"മോഹൻജൊ ദാരോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: cs:Mohendžodaro
(ചെ.) Robot: Cosmetic changes
വരി 2:
{{Infobox World Heritage Site
| Name = മോഹന്‍ജൊ ദാരോയിലെ പുരാവസ്തു ശേഷിപ്പുകള്‍
| Image = [[Imageചിത്രം:Mohenjo-daro Priesterkönig.jpeg|thumb|center|180px|ഇന്ന് [[സിന്ധ്|സിന്ധി]] [[Ajrak|അജ്രക്ക്]] എന്ന് അറിയപ്പെടുന്ന വസ്ത്രം ധരിച്ചിരിക്കുന്ന "പുരോഹിത രാജാവ്" എന്നറിയപ്പെടുന്ന ശില്പം, ക്രി.മു. 2500. നാഷണല്‍ മ്യൂസിയം, [[കറാച്ചി]], പാക്കിസ്ഥാന്‍]]
| State Party = {{PAK}}
| Type = സാംസ്കാരികം
വരി 14:
 
'''മോഹന്‍‌ജൊ-ദാരോ''' [[സിന്ധുനദീതട സംസ്കാരം|സിന്ധൂ നദീതട നാഗരികതയിലെ]] ഏറ്റവും വലിയ നഗര-വാസസ്ഥലങ്ങളില്‍ ഒന്നായിരുന്നു. [[പാക്കിസ്ഥാന്‍|പാക്കിസ്ഥാനിലെ]] [[സിന്ധ്]] പ്രവിശ്യയിലാണ് മോഹന്‍‌ജൊ-ദാരോ. ഉദ്ദേശം ക്രി.മു. 2600-ല്‍ നിര്‍മ്മിച്ച ഈ നഗരം ലോകത്തിലെ ആദ്യകാല നഗര-വാസസ്ഥലങ്ങളില്‍ ഒന്നായിരുന്നു. [[പുരാതന ഈജിപ്ത്]], [[മെസൊപ്പൊട്ടേമിയ]], [[ക്രീറ്റ്]] എന്നിവിടങ്ങളിലെ നാഗരികതകള്‍ക്ക് സമകാലീനമായിരുന്നു മോഹന്‍‌ജൊ-ദാരോ. ഈ നഗരത്തിന്റെ പൗരാണികഅവശിഷ്ടങ്ങളെ [[യുനെസ്കോ]] [[UNESCO World Heritage Site|ലോകപൈതൃകകേന്ദ്രങ്ങളുടെ]] പട്ടികയില്‍പ്പെടുത്തിയിരിക്കുന്നു.<!-- മോഹന്‍‌ജൊദാരോയെ ചിലപ്പോള്‍ ''ഒരു പുരാതന സിന്ധൂതട മഹാനഗരം'' എന്നും വിശേഷിപ്പിക്കുന്നു.<ref>[http://www.mohenjodaro.net/mohenjodaroessay.html Mohenjo-Daro An Ancient Indus Valley Metropolis]</ref> -->.വെള്ളപ്പൊക്കം മൂലം നിരവധി തവണ പട്ടണം മണ്ണിനടിയില്‍പ്പെട്ടിരുന്നതിനാല്‍ ഒന്നിനുകീഴെ ഒന്നായി ഒന്‍പതു തട്ടുകളിലാണ്‌ ഉത്ഖനനം ചെയ്തെടുക്കപ്പെട്ടത്. ഒരോ തവണയും പഴയമാതൃകയില്‍ തന്നെയായിരുന്നു നഗരത്തിന്റെ പുനര്‍നിര്‍മ്മാണം. മെസോപോട്ടേമിയയിലെ സമാനനാഗരികയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുട്ടെങ്കിലും കൂടുതല്‍ വികസിച്ച അവരില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന നിര്‍മ്മാണരീതികളാണ് അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാണ് ‌(?)‍.
== പേരിനുപിന്നില്‍ ==
സിന്ധൂ നദീതട നാഗരികതയിലെ ഭാഷ ഇതുവരെ നിര്‍ണ്ണയിച്ചിട്ടില്ല, അതുപോലെ ഈ നഗരത്തിന്റെയും [[സിന്ധ്]], [[Punjab region|പഞ്ചാബ്]], [[ഗുജറാത്ത്]] എന്നിവിടങ്ങളില്‍ ഖനനം ചെയ്തെടുത്ത മറ്റു നഗരങ്ങളുടെയും യഥാര്‍ത്ഥ പേര് അജ്ഞാതമാണ്. [[സിന്ധി ഭാഷ|സിന്ധി ഭാഷയില്‍]] "മോഅന്‍" അല്ലെങ്കില്‍ "മോയെന്‍" എന്ന പദത്തിന്റെ അര്‍ത്ഥം "മൃതര്‍" എന്നും (ഹിന്ദിയില്‍ മൗത്ത്) "ജൊ" എന്നത് ‘ഉടെ’ എന്നും "ദാരോ" എന്നത് "കുന്ന്" എന്നുമാണ്. "മോഎന്‍ ജോ ദരോ" (देवनागरी- मोएन जो दड़ो) എന്ന സിന്ധി പദത്തിന്റെ അര്‍ത്ഥം "മൃതരുടെ കുന്ന്" എന്നാണ്. എന്നാല്‍ "മോഹന്‍‌ജൊ ദാരോ" എന്ന ഉച്ചാരണം ആണ് സിന്ധിനു പുറത്തും ആംഗലേയഭാഷ സംസാരിക്കുന്ന പണ്ഡിതരുടെ ഇടയിലും പ്രചുരപ്രചാരത്തിലുള്ളത്.
 
== കണ്ടുപിടിത്തവും ഖനനവും ==
ഏകദേശം [[ക്രി.മു. 2600]]-ല്‍ ആണ് മോഹന്‍ജൊ-ദാരോ നിര്‍മ്മിച്ചത്. ഈ നഗരം [[ക്രി.മു. 1900]]-ഓടെ ഉപേക്ഷിക്കപ്പെട്ടു. 1922-ല്‍ [[Archaeological Survey of India|ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ]] ഉദ്യോഗസ്ഥനായിരുന്ന [[Rakhaldas Bandyopadhyay|രാഖേല്‍ദാസ് ബന്ദോപാദ്ധ്യയ്]] ഈ നഗരം വീണ്ടും കണ്ടെത്തി<ref>http://www.ancientindia.co.uk/indus/explore/his03.html</ref>. ഈ കുന്ന് ഒരു [[സ്തൂപം]] ആയിരിക്കാം എന്ന് വിശ്വസിച്ച ഒരു ബുദ്ധമത സന്യാസിയായിരുന്നു അദ്ദേഹത്തെ ഈ കുന്നിലേയ്ക്ക് നയിച്ചത്. 1930-കളില്‍ പുരാവസ്തു ഗവേഷകരായ [[John Marshall (archaeologist)|ജോണ്‍ മാര്‍ഷല്‍]], കെ.എന്‍. ദീക്ഷിത്, ഏണസ്റ്റ് മക്കേ, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇവിടെ വന്‍‌തോതില്‍ ഖനനങ്ങള്‍ നടന്നു.<ref>{{cite web|url=http://www.mohenjodaro.net/mohenjodaroessay.html|title=Mohenjo-Daro: An Ancient Indus Valley Metropolis|accessdate=2008-05-19}}</ref> സൈറ്റ് ഡയറക്ടര്‍മാര്‍ ഉപയോഗിച്ചിരുന്ന ജോണ്‍ മാര്‍ഷലിന്റെ കാര്‍ ഇന്നും മോഹന്‍‌ജൊ-ദാരോ കാഴ്ച്ചബംഗ്ലാവില്‍ ഉണ്ട്. ഇവരുടെ പരിശ്രമത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതീകമായി ഇത് പരിരക്ഷിച്ചിരിക്കുനു. 1945-ല്‍ [[Ahmad Hasan Dani|അഹ്മദ് ഹസന്‍ ദാനി]], [[Mortimer Wheeler|മോര്‍ട്ടീമര്‍ വീലര്‍]] എന്നിവര്‍ കൂടുതല്‍ ഖനനങ്ങള്‍ നടത്തി.
 
വരി 24:
 
== സ്ഥാനം ==
[[Imageചിത്രം:CiviltàValleIndoMappa.png|thumb|right|250px| [[സിന്ധൂതടം|സിന്ധൂതടത്തിന്റെ]] സ്ഥാനം.]]
സിന്ധൂനദിയുടെ വെള്ളപ്പൊക്ക സമതലത്തിന്റെ നടുക്ക് ഒരു പ്ലീസ്റ്റോസീന്‍ മലയിലാണ് മോഹന്‍‌ജൊ-ദാരോ സ്ഥിതിചെയ്യുന്നത്. സമതലത്തിലെ വെള്ളപ്പൊക്കങ്ങള്‍ കാരണം ഈ മല ഇന്ന് മൂടപ്പെട്ടിരിക്കുന്നു. ഈ മല കാരണം നഗരം ചുറ്റുമുള്ള സമതലത്തെക്കാളും ഉയര്‍ന്നുനിന്നു. പടിഞ്ഞാറ് സിന്ധൂനദീതടത്തിനും കിഴക്ക് [[Ghaggar-Hakra|ഘാഗ്ഗര്‍-ഹക്രയ്ക്കും]] ഇടയ്ക്ക് ഏകദേശം മദ്ധ്യത്തിലാണ്‌ മോഹന്‍‌ജൊ-ദാരോ സ്ഥിതിചെയ്യുന്നത്. ഇന്നും സിന്ധൂനദി മോഹന്‍‌ജൊ-ദാരോയ്ക്ക് കിഴക്കായി ഒഴുകുന്നു എങ്കിലും ഘാഗ്ഗര്‍-ഹക്ര നദീതടം വരണ്ടുപോയി. <ref>{{cite web|url=http://www.mohenjodaro.net/ancientmetropolis.html|title=Mohenjo-Daro}}</ref>
 
വരി 34:
 
== വാസ്തുവിദ്യയും നഗര സൌകര്യങ്ങളും ==
[[Imageചിത്രം:Ghanghro location.jpg|thumb|right|സിന്ധൂനദീതട സംസ്കാരത്തിന്റെ ( [[26th century BC|ക്രി.മു. 2600]]-[[19th century BC|ക്രി.മു. 1900]]) കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു [[Larkana|ലാര്‍കാനയുടെ]] 25 കി.മീ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മോഹന്‍ജൊ-ദാരോ]]
 
നഗരത്തിന്റെ പഴക്കം പരിഗണിക്കുമ്പോള്‍ മോഹന്‍ജൊ-ദാരോയുടെ നിര്‍മ്മിതി സവിശേഷമാണ്. ആസൂത്രിതമായി നിര്‍മ്മിച്ച, തെരുവുകള്‍ ലംബമായും തിരശ്ചീനമായും നിശ്ചിത അകലത്തില്‍ ക്രമമായ ശ്രേണികളില്‍ നിര്‍മ്മിച്ച നഗരമായിരുന്നു മോഹന്‍ജൊ-ദാരോ. അതിന്റെ ഉന്നതിയില്‍ നഗരത്തില്‍ ഉദ്ദേശം 35,000 പേര്‍ താമസിച്ചിരുന്നു.
വരി 59:
== പുരാവസ്തുക്കള്‍ ==
{{HistoryOfSouthAsia}}
[[Imageചിത്രം:Mohenjodaro toy 002.jpg|thumb|right|200px|മോഹന്‍ജൊ-ദാരോയില്‍ നിന്നുള്ള ഒരു കളിമണ്‍-കളിക്കോപ്പ്]]
മോഹന്‍ജൊ-ദാരോയിലെ "നൃത്തംചെയ്യുന്ന പെണ്‍കുട്ടി" ഏകദേശാം 4500 വര്‍ഷം പഴക്കമുള്ള ഒരു പുരാവസ്തുവാണ്. 10.8 സെമീ ഉയരമുള്ള ഈ വെങ്കല ശില്പം മോഹന്‍ജൊ-ദാരോയിലെ ഒരു വീട്ടില്‍ നിന്നും 1926-ല്‍ കണ്‍റ്റെത്തുകയായിരുന്നു. ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ [[Mortimer Wheeler|മോര്‍ട്ടീമര്‍ വീലര്‍ക്ക്]] ഏറ്റവും പ്രിയങ്കരമായ പുരാവസ്തുവായിരുന്നു ഇത്. 1973-ല്‍ ഒരു ടെലെവിഷന്‍ പരിപാടിയില്‍ മോര്‍ട്ടീമര്‍ വീലര്‍ ഇങ്ങനെ പറഞ്ഞു:
 
:"വളഞ്ഞ ചുണ്ടുകളും കണ്ണുകളില്‍ കുസൃതി നോട്ടവുമായി അതാ, അവളുടെ ചെറിയ [[Baluchi|ബലൂചി]]-രീതിയിലെ മുഖം. എനിക്കുതോന്നുന്നത് അവള്‍ക്ക് ഏകദേശം പതിനഞ്ച് വര്‍ഷം പ്രായം കാണും, അതില്‍ക്കൂടുതല്‍ ആവില്ല, പക്ഷേ അവള്‍ കൈനിറയെ വളകളുമണിഞ്ഞ്, മറ്റൊന്നും ധരിക്കാതെ നില്‍ക്കുന്നു. ഒരു പെണ്‍കുട്ടി, പൂര്‍ണ്ണമായി, ഒരു നിമിഷത്തേയ്ക്ക്, തന്നെക്കുറിച്ചും ലോകത്തെക്കുറിച്ചും പൂര്‍ണ്ണമായി ആത്മവിശ്വാസത്തോടെ നില്‍ക്കുന്നു. എനിക്കുതോന്നുന്നത്, അവളെപ്പോലെ ലോകത്തില്‍ മറ്റൊന്നുമില്ല എന്നാണ്."
 
മോഹന്‍ജൊ-ദാരോയില്‍ ഖനനം നടത്തിയവരില്‍ ഒരാളായ ജോണ്‍ മാര്‍ഷല്‍ അവളെ യുവത്വത്തിന്റെ വര്‍ണ്ണാഭമായ പ്രതീതി എന്ന് വിശേഷിപ്പിച്ചു ... "പെണ്‍കുട്ടി, അവളുടെ അരയില്‍ ഊന്നിയ കയ്യും, പകുതി-ധാര്‍ഷ്ട്യം നിറഞ്ഞ നില്‍പ്പുമായി, കാലുകള്‍ അല്പം മുന്നോട്ടുവെച്ച്, അവളുടെ കാലുകള്‍ കൊണ്ടും പാദം കൊണ്ടും സംഗീതത്തിന് താളം പിടിക്കുന്നു."<ref>Gregory L. Possehl (2002), The Indus Civilization: A Contemporary Perspective, AltaMira Press. ISBN 978-07591017220-7591-0172-2.</ref>
 
ഈ ശില്പത്തിന്റെ ചാതുര്യം ഇന്നും മികച്ചതാണ്, ഇത് സവിശേഷവും, എന്നാല്‍ ക്ഷണനേരത്തേക്കെങ്കിലും തിരിച്ചറിയാനാവുന്നതായ ഒരു ഭൂതകാലത്തെക്കുറിച്ച് പറയുന്നു. പുരാവസ്തു ഗവേഷകനായ ഗ്രിഗറി പോസ്സെലിന്റെ അഭിപ്രായത്തില്‍, "നമുക്ക് അവള്‍ ഒരു നര്‍ത്തകിയായിരുന്നോ എന്ന് ഉറപ്പില്ല, പക്ഷേ അവള്‍ ചെയ്യുന്നതില്‍ അവള്‍ മിടുക്കിയായിരുന്നു, അത് അവള്‍ക്ക് അറിയുള്ളതുമായിരുന്നു". ഈ രൂപം സ്ഫുരിക്കുന്ന അധികാരഭാവത്തില്‍ നിന്നും മനസിലാക്കാവുന്നത് ഈ ശില്പം ഒരുപക്ഷേ സിന്ധൂനദീതട സംസ്കാരത്തിലെ ഏതെങ്കിലും രാജ്ഞിയുടേതോ മറ്റ് ഏതെങ്കിലും പ്രധാനപ്പെട്ട സ്ത്രീയുടേതോ ആവാം എന്നാണ്.
വരി 72:
ഈ താടിയുള്ള ശില്പത്തിന്റെ തലയ്ക്കു ചുറ്റും ആഭരണം കൊത്തിവെച്ചിരിക്കുന്നു. ഒരു കൈത്തളയും, അലങ്കരിച്ച തൃഫല രൂപങ്ങളുള്ള വസ്ത്രവും കൊത്തിവെച്ചിരിക്കുന്നു. വസ്ത്രം മുന്‍പ് ചുവന്ന ചായം കൊണ്ട് പൂശിയിരുന്നു.
 
== ഇന്നത്തെ യുണെസ്കോ സ്ഥിതി ==
സര്‍ക്കാരില്‍ നിന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുമുള്ള ധനസഹായം നിന്നുപോയതില്‍പ്പിന്നെ മോഹന്‍‌ജൊ-ദാരോയിലെ പരിരക്ഷണ പ്രവര്‍ത്തനങ്ങള്‍ 1996 ഡിസംബറില്‍ നിറുത്തിവെയ്ക്കപ്പെട്ടു. എന്നാല്‍, 1997 ഏപ്രിലില്‍ യുണെസ്കോ (യു.എന്‍. വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന) മോഹന്‍‌ജൊ-ദാരോയിലെ നിര്‍മ്മിതികളെ [[വെള്ളപ്പൊക്കം|വെള്ളപ്പൊക്കത്തില്‍]] നിന്നും സംരക്ഷിക്കുന്നതിനായി പത്ത് ദശലക്ഷം ഡോളറിന്റെ രണ്ട് ദശകം നീണ്ടുനില്‍ക്കുന്ന ഒരു പദ്ധതിക്കായി ധനം അനുവദിച്ചു
 
== ഇതും കാണുക ==
* [[Indus Valley Civilization|സിന്ധൂനദീതട നാഗരികത]]
* [[Harappa|ഹാരപ്പ]]
വരി 107:
{{Polytonic|}}
 
[[Categoryവര്‍ഗ്ഗം:ഇന്ത്യാചരിത്രം]]
[[Categoryവര്‍ഗ്ഗം:സിന്ധൂതട സ്ഥലങ്ങള്‍]]
[[Categoryവര്‍ഗ്ഗം:പാക്കിസ്ഥാന്‍ ചരിത്രം]]
[[Categoryവര്‍ഗ്ഗം:World Heritage Sites in Pakistan]]
[[Categoryവര്‍ഗ്ഗം:പാക്കിസ്ഥാനിലെ പുരാവസ്തു സ്ഥലങ്ങള്‍]]
[[Categoryവര്‍ഗ്ഗം:വെങ്കലയുഗം]]
[[Categoryവര്‍ഗ്ഗം:പുരാതന ഇന്ത്യ]]
 
[[ca:Mohenjo-Daro]]
"https://ml.wikipedia.org/wiki/മോഹൻജൊ_ദാരോ" എന്ന താളിൽനിന്ന് ശേഖരിച്ചത്