"വിഷാദരോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 42:
*ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ.
*പാരമ്പര്യം, ചില കുടുംബങ്ങളിൽ പാരമ്പര്യമായി ഇത് കണ്ടു വരുന്നു.
*വിവാഹമോചനം, പ്രണയനൈരാശ്യം, ജോലി നഷ്ടപ്പെടൽ തുടങ്ങിയവ മാനസിക ശാരീരിക തീരാരോഗങ്ങൾ<ref>{{Cite web|url=https://r.search.yahoo.com/_ylt=AwrIQhwai6tjA0oABAJ3Bwx.;_ylu=Y29sbwMEcG9zAzEEdnRpZAMEc2VjA3Ny/RV=2/RE=1672215451/RO=10/RU=https%3a%2f%2fwww.nhs.uk%2fmental-health%2fconditions%2fclinical-depression%2fcauses%2f/RK=2/RS=bca_WXYhmcxxJACoFntP7tHJjGQ-|title=Clinical depression - NHS}}</ref>.
 
== പ്രസവശേഷം ==
*പ്രധാനമായും രണ്ട് കാലഘട്ടങ്ങളിൽ സ്ത്രീകളിൽ വിഷാദരോഗം ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഒന്ന് പ്രസവശേഷം, മറ്റൊന്ന് മധ്യവയസ്ക്കരിൽ ആർത്തവവിരാമ സമയത്തും.
*
*പ്രസവത്തിന് ശേഷം വിഷാദം ഉണ്ടാകുന്നു. ഇത് മിക്കപ്പോഴും താൽക്കാലികമായിരിക്കും. ചിലരിൽ ഇത് നീണ്ടുനിന്നേക്കാം. ചിലപ്പോൾ ഇത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. കുട്ടിയോടുള്ള താല്പര്യക്കുറവ്, തുടർച്ചയായി വിലപിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.
*ഇതിന്റെ കുറച്ചു ഗുരുതരമായ അവസ്ഥയാണ് "പോസ്റ്റ്പാർട്ടം ഡിപ്രഷൻ'. പത്തുപേരിൽ 1- 2 പേർക്ക്​ ഈ അവസ്ഥ ഉണ്ടാവുന്നു എന്നാണ് കണക്കുകൾ. വികസ്വര രാജ്യങ്ങളിൽ 20% (അഞ്ചിലൊന്ന്) അമ്മമാരിൽ ഈ പ്രശ്നമുണ്ടാവുന്നുണ്ട്. പ്രസവശേഷം 24 മണിക്കൂറിനുള്ളിൽ തുടങ്ങി എപ്പൊ വേണമെങ്കിലും ഈ അവസ്ഥ വരാം. ചിലപ്പോൾ മാസങ്ങളോളം നിൽക്കാം. ഇതിലും കുറച്ചു കൂടുതൽ ഗുരുതരമായ അവസ്ഥയാണ് "പോസ്റ്റ്പാർട്ടം സൈക്കോസിസ്‌'. 1000 അമ്മമാരിൽ ഒരാൾക്കങ്ങനെ ഉണ്ടാവാൻ സാധ്യതയുണ്ട്. അമ്മയുടെ ആത്മഹത്യ മുതൽ കുഞ്ഞിന്റെയും അമ്മയുടെയും മരണത്തിനുവരെ ഇത് കാരണമാവാം. ഈ അവസ്ഥകളുടെ കൃത്യമായ കാരണം അറിയില്ലെങ്കിലും പ്രസവാനന്തരം ഹോർമോണുകളുടെ അളവിലുണ്ടാവുന്ന വ്യതിയാനങ്ങൾ, ഗർഭധാരണത്തിന് മുമ്പേയുണ്ടായിരുന്ന വിഷാദം- ഉത്കണ്ഠ, ശാരീരിക- മാനസികമോ  പീഡനങ്ങൾ, വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങൾ, കുഞ്ഞിൻ്റെ ഭാവിയെ പറ്റിയുള്ള ആകുലതകൾ, സാമ്പത്തിക- സാമൂഹിക അരക്ഷിതാവസ്ഥകൾ തുടങ്ങി നിരവധി കാരണങ്ങൾ ഇതിന്റെ ഉത്ഭവത്തിന് പ്രചോദനമാകുന്നുവെന്നാണ് പഠനങ്ങൾ. ഉറക്കമില്ലായ്മ അല്ലെങ്കിൽ അമിത ഉറക്കം, ഒന്നിനോടും താൽപ്പര്യമില്ലായ്മ, കുഞ്ഞിനു വേണ്ട ശ്രദ്ധ കൊടുക്കാതിരിക്കുക, ഉൽക്കണ്ഠ, വിഷാദം, അമിത ക്ഷീണം, ദേഷ്യം, ആത്മഹത്യാ പ്രവണത, കുഞ്ഞിനെയോ സ്വയമേയോ മുറിവേൽപ്പിക്കാനുള്ള പ്രവണത, കുഞ്ഞിനെ കൊല്ലാനുള്ള പ്രവണത തുടങ്ങിയവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. പ്രസവശേഷം ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ അവ സ്വയം തിരിച്ചറിയുകയോ കൂടെയുള്ളവർ മനസിലാക്കുകയോ ചെയ്ത് എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്<ref>{{Cite web|url=https://r.search.yahoo.com/_ylt=AwrIQZOAi6tjwWoADI53Bwx.;_ylu=Y29sbwMEcG9zAzMEdnRpZAMEc2VjA3Ny/RV=2/RE=1672215552/RO=10/RU=https%3a%2f%2fwww.mayoclinic.org%2fdiseases-conditions%2fpostpartum-depression%2fsymptoms-causes%2fsyc-20376617/RK=2/RS=ZCq4Q.erBjPaMh3w0M2WMFuiXcY-|title=postpartum depression}}</ref>.
*
 
== ആർത്തവവിരാമ ഘട്ടത്തിൽ ==
*സ്‌ത്രീകളിൽ ആർത്തവചക്രത്തിന്റെ അവസാനത്തെയാണ്‌ ആർത്തവ വിരാമം (Menopause) എന്ന് പറയുന്നത്‌. പൊതുവേ ആർത്തവവിരാമം അനുഭവപ്പെട്ടു തുടങ്ങുന്നത്‌ 45 മുതൽ 55 വയസിന് ഇടയിലാണ്‌. ഹോർമോൺ വ്യതിയാനങ്ങളിലൂടെയും നിരവധി വെല്ലുവിളികളിലൂടെയും സ്ത്രീ കടന്നു പോകുന്ന സമയമാണിത്‌. ഈസ്‌ട്രജൻ, പ്രൊജസ്‌റ്റെറോൺ എന്നി സ്‌ത്രീ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനം ഉണ്ടാകുന്നു. ഇതേത്തുടർന്നു സ്‌ത്രീകൾക്ക് വിഷാദവും മറ്റ്‌ പ്രശ്നങ്ങളും നേരിടേണ്ടി വരുന്നതായി കാണുന്നു. ഈ സമയത്ത്‌, സ്‌ത്രീകൾക്ക്‌ ശരീരത്തിന്റെ ചൂടു അമിതമായി കൂടുന്നതായി അനുഭവപ്പെടുക, ഉറക്കം നഷ്ടപ്പെടുക, ക്ഷീണം, യോനിചർമം നേർത്തുവരിക, യോനിയിലെ ഉൾതൊലിയിൽ വരൾച്ച, അതുമൂലം ബന്ധപ്പെടുമ്പോൾ വേദനയും ബുദ്ധിമുട്ടും എന്നിവ കാരണം ലൈംഗിക താൽപര്യവും കുറയാം. ഇതിനെല്ലാം പുറമെ പെട്ടന്നുള്ള കോപം, ശരീരഭാരം കൂടുക, മുടികൊഴിച്ചിൽ, വരണ്ട ചർമ്മം, സ്‌തനങ്ങൾക്ക്‌ രൂപമാറ്റം സംഭവിക്കുക തുടങ്ങി വ്യത്യസ്‌ത തരത്തിലുള്ള പ്രശ്‌നങ്ങൾക്ക്‌ മേനോപോസ് കാരണമായേക്കാം. മിക്കപ്പോഴും വിഷാദത്തിലായിരിക്കുക, സാധാരണ പ്രവൃത്തികളിലും ബന്ധങ്ങളിലും താല്പര്യമില്ലായ്മ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഈ സൂചനകളിലൂടെ വിഷാദരോഗത്തെ തിരിച്ചറിയാം<ref>{{Cite web|url=https://r.search.yahoo.com/_ylt=AwrIQZzAi6tjsnAAwjt3Bwx.;_ylu=Y29sbwMEcG9zAzMEdnRpZAMEc2VjA3Ny/RV=2/RE=1672215617/RO=10/RU=https%3a%2f%2fwww.menopause.org%2ffor-women%2fmenopauseflashes%2fmental-health-at-menopause%2fdepression-menopause/RK=2/RS=K.l7lA.vMK4rdM4_aNLYDShYqK0-|title=Menopause and depression}}</ref> .
 
==എങ്ങനെ നിയന്ത്രിക്കാം==
Line 58 ⟶ 57:
ഉത്തരവാദിത്തങ്ങൾ ഒന്നും ഇല്ലെങ്കിൽ എന്തെങ്കിലും ഏറ്റെടുക്കുക. സാമൂഹിക പ്രവർത്തനം പോലെയുള്ള കാര്യങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കുക. എന്നെ ഒന്നിനും കൊള്ളില്ല, വിലയില്ലാത്തവൻ, പരാജിതൻ, ഞാൻ ആര്ക്കും വേണ്ടാത്തവൻ ഇങ്ങനെയുള്ള ചിന്തകൾ മാറ്റുക. പൂർണതയോ, മത്സരബുദ്ധിയോ വേണ്ടെന്നു വെയ്ക്കുക. ശരിയായ രീതിയിലുള്ള ലൈംഗികജീവിതം നയിക്കാൻ ശ്രമിക്കുക. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തും. അൻപത് വയസിനോടടുക്കുന്ന സ്ത്രീകൾ ബന്ധപ്പെടുമ്പോൾ ഏതെങ്കിലും ജലാധിഷ്ഠിത ലൂബ്രിക്കന്റ് ഉപയോഗിക്കണം. ഇവ യോനിവരൾച്ചയും വേദനയും പരിഹരിക്കുക മാത്രമല്ല ലൈംഗിക ആസ്വാദ്യത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഫാർമസികളിലും സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ വഴിയും ഇന്ന് ഗുണമേന്മയുള്ള ലുബ്രിക്കന്റുകൾ ലഭ്യമാണ് (ഉദാ: കെവൈ ജെല്ലി).
 
മാനസികോല്ലാസത്തിന് സമയം കണ്ടെത്തുക<ref>{{Cite web|url=https://r.search.yahoo.com/_ylt=AwrIDKQgjKtj03AAcxd3Bwx.;_ylu=Y29sbwMEcG9zAzEEdnRpZAMEc2VjA3Ny/RV=2/RE=1672215713/RO=10/RU=https%3a%2f%2fwww.nhs.uk%2fmental-health%2fconditions%2fclinical-depression%2ftreatment%2f/RK=2/RS=l__B5kUds1h0lO_754BYSuoe49k-|title=treatment}}</ref>.
 
==ചികിൽസകൾ==
"https://ml.wikipedia.org/wiki/വിഷാദരോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്