"സലീം കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
→‎സിനിമാ ജീവിതം: കുറച്ച് കൂടെ വിവരങ്ങൾ ചേർത്തു
വരി 39:
''ഇഷ്ടമാണ് നൂറു വട്ടം'' എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. സിദ്ധിക്ക് ഷമീറായിരുന്നു ഈ സിനിമയുടെ സം‌വിധായകൻ. പിന്നീട് ഒട്ടേറെ സിനിമകളിലെ ഹാസ്യനടനായുള്ള റോളുകൾ ഇദ്ദേഹത്തെ തേടി വന്നു. ''അച്ഛനുറങ്ങാത്ത വീട്'' എന്ന ചിത്രത്തിലെ നായകനടനെ അഭിനയിച്ചു ഫലിപ്പിച്ചുകൊണ്ട് ഇദ്ദേഹം പിന്നീട് തനിക്ക് സ്വഭാവറോളുകളും ഇണങ്ങുമെന്ന് തെളിയിച്ചു. [[ലാൽ ജോസ്|ലാൽ ജോസിന്റെ]] ഈ ചിത്രത്തിലെ അഭിനയത്തിന്, സലീം കുമാറിന് 2007-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന പുരസ്കാരം ലഭിച്ചു. [[ഗ്രാമഫോൺ]], [[പെരുമഴക്കാലം]] എന്നീ സിനിമകളിലും പിന്നീട് ഇദ്ദേഹം സ്വഭാവനടനായി അഭിനയിക്കുകയുണ്ടായി.
 
=== നീ വരുവോളം എന്ന ചിത്രത്തില് നിന്ന് ഒഴിവാക്കിയത് ===
നാലു വർഷത്തോളം, ''കൊച്ചിൻ ആരതി തിയേറ്റേർസിന്റെ'' നാടകങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു.
സിബി മലയിൽ സംവിധാനം നിർവഹിച്ച ചിത്രമായ നീ വരുവോളം നിർമ്മിച്ചത് നടൻ പ്രേം പ്രകാശ് ആയിരുന്നു. ഏഷ്യാനെറ്റിൽ സലീം കുമാർ അവതരിപ്പിച്ച പ്രോഗ്രാമുകളെല്ലാം കണ്ട് ഇഷ്ടപ്പെട്ട പ്രേം പ്രകാശ് തന്റെ പ്രത്യേക താൽപര്യത്തിലാണ് കലാഭവൻ മണിക്ക് പകരക്കാരനായി സലീം കുമാറിനെ ആ സിനിമയിലേക്ക് വിളിപ്പിച്ചത്. നീ വരുവോളം എന്ന സിനിമയിൽ സലീം കുമാറിന് ഏതാണ്ട് 11ഓളം സീനുകൾ ഉണ്ടായിരുന്നു.അതിൽ 9 സീനുകൾ ചിത്രീകരിച്ചു. അടുത്തത് ജഗതി ചേട്ടനും തിലകൻ ചേട്ടനും തമ്മിലുള്ള ഒരു സീനായിരുന്നു. സലീം കുമാർ എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും ആ ടേക്ക് ഓക്കെ ആയില്ല.സംവിധായകൻ കട്ട് പറയുന്നു.ജഗതി ശ്രീകുമാറിന്റെയും തിലകൻന്റെയും ടൈമിംഗ് സലീം കുമാറിന് ഇല്ല എന്ന് പറഞ്ഞാണ് ഷോട്ട് കട്ട് ചെയ്യുന്നത്.അന്ന് രാത്രി സലീം കുമാർ ലോഡ്ജിൽ തങ്ങി.പിറ്റേ ദിവസം സിത്തു പനക്കലിന്റെ അസിസ്റ്റന്റ് ആയ പ്രഭാകരൻ സലീം കുമാറിന്റെ മുറിയിൽ വന്ന് 'തിലകൻ ചേട്ടൻ ഇന്നലെ രാത്രി പോയി..ഡ്രസ്സ് എടുത്തോ..തിലകൻ ചേട്ടൻ വരുമ്പോൾ ഇനി ഞങ്ങൾ അറിയിക്കാം..അപ്പോൾ വന്നാൽ മതി' എന്ന് പറഞ്ഞ് സലീം കുമാറിനെ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടിറക്കി. അദ്ദേഹം ടിക്കറ്റുമായി വരുന്നതും കാത്ത് സലീം കുമാർ പ്ലാറ്റ്‌ഫോമിൽ നിന്നു. കടം വാങ്ങിയ കാശുമായിട്ടു ഷൂട്ടിങ്ങിന് വന്ന സലീം കുമാറിന്റെ കൈയില് പൈസ ഒന്നും ഇല്ലായിരുന്നു. ട്രെയിൻ ടിക്കറ്റുമായി വരുന്ന പ്രഭാകരനെ കാത്ത് മണിക്കൂറുകളോളം സലീം കുമാർ റെയിൽവേ സ്‌റ്റേഷനിൽ നിന്നു.ആരും വന്നില്ല.ഒടുവിൽ പ്ലാറ്റ്‌ഫോമിൽ കണ്ട ഒരു നല്ല മനുഷ്യനോട് വണ്ടിക്കൂലിക്കുള്ള 20 രൂപ സലീം കുമാർ കടം ചോദിച്ചു.നാട്ടിലെത്തിയാൽ ഉടൻ തന്നെ ആ തുക അയച്ചു തരാമെന്ന് താഴ്മയായി സലീം കുമാർ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം സലീം കുമാറിന്റെ തോളിൽ തട്ടി പറഞ്ഞു.'എടോ,തന്നെ ഞാൻ അറിയും..തന്റെ ടി.വി.പ്രോഗ്രാമുകൾ എല്ലാം ഞാൻ കാണാറുണ്ട്.താൻ കാശൊന്നും അയച്ചു തരണ്ട..തന്നെ സഹായിക്കാൻ സാധിച്ചുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമുണ്ട്' ഇത്രയും പറഞ്ഞ് ആ മനുഷ്യൻ സലീം കുമാറിന് 20 രൂപ എടുത്തു കൊടുത്തു .ആ കാശ് കൊണ്ട് ടിക്കറ്റെടുത്ത് സലീം കുമാർ ട്രെയിനിൽ കയറി. ആ ചിത്രത്തിൽ നിന്ന് സലീം കുമാറിനേ മാറ്റിയെന്നും പകരം ആ വേഷം സലീം കുമാറിന് പകരം ഇന്ദ്രൻസ് അവതരിപ്പിച്ചെന്ന് സലീം കുമാർ പിന്നീട് അറിഞ്ഞു. <ref>{{Cite web|url=https://m.vanitha.in/celluloid/nostalgia/salim-kumar-shares-memories.html|title=ടൈമിംഗ് പോരെന്ന് പറഞ്ഞ് അവസരം നിഷേധിച്ചു, വർഷങ്ങൾക്കിപ്പുറം അതേ യൂണിറ്റ് എനിക്കായി കാത്തിരുന്നു; സലിം കുമാർ പറയുന്നു {{!}} salim kumar shares memory {{!}} salim kumar about past life|access-date=2022-12-15}}</ref>
 
== കറുത്ത ജൂതൻ ==
സലിം കുമാർ കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ആണ് ‘[[കറുത്ത ജൂതൻ]]’. 2017 ആഗസ്റ്റ് 18ന് ചിത്രം  തിയറ്ററുകളിലെത്തി. ചിത്രം വിതരണം ചെയ്തത്  എൽ.ജെ ഫിലിംസ് ആണ്. <ref name=":1">{{Cite web|url=https://www.kairalinewsonline.com/2017/08/11/124775.html|title=കണ്ട്; വിചാരണ ചെയ്ത്; വിധി പറയേണ്ടത് നിങ്ങളാണ്;സ|access-date=2022-12-15|date=2017-08-11|language=en-US}}</ref>2000 വർഷങ്ങൾക്ക് മുൻപ് ഇസ്രായേലിൽ നിന്നും പ്രാണരക്ഷാർത്ഥം കേരളത്തിലെ മുസരീസ് (കൊടുങ്ങല്ലൂർ) തുറമുഖത്ത് എത്തുകയും 2500 വർഷക്കാലം മലയാള മണ്ണിൽ ജീവിതം കഴിച്ചുകൂട്ടി , സ്വാതന്ത്രാനന്തര ഇസ്രായേൽ ഭരണകൂടത്തിന്റെ വിളി വന്നപ്പോൾ വാഗ്ദത്തഭൂമിയിലേക്ക് മടങ്ങിപ്പോയ മലബാറി ജൂതന്മാരുടെ അഥവാ കറുത്ത ജൂതന്മാരില് ഒരാളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.  ഇപ്പോൾ നിലവിലുള്ള മാള പോസ്റ്റ് ഓഫീസ് പണ്ട് ഒരു ജൂതന്റെ വീടായിരുന്നു എന്ന് സലീം കുമാർ  അറിഞ്ഞപ്പോൾ അത് അന്വേഷിച്ചറിയാനുള്ള കൗതുകമാണ് ‘കറുത്ത ജൂതൻ ‘ എന്ന സിനിമയായി പരിണമിച്ചത്. <ref name=":1" /> 2000 വർഷം മുൻപ് ഇസ്രായേലിൽ നിന്ന് പലായനം ചെയ്ത് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കുടിയേറിയ ജൂതന്മാരുടെ കൂട്ടത്തിൽ കേരളത്തിൽ എത്തി കേരളീയജീവിതവുമായി അത്രമേൽ ഇണങ്ങി രണ്ടായിരം കൊല്ലത്തോളം ഇവിടെ മലയാളികളായി ജീവിച്ച മലബാറിജൂതന്മാരുടെ ചരിത്രമാണ് ആരോൺ ഇല്യാഹു എന്ന കേന്ദ്രകഥാപാത്രത്തെ മുൻ നിർത്തി സലീംകുമാർ സിനിമയിൽ കാണിച്ചുതരുന്നത്.<ref name=":2">{{Cite web|url=https://malayalam.filmibeat.com/movies/karutha-joothan/story.html|title=കറുത്ത ജൂതൻ|access-date=15 Dec 2022|last=ഫീൽമി ബീറ്റ്|website=ഫീൽമി ബീറ്റ്|publisher=ഫീൽമി ബീറ്റ്}}</ref>
 
മുകുന്ദപുരം താലൂക്കിലെ ഒരു സമ്പന്നജൂതകുടുംബത്തിൽ ജനിച്ച ആരോൺ ഇല്യാഹു എന്ന അവറോണിജൂതന്  ബാല്യകൗമാരങ്ങൾക്കിടയിൽ അച്ഛനെ നഷ്ടപ്പെടുന്നു. ഉന്നതവിദ്യാഭ്യാസത്തിന് ശേഷം വിജ്ഞാനത്വരയാൽ അമ്മയെയും സഹോദരിയെയും വീട്ടിലാക്കി ഇൻഡ്യയിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ജൂതസംസ്‌കൃതിയെകുറിച്ച് ഗവേഷണം നടത്താനായി അയാൾ ദീർഘയാത്ര പുറപ്പെടുകയാണ്. അറിവുതേടിയുള്ള യാത്രക്കിടയിൽ, ഉത്തരേന്ത്യയിലെവിടെയോ വച്ച് അപകടത്തിൽ പെട്ട് കോമാസ്‌റ്റേജിൽ അവിടെ കിടപ്പിലാവുന്നതാണ് ആരോണിന്റെ ജീവിതത്തിലെ വഴിത്തിരിവ്. മരിച്ചുപോയിട്ടുണ്ടാവുമെന്ന പ്രതീതി സൃഷ്ടിച്ച് അയാളുടെ പെട്ടി മാത്രമാണ് വീട്ടിൽ തിരിച്ചെത്തുന്നത്. അതിനിടയിൽ വാഗ്ദത്തഭൂമി സ്വന്തമായ ലോകമെമ്പാടുമുള്ള ജൂതന്മാർ സ്വന്തം രാജ്യത്തിലേക്ക് യാത്രയാവുമ്പോൾ ആരോണിന്റെ അമ്മയും പെങ്ങളും ഉൾപ്പടെയുള്ള മലബാറിജൂതന്മാരും ഇസ്രായേലിലേക്ക് കപ്പൽ കയറുന്നു. ആരോൺ എന്നെങ്കിലും തിരിച്ചുവരികയാണെങ്കിൽ കൈമാറാനായി തങ്ങളുടെ സ്വത്തുവകകളും രേഖകളും പഞ്ചായത്ത് അധികാരികളെ ഏൽപ്പിച്ചുകൊണ്ടാണ് അവർ പോയതെങ്കിലും ദശകങ്ങൾ കൊണ്ട് അത് പലരാൽ കയ്യേറപ്പെട്ടും അന്യാധീനപ്പെട്ടും നഷ്ടപ്പെട്ടുപോകുന്നു. രമേശ് പിഷാരടി, ഉഷ, സുധീഷ് സുധി, ശിവജി ഗുരുവായൂർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സംഗീതം ബി.ആർ ഭിജൂറാം. ഛായാഗ്രഹണം ശ്രീജിത്ത് വിജയൻ. 2016 ലെ 47മത് സംസ്ഥാന ഫിലിം അവാർഡ് പ്രഖ്യാപനത്തിൽ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം ചിത്രം നേടി. <ref name=":2" />
 
നാലു വർഷത്തോളം, ''കൊച്ചിൻ ആരതി തിയേറ്റേർസിന്റെ'' നാടകങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു. ''ഈശ്വരാ, വഴക്കില്ലല്ലോ'' എന്ന പേരിൽ തന്റെ ജീവചരിത്രം ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്മ കൗസല്ല്യ.<ref name=":0">{{Cite web|url=https://www.asianetnews.com/spice-entertainment/actor-salim-kumar-post-about-his-25th-wedding-anniversary-qzetud|title=ഈ മുഹൂർത്തത്തിന് 25 വയസ്സ് വിവാഹവാർഷിക ദിനത്തിൽ സലീം കുമാർ, ആശംസുമായി ആരാധകരും|access-date=2022-12-13|last=Asianet News|language=ml}}</ref>
 
== വ്യക്തിജീവിതം ==
''ഈശ്വരാ, വഴക്കില്ലല്ലോ'' എന്ന പേരിൽ തന്റെ ജീവചരിത്രം ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്മ കൗസല്ല്യ.<ref name=":0">{{Cite web|url=https://www.asianetnews.com/spice-entertainment/actor-salim-kumar-post-about-his-25th-wedding-anniversary-qzetud|title=ഈ മുഹൂർത്തത്തിന് 25 വയസ്സ് വിവാഹവാർഷിക ദിനത്തിൽ സലീം കുമാർ, ആശംസുമായി ആരാധകരും|access-date=2022-12-13|last=Asianet News|language=ml}}</ref> സുനിതയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. 1996 സെപ്തംബർ 14നാണ് സലിം കുമാറും സുനിതയും വിവാഹിതരാകുന്നത്.<ref name=":0" /> ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/സലീം_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്