"മേഘാലയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: la:Meghalaya
(ചെ.) Robot: Cosmetic changes
വരി 19:
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു വടക്കു കിഴക്കന്‍ സംസ്ഥാനമാണ് '''മേഘാലയ'''. മേഘങ്ങളുടെ ആലയം എന്ന അര്‍ത്ഥത്തിലാണ് മേഘാലയ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. അവശിഷ്ട [[ഹിമാലയം|ഹിമാലയ]] ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഉയര്‍ന്ന കുന്നുകളും, ഇടുങ്ങിയ താഴ്‍വരകളും, ഉള്ള പ്രദേശമാണ്. മിക്കവാറും സമയങ്ങളില്‍ മേഘാവൃതമായ ഇവിടം മിതോഷ്ണ നിത്യ ഹരിത പ്രദേശമാണ്. അരുവികളും, നാനാജാതി സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു. [[അസം]], [[ത്രിപുര]], [[പശ്ചിമ ബംഗാള്‍]] എന്നീ സംസ്ഥാനങ്ങളുമായി അന്തര്‍സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന മേഘാലയ, [[ബംഗ്ലാദേശ്|ബംഗ്ലാദേശുമായി]] രാജ്യാന്തര അതിര്‍ത്തിയും പങ്കിടുന്നു.
 
== ചരിത്രം ==
അസം സംസ്ഥാനത്തിനുള്ളില്‍ സ്വയംഭരണാവകാശമുള്ള ഒരു പ്രദേശമായി 1970 [[ഏപ്രില്‍ 2]]-നു രൂപം കൊണ്ടു. 1972-ല്‍ ഒരു സംസ്ഥാനമായി.
 
== ജനജീവിതം ==
എണ്‍പതുശതമാനത്തിലധികം ജനങ്ങളും കര്‍ഷകരാണ്. വളക്കൂറുള്ള മണ്ണില്‍ [[നെല്ല്]], [[ഗോതമ്പ്]], [[ഉരുളക്കിഴങ്ങ്]], [[കരിമ്പ്]], [[എണ്ണക്കുരുക്കള്‍‍ ]] , [[പരുത്തി]], [[ചണം]], [[ചോളം]] മുതലായവ കൃഷി ചെയ്യപ്പെടുന്നു. ഉയര്‍ന്ന ജലസേചന സൗകര്യവും കൃഷിക്ക് ഏറെ അനുയോജ്യമാണ്.
മേഘാലയ പ്ലൈവുഡ്സ്, ചില ഖനന കമ്പനികള്‍ എന്നിവയൊഴിച്ചാല്‍ പൊതുവേ വ്യാവസായികമായി പിന്നോക്കമാണീ സംസ്ഥാനം.
== ജില്ലകള്‍ ==
*[[കിഴക്കന്‍ ഘാസി കുന്നുകള്‍ ]]
*[[പടിഞ്ഞാറന്‍ ഘാസി കുന്നുകള്‍ ]]
*[[കിഴക്കന്‍ ഗാരോ കുന്നുകള്‍ ]]
*[[പടിഞ്ഞാറന്‍ ഗാരോ കുന്നുകള്‍ ]]
*[[റി-ബോയ്]]
*[[തെക്കന്‍ ഗാരോ]]
*[[ജയിന്ത്യാ കുന്നുകള്‍]]
 
== പ്രധാന സ്ഥലങ്ങള്‍ ==
[[ചിറാപുഞ്ചി]], [[ഉമിയാം തടാകം]], [[കില്ലോംഗ് പാറക്കെട്ട്]], [[റ്റൂറ]] -കുന്നിന്‍ പ്രദേശം, [[ജോവല്‍ ]] -ചുടു നീരുറവ തടാകം, [[ഷില്ലോംഗ്]].
 
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമായിരുന്നു [[ചിറാപുഞ്ചി]], എന്നാലിന്ന് കനത്ത പ്രകൃതി നാശം മൂലം ആ സ്ഥാനം മേഘാലയയിലെ തന്നെ [[മൗസിന്‍‌റം]] എന്ന പ്രദേശത്തിനാണ്.
 
== കൂടുതല്‍ അറിവിന് ==
*http://meghalaya.nic.in
 
"https://ml.wikipedia.org/wiki/മേഘാലയ" എന്ന താളിൽനിന്ന് ശേഖരിച്ചത്