"മാറഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎കലാ-സാംസ്കാരികം: ശ്രദ്ധേയത തെളിയിക്കാനുള്ള അവലംബങ്ങളില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 68:
'''ബിയ്യം കായൽ''':മാറ‍ഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വിനോദ സഞ്ചാര മേഖലയിൽ എടുത്തു പറയാവുന്ന ഒന്നാണ് ബിയ്യം കായൽ . ബിയ്യം കെട്ട് മുതൽ പുതുപൊന്നാനിവരെ നീണ്ടു കിടക്കുന്ന പ്രകൃതി മനോഹരമായ കായലാണ് ബിയ്യം കായൽ . ധാരാളം വിനോദ സഞ്ചാരികളെത്തുന്ന ഇവിടെ എല്ലാ ചിങ്ങമാസത്തിലും ജലോത്സവവും, മറ്റു കലാകായിക മത്സരങ്ങളും നടത്താറുണ്ട്. മാത്രമല്ല ടൂറിസം ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് ജല വിനോദത്തിനനുയോജ്യമായ സ്പീഡ് ബോട്ട്, ഹൗസ് ബോട്ട് എന്നീ സൗകര്യങ്ങളും സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
== കലാ-സാംസ്കാരികം ==
സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ ആദ്യകാലങ്ങളിലുണ്ടായ സാംസ്കാരിക നവോത്ഥാന ചിന്താഗതിയുടെ അലകൾ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലും എത്തിയിട്ടുണ്ട്. ജാതിക്കും അയിത്തതിനും അന്ധവിശ്വാസങ്ങൾക്കും എതിരെ കലാപക്കൊടി ഉയർത്തിയ പി. കൃഷ്ണപണിക്കർ , കണാരൻ മാസ്റ്റർ എന്നിവരെ നമ്മുക്ക് മറക്കാനാവില്ല .മുസ്ലിം സമുദായത്തിലെ ദൂരാചരങ്ങൾക്കെതിരെ രംഗത്ത് വന്ന പ്രമുഖനായ [[ഇ. മൊയ്തു മൗലവി|മൊയ്തു മൌലവിയുടെ]] പിതാവായ മലയകുളത്തേൽ മരക്കാർ മുസ്ലിയാർ സമൂഹത്തിലെ ദൂരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രചിച്ച അറബി മലയാളം കൃതി മുസ്ലിം സാമൂഹിക ബോധമണ്ഢലത്തിലെ ഒരു വിസ്ഫോടനമായിരുന്നു. ഇ. മൊയ്തു മൗലവിയുടെ മകൻ എം റഷീദ് അറിയപ്പെടുന്ന എഴുത്തുകാരനും പരിഷ്കരണവാദിയുമായിരുന്നു. പുതിയ തലമുറയിൽ മരക്കാർ മുസ്ലിയാരുടെ പേരമകന്റെ പുത്രൻ ശ്രീ.ജഹാംഗീർ ഇളയേടത്ത് ശ്രദ്ധേയനാണ്. ഒട്ടേറെ ചെറുകഥകൾ ഈ ചെറുപ്പക്കാരന്റേതായി വന്നു കഴിഞ്ഞു. ക്ലാനിലെ കൊല, മാട്രിമോണി എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട കഥകളാണ്. ജഹാംഗീറിന്റെ സഹോദരൻ ഫൈസൽ ഇളയടത്തും പ്രവാസലോകത്ത് മാധ്യമരംഗത്തും എഴുത്തിലും ശ്രദ്ധേയമായ പങ്ക് വഹിക്കുന്നു.
 
പ്രമുഖ മനഃശാസ്ത്ര വിദഗ്ദനും കേരളത്തിലെ ആദ്യത്തെ മനഃശാസ്ത്ര പംക്തീകാരനുമായ [[സൈക്കോ|സൈക്കോ മുഹമ്മദ്]] എന്ന പ്രൊഫ. ഇ മുഹമ്മദ് മാറഞ്ചേരി സ്വദേശിയാണ്.
പ്രമുഖ മനഃശാസ്ത്ര വിദഗ്ദനും കേരളത്തിലെ ആദ്യത്തെ മനഃശാസ്ത്ര പംക്തീകാരനുമായ [[സൈക്കോ|സൈക്കോ മുഹമ്മദ്]] എന്ന പ്രൊഫ. ഇ മുഹമ്മദ് മാറഞ്ചേരി സ്വദേശിയാണ്. ആധുനിക തലമുറയിൽ  ഒട്ടേറെ എഴുത്തുകാർ മാറഞ്ചേരിയിൽ നിന്നും കഴിവു തെളിയിച്ചവരായുണ്ട്. ഒട്ടേറെ പുസ്തകങ്ങൾ എഴുതിയ മുൻ അമേരിക്കൻ പ്രവാസി കൂടിയായ അബൂബക്കർ കോടഞ്ചേരി, ഷാർജയിൽ മാധ്യമ പ്രവർത്തകനും കവിയുമായ  ബഷീർ മാറഞ്ചേരി, അഞ്ചോളം പുസ്തകങ്ങൾ എഴുതിയ യുവ തലമുറയിലെ [[ഉപയോക്താവ്:Rafees Maranchery|റഫീസ് മാറഞ്ചേരി]] അങ്ങനെ നീളുന്നു നിര. അതിൽ താമലശ്ശേരിയും തുറുവാണവും അങ്ങാടിയുമൊക്കെ ഉൾപ്പെടുന്ന മാറഞ്ചേരിയിലെ ഉൾഗ്രാമങ്ങളുടെ പ്രകൃതി ഭംഗിയും നാടൻ കഥാപാത്രങ്ങളും വിവരിക്കുന്ന കാൻസർ രോഗിയായ യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന റഫീസ് മാറഞ്ചേരിയുടെ നെല്ലിക്ക എന്ന നോവൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകമാണ്.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചയത്തിൽ പ്രാദേശിക മാധ്യമ രംഗത് പ്രവർത്തിക്കുന്ന ചിത്രവിഷൻ ചാനെൽ മാറഞ്ചേരി ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്
 
== കാർഷികം ==
"https://ml.wikipedia.org/wiki/മാറഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്