"തിയോഡോറ ക്രാജെവ്‌സ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
 
1881-ൽ ഭർത്താവിന്റെ മരണം ക്രാജെവ്‌സ്കയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. ആദ്യം തന്റെ അധ്യാപന ജീവിതം പുനരാരംഭിച്ചതോടൊപ്പം, അമ്മായിമാരായ ലിയോകാഡിയയും ബ്രോണിസ്‌ലാവ കോസ്‌മോവ്‌സ്കയും നടത്തുന്ന ഒരു സ്വകാര്യ ജിംനേഷ്യത്തിൽ ജോലിയെടുത്ത് അവർ നോവലുകൾ എഴുതുന്നത് തുടർന്നു. അക്കാലത്തെ യുവ പോളിഷ് വിധവകൾ പുനർവിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവങ്കിലും ക്രജെവ്സ്ക സാമൂഹിക മാനദണ്ഡങ്ങളെയും മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു. 1883-ൽ വാർസോ വിട്ടുപോയ ക്രാജെവ്‌സ്ക  സ്വിറ്റ്സർലൻഡിലേക്ക് പോയി അവിടെ ജനീവ സർവകലാശാലയിൽ ഉപരിപഠനത്തിന് ചേർന്നു. ക്രാജെവ്‌സ്ക ആദ്യം ഫിസിയോളജി പഠിക്കുകയും, സർവകലാശാലയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ടീച്ചിംഗ് അസിസ്റ്റന്റായതിനേത്തുടർന്ന് വൈദ്യശാസ്ത്ര പഠനം നടത്തി. സ്വിറ്റ്സർലൻഡിലെ പോളിഷ് പ്രവാസികളുടെ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്ന അവർ അസോസിയേഷൻ ഓഫ് പോളിഷ് സ്റ്റുഡൻറ്സ് എന്ന സംഘടനയുടം പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
 
ക്രാജെവ്‌സ്ക 1891-ൽ തന്റെ അവസാനവർഷ പരീക്ഷകളിൽ വിജയിക്കുകയും അടുത്ത വർഷം ഡോക്ടറൽ പ്രബന്ധത്തിന് അവാർഡ് ലഭിക്കുകയും ചെയ്തുവെങ്കിലും, ഡിപ്ലോമയുടെ നോസ്ട്രിഫിക്കേഷൻ നേടാനോ മാതൃരാജ്യത്ത് മെഡിസിൻ പ്രാക്ടീസ് ചെയ്യാനോ അവൾക്ക് കഴിഞ്ഞില്ല. അതിനാൽ, പുതുതായി അധിനിവേശം ചെയ്യപ്പെട്ട ബോസ്നിയയ ഹെർസഗോവിനയിൽ ജോലി ചെയ്യാൻ വനിതാ ഫിസിഷ്യൻമാരെ അന്വേഷിക്കുന്ന ഓസ്ട്രോ-ഹംഗേറിയൻ അധികാരികളുടെ വിജ്ഞാപനത്തോടെ  പ്രതികരിക്കാൻ അവൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/തിയോഡോറ_ക്രാജെവ്‌സ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്