"മുക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:മുക്കുറ്റി.JPG|thumb|200px|മുക്കുറ്റിച്ചെടി]]
ഇന്തോ-മലേഷ്യന്‍ ജൈവമണ്ഡലത്തില്‍ കാണപ്പെടുന്ന [[ഏകവര്‍ഷി സസ്യം|ഏകവര്‍ഷിയായ ചെറു സസ്യമാണ്]] '''മുക്കുറ്റി'''(Biophytum Candolleanum അഥവാ Biophytum Sensitivum). [[ആയുര്‍വേദം|ആയുര്‍വേദത്തില്‍]] [[ദശപുഷ്പങ്ങള്‍|ദശപുഷ്പങ്ങളില്‍]] പെടുന്ന സസ്യമാണിത്. ഓക്സാലിഡേസിയാ(Oxalidaceae) കുടുംബത്തില്‍ പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമത്തിന്റെ കാര്യത്തില്‍ ഇന്നും തര്‍ക്കം നിലനില്‍ക്കുന്നു. [[കേരളം|കേരളത്തിലെ]] പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളില്‍ മുക്കുറ്റി കാണാവുന്നതാണ്. കവികളും സാഹിത്യകാരും മുക്കുറ്റിയെ കേരളീയ ഗ്രാമീണതയുടെ ബിംബമായി കണക്കാക്കാറുണ്ട്.
== പ്രത്യേകതകള്‍ ==
[[ചിത്രം:മുക്കുറ്റി പൂവ്.JPG‎|thumb|220px|left|മുക്കുറ്റി പൂവ്‌]]
[[തെങ്ങ്|തെങ്ങിന്റെ]] വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനില്‍ക്കാത്ത തണല്‍‌പ്രദേശങ്ങളില്‍ വളരുന്നു. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ ആയുസ്സ്. 8 മുതല്‍ 15 സെ.മീ. വരെ സാധാരണ ഉയരമുള്ള മുക്കുറ്റിയുടെ കാണ്ഡം വൃത്തസ്തംഭമാണ്. കാണ്ഡത്തിന്റെ അഗ്രഭാഗത്തുനിന്നും നാനാഭാഗത്തേക്കും ഇലത്താങ്ങുകള്‍ ഭൂമിക്ക് സമാന്തരമായി വിരിഞ്ഞു നില്‍ക്കുന്നു. [[സംയുക്ത പത്രം|സംയുക്ത പത്രങ്ങളാണ്]] മുക്കുറ്റിക്കുള്ളത്. ഇലകളുടെ മുകള്‍ ഭാഗം കടും പച്ചയും അടിഭാഗം വിളറിയ പച്ചനിറവുമാണ്.
വരി 7:
കാണ്ഡത്തിന്റെ മുകളറ്റത്തേക്കാണ് മഞ്ഞപ്പൂക്കള്‍ വഹിക്കുന്ന പൂന്തണ്ടുകള്‍ പത്ത് സെ.മീ വരെ നീളത്തില്‍ പൊങ്ങി നില്ക്കുക. അഞ്ചിതളുള്ള പൂക്കള്‍ക്ക് പത്ത് [[കേസരം|കേസരങ്ങളും]] അഞ്ചറയുള്ള അണ്ഡാശയവും ഉണ്ടാകും. വിത്തുകള്‍ മണ്ണില്‍ വീണ് തൊട്ടടുത്ത മഴക്കാലത്ത് മുളക്കുന്നു.
 
[[തൊട്ടാവാടി|തൊട്ടാവാടിയുടെ]] അത്ര വേഗത്തിലില്ലങ്കിലും തൊടുമ്പോള്‍ ഇലകള്‍ വാടുന്ന സ്വഭാവം മുക്കുറ്റിക്കുമുണ്ട്. രാത്രിയില്‍ ഇവയുടെ ഇലകള്‍ കൂമ്പിയിരിക്കും. ഇലകളുടെ പീറ്റിയോളിന്റെ അടിഭാഗത്തുള്ള പള്‍വീനസ്(Pulvinus) എന്ന ഭാഗത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. അവിടെ ജലം നിറഞ്ഞിരിക്കുമ്പോള്‍ [[സസ്യ കോശം|കോശങ്ങള്‍ക്ക്]] ദൃഢത കൂടുകയും ഇലകള്‍ ബലത്തോടെ നില്‍ക്കുകയും ചെയ്യുന്നു. ജലം മറ്റുഭാഗങ്ങളിലേക്ക് നീക്കി സസ്യം ഇലകള്‍ തളര്‍ത്തിയിടുകയും ചെയ്യുന്നു.
== ഔഷധഗുണങ്ങള്‍ ==
[[ചിത്രം:മുക്കുറ്റിപ്പൂവ്‌.JPG|thumb|220px]]
സസ്യം പൂര്‍ണ്ണമായും ഔഷധനിര്‍മ്മാണത്തിനുപയോഗിക്കുന്നുണ്ട്. രുചിയില്‍ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുര്‍വേദപ്രകാരം ഉഷ്ണവര്‍ധകവും ശ്ലേഷ്മവര്‍ധകവുമായ ഈ സസ്യം ത്രിദോഷങ്ങളില്‍ വാത, പിത്ത ദോഷങ്ങള്‍ക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് ഔഷധമായുപയോഗിക്കുന്നു. കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാ‍വവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാല്‍ അള്‍സറിനും, മുറിവുകള്‍ക്കും മരുന്നായി ഉപയോഗിക്കുന്നു.
== ചിത്രശാല ==
<gallery caption="മുക്കുറ്റിയുടെ ചിത്രങ്ങള്‍" widths="200px" heights="160px" perrow="3">
ചിത്രം:Mukkutti 500 x 471.jpg|മുക്കുറ്റി
</gallery>
{{ദശപുഷ്പം}}
 
[[Categoryവര്‍ഗ്ഗം:ഔഷധസസ്യങ്ങള്‍]]
"https://ml.wikipedia.org/wiki/മുക്കുറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്