"തിയോഡോറ ക്രാജെവ്‌സ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox person | name = തിയോഡോറ ക്രാജെവ്‌സ്ക | image = Teodora Krajewska (cropped).jpg | birth_name = തിയോഡോറ കോസ്മോവ്സ്ക | birth_date = 1854 | birth_place = വാർസോ, റഷ്യൻ സാമ്രാജ്യം | death_date = {{Death date and age|1935|9|5|1854|df=yes}}...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 16:
}}
'''തിയോഡോറ ക്രാജെവ്‌സ്ക''' (മുമ്പ്, കോസ്‌മോവ്‌സ്ക, തിയോഡോറ എന്ന പേരിൽ ജർമ്മൻവൽക്കരിക്കപ്പെട്ടത്; 1854-1935) [[പോളണ്ട്|പോളണ്ടിൽ]] ജനിച്ച ഒരു ഓസ്‌ട്രോ-ഹംഗേറിയൻ വൈദ്യനും എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്നു.
 
ചെറുപ്പകാലത്ത്, ക്രാജെവ്സ്ക വിദ്യാലയങ്ങളിൽ ജോലി ചെയ്യുകയും ഒപ്പം നോവലുകൾ എഴുതുകയും ചെയ്തു. 1883-ൽ മെഡിസിൻ പഠനത്തിനായി സ്വിറ്റ്‌സർലൻഡിലേക്ക് മാറിക്കൊണ്ട് അവൾ തന്റെ കുടുംബത്തെ അത്ഭുതപ്പെടുത്തി. 1892-ൽ, ബോസ്നിയ ഹെർസഗോവിനയിൽ പൊതുജനാരോഗ്യ ഉദ്യോഗസ്ഥയായി ജോലി ചെയ്യാൻ ഓസ്ട്രിയ-ഹംഗറി അധികാരികൾ അവളെ ചുമതലപ്പെടുത്തി. ബോസ്നിയ, ഹെർസഗോവിന, ഓസ്ട്രിയ-ഹംഗറി എന്നിവിടങ്ങളിൽ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ആദ്യത്തെ സ്ത്രീകളിൽ ഒരാളായ ക്രാജെവ്സ്ക പ്രധാനമായും പ്രത്യേക ആരോഗ്യപ്രശ്നങ്ങൾക്ക് ഇരയാകുമെന്ന് അവർ കരുതിയ ബോസ്നിയൻ മുസ്ലീം സ്ത്രീകളെയാണ് ചികിത്സിച്ചത്. സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചും മുസ്ലീം ആചാരങ്ങളെക്കുറിച്ചും ക്രാജെവ്സ്ക വിശദമായ കുറിപ്പുകൾ എഴുതിയിരുന്നു. 1989-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ രചനകൾ മുസ്‌ലിംകളോട് ആ കാലഘട്ടത്തിൽ സാധാരണമായിരുന്ന രക്ഷാകർതൃ മനോഭാവം വെളിപ്പെടുത്തുന്നവയായിരുന്നു. ഓസ്ട്രിയ-ഹംഗറിയുടെ തകർച്ചയ്ക്ക് ശേഷം ക്രാജെവ്‌സ്ക ബോസ്നിയയിൽ താമസിച്ചുവെങ്കിലും കാഴ്ചശക്തി നഷ്ടപ്പെട്ടത് 1922-ൽ വിരമിക്കാൻ അവളെ നിർബന്ധിതയാക്കി. 1928-ൽ അവൾ വാർസോയിലേക്ക് മടങ്ങിപ്പോകുകയും, ഈ തീരുമാനത്തിൽ ഖേദിക്കുകയും ചെയ്തിരുന്ന അവർ അവിടെവച്ച് അന്തരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/തിയോഡോറ_ക്രാജെവ്‌സ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്