"സ്വബ്‌റ-ശാത്തീല കൂട്ടക്കൊല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: sr:Масакр у Сабри и Шатили)
(ചെ.) (Robot: Cosmetic changes)
[[Imageചിത്രം:Massacre of palestinians in shatila.jpg|thumb|സബ്‌റ-ശാത്തീല അഭയാര്‍‌ത്ഥി ക്യാമ്പുകളിലെ കൂട്ടക്കുരിതിക്ക് ശേഷം]]
[[ലെബനന്‍|ലെബനനിലെ]] [[പലസ്തീന്‍]] അഭയാര്‍ത്ഥി ക്യാമ്പുകളായിരുന്ന സ്വബ്റയിലും ശാത്തീലയിലും [[ഇസ്രായേല്‍|ഇസ്രായേല്‍]] ഭരണകൂടത്തിന്‍റെ പിന്തുണയോടെ [[ഈലീ ഹുബൈഖ|ഈലീ ഹുബൈഖയുടെ]] നേതൃത്വത്തില്‍ [[മറോണൈറ്റ് കൃസ്ത്യന്‍ മിലീഷ്യ|മറോണൈറ്റ് കൃസ്ത്യന്‍ മിലീഷ്യകള്‍]] നടത്തിയ കൂട്ടക്കൊലയാണ് സ്വബ്റ ശാത്തീല കൂട്ടക്കൊല എന്ന പേരിലറിയപ്പെടുന്നത്<ref>http://www.jewishvirtuallibrary.org/jsource/History/Sabra_&_Shatila.html</ref>. 1982 സെപ്തം‌ബറിലെ [[ലെബനാന്‍ ആഭ്യന്തരയുദ്ധം|ലെബനാന്‍ ആഭ്യന്തരയുദ്ധകാലത്ത്]] ഇസ്രായേലിന്‍റെ [[ബെയ്റുത്ത്]]-[[ലെബനന്‍]] അധിനിവേശത്തിന്‍റെ കീഴിലായിരുന്ന അഭയാര്‍ത്ഥി ക്യാമ്പുകളായിരുന്നു സ്വബ്‌റയും ശാത്തീലയും. നിരായുധരായ വൃദ്ധരും സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍‌പ്പെട്ട 3500-ഓളം മനുഷ്യജീവനുകള്‍ ഈ കൂട്ടക്കുരുതിയില്‍ ഹനിക്കപ്പെടുകയുണ്ടായി. [[ഏരിയല്‍ ഷാരോണ്‍|ഏരിയല്‍ ഷാരോണിന്‍റേയും]] റാഫാഈല്‍ അയ്താന്‍റേയും നേതൃത്വത്തിലുള്ള ഇസ്രയേലീ സൈന്യം വളഞ്ഞു കഴിഞ്ഞിരുന്ന ക്യാമ്പുകളില്‍ കൂട്ടക്കുരുതി നടക്കുന്നതിന് കാര്‍‌മികത്വം വഹിക്കുകയായിരുന്നു ഇസ്രായേല്‍ സേന എന്ന വിമര്‍‍‌ശമുയര്‍ന്നിരുന്നു.
 
 
 
== ഇസ്രായേലിലെ പ്രതികരണങ്ങള്‍ ==
കൂട്ടക്കൊലയില്‍ ഇസ്രായേല്‍ സൈന്യത്തിന് പങ്കുണ്ടെന്ന ശക്തമായ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് സം‌ഭവത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണമാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഇസ്രായേല്‍ പൗരന്‍‌മാര്‍ [[ടെല്‍ അവീവ്|ടെല്‍ അവീവില്‍]] തെരുവിലിറങ്ങി പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. കൂട്ടക്കൊലയില്‍ സൈന്യത്തിന്‍റെ ഉത്തരവാദിത്തം പ്രാരം‌ഭഘട്ടത്തില്‍ ഇസ്രായേല്‍ ഭരണകൂടം നിഷേധിച്ചെങ്കിലും സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി [[കഹാന്‍ കമ്മീഷന്‍|കഹാന്‍ കമ്മീഷനെ]] നിയമിക്കുകയുണ്ടായി.
 
== കഹാന്‍ കമ്മീഷന്‍ ==
1982 നവം‌ബര്‍ 1ന് ഇസ്രയേല്‍ ഭരണകൂടം സുപ്രീം കോടതിയോട് കൂട്ടക്കൊലയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി ഒരു കമ്മീഷനെ നിയമിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇസ്‌ഹാഖ് കഹാന്‍റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ കമ്മീഷനെ ചീഫ് ജസ്റ്റിസ് നിയമിച്ചു. 1983 ഫെബ്രുവരി 7 ന് കഹാന്‍ കമ്മീഷന്‍ റിപ്പോര്‍‌ട്ട് പുറത്തു വിട്ടു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന [[മനാഹെം ബെഗിന്‍|മനാഹെം ബെഗിനും]] പ്രതിരോധ മന്ത്രി [[ഏരിയല്‍ ഷാരോണ്‍|ഏരിയല്‍ ഷാരോണും]] വിദേശകാര്യ മന്ത്രി [[ഇസ്‌ഹാഖ് ഷാമീര്‍|ഇസ്‌ഹാഖ് ഷാമിറിനുമെതിരെ]] റിപ്പോര്‍‌ട്ടില്‍ ശക്തമായ പരാമര്‍‌ശങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍‍ന്ന് ഏരിയല്‍ ഷാരോണ്‍ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്നും രാജി വെക്കാന്‍ നിര്‍‌ബന്ധിതനായി.
 
== അവലംബം ==
<References/>
 
[[Categoryവര്‍ഗ്ഗം:ലെബനന്‍]]
[[Categoryവര്‍ഗ്ഗം:പലസ്തീന്‍]]
[[Categoryവര്‍ഗ്ഗം:കൂട്ടക്കൊല]]
[[Categoryവര്‍ഗ്ഗം:ഇസ്രായേല്‍]]
 
[[ar:مذبحة صبرا وشاتيلا]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/383454" എന്ന താളിൽനിന്ന് ശേഖരിച്ചത്