെട്ട ഡാവിഞ്ചി കോഡ് എക്കാലത്തെയും ജനകീയ പുസ്തകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഡവിഞ്ചി കോഡിന്റെ വിജയത്തോടെ ബ്രൌണിന്റെ ആദ്യനോവലുകളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഡാവിഞ്ചി കോഡിലെ നായക കഥാപാത്രമായ റോബര്‍ട്ട് ലാങ്ഡനെ ബ്രൌണ്‍ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത് ഏഞ്ചല്‍സ് ആന്‍ഡ് ഡീമണ്‍സ് എന്ന നോവലിലാണ്. 2004-ല്‍ ബ്രൌണിന്റെ നാലു നോവലുകളും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയിരുന്നു.
 
[[ഗൂഢലേഖനശാസ്ത്രം|ഗൂഢലേഖനശാസ്ത്രത്തില്‍]] താല്പര്യമുള്ള ഡാന്‍ ബ്രൌണിന്റെ മിക്ക നോവലുകളിലും കഥ വികസിക്കുന്നത് ഇത്തരം രഹസ്യപദങ്ങളുടെ ചുരുളഴിക്കുന്നതിലൂടെയാണ്. ബ്രൌണിന്റെ നോവലുകള്‍ നാല്പതോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
=== നോവലുകള്‍ ===
*ഡിജിറ്റല്‍ ഫോര്‍ട്രസ് (1998)
*ഏഞ്ചത്സ് ആന്‍ഡ് ഡീമണ്‍സ് (2000)
വരി 43:
*ദ് സോളമന്‍ പോയിന്റ് (പണിപ്പുരയില്‍, 2008-ല്‍ പുറത്തിറങ്ങുമെന്നു കരുതപ്പെടുന്നു.)
 
== ചലച്ചിത്രരംഗം ==
“ദ് ഡവിഞ്ചി കോഡ്” 2006-ല്‍ അതേ പേരില്‍ ചലച്ചിത്രമായി. നോവലിന്റെ ജനപ്രീതിയെത്തുടര്‍ന്ന് വന്‍പ്രതീക്ഷയോടെ പുറത്തിറങ്ങിയ സിനിമ പക്ഷേ നിരൂപക പ്രശംസ നേടുന്നതില്‍ പരാജയപ്പെട്ടു. 2006ലെ ഏറ്റവും മോശം സിനിമകളിലൊന്നായി വിലയിരുത്തപ്പെട്ട ഡവിഞ്ചി കോഡ് പക്ഷേ ആഗോളതലത്തില്‍ 750 ദശലക്ഷം ഡോളര്‍ വരുമാനമുണ്ടാക്കി.<ref>
http://www.boxofficemojo.com/movies/?id=davincicode.htm
</ref> മറ്റൊരു നോവലായ ഏഞ്ചത്സ് ആന്‍ഡ് ഡീമണ്‍സ് ചലച്ചിത്രമാക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.
 
== അവലംബം ==
 
<references />
"https://ml.wikipedia.org/wiki/ഡാൻ_ബ്രൗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്