"ജി.എം. ബനാത്ത്‌വാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (Robot: Cosmetic changes)
{{prettyurl|G. M. Banatwalla}}
ഒരു ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും, പാര്‍ലമെന്റേറിയനും ആയിരുന്നു്‌ '''ജി.എം.ബനാത്ത്‌വാല''' . [[ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്]] അഖിലേന്ത്യാ പ്രസിഡന്‍റ്,പാര്‍ലമെന്‍റേറിയന്‍,നിയമസഭാ സാമാജികന്‍ എന്നീ സ്ഥാനങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. '''ഗുലാം മഹ്മൂദ് ബനാത്ത്‌വാല''' എന്നാണ്‌ പൂര്‍ണ്ണനാമം.
== ജീവിതരേഖ ==
[[1933]] [[ഓഗസ്റ്റ് 15]] ന് ഹാജി നൂര്‍ മുഹമ്മദിന്റെ മകനായി മുംബൈയില്‍ ജനിച്ചു<ref name="mathrubhumi">
[http://www.mathrubhumi.com/php/newsFrm.php?news_id=1233897&n_type=HO മാതൃഭൂമി]
</ref>‌. സിദന്‍ഹാം കോളേജ്‌, എസ്‌.ടി കോളേജ്‌ എന്നിവിടങ്ങളില്‍ നിന്നായി എംകോം, ബിഎഡ് എന്നിവ പാസായ ശേഷം കോമേഴ്‌സ് വിദ്യാലയത്തില്‍‍ അദ്ധ്യാപകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നെ ഈ ജോലി ഉപേക്ഷിച്ച് സ്വന്തമായൊരു ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തി. പിന്നീട് അതും നിര്‍ത്തി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങി.
ഡോ.ആയിഷ ബനാത്ത്‌ വാലയാണ്‌ ഭാര്യ. ഈ ദമ്പതികള്‍ക്ക് മക്കളില്ല. <ref name="mathrubhumi"/>
== ആദ്യകാല രാഷ്ട്രീയ ജീവിതം ==
1961ല്‍ മുസ്‌ലീം ലീഗിന്റെ എക്‌സിക്യൂട്ടീവ്‌ അംഗമായാണ്‌ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. പിന്നീട് 1967-ല്‍ മുംബൈ കോര്‍പ്പറേഷനില്‍ കൗണ്‍സിലറായി ബനാത്ത്‌വാല തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1972 ലും ഈ ജയം ആവര്‍ത്തിച്ചു. പിന്നെ മഹാരാഷ്ട്ര സര്‍ക്കാറില്‍ എംഎല്‍എ ആയി. മുംബൈ സിറ്റി ലീഗിന്റെയും മഹാരാഷ്ട്ര സംസ്ഥാന ലീഗിന്റെയും ജനറല്‍ സെക്രട്ടറിയായി. മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ട് അഖിലേന്ത്യാ പ്രസിഡന്റായപ്പോള്‍ ബനാത്ത്‌വാല അഖിലേന്ത്യാ സെക്രട്ടറിയായി. [[ഇബ്രാഹിം സുലൈമാന്‍ സേട്ട്]] മുസ്ലീംലീഗ് വിട്ടപ്പോള്‍ ബനാത്ത് വാല അഖിലേന്ത്യാ പ്രസിഡന്റായി.<ref name="manorama"/> 1994 മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റ് ആയിരുന്നു ബനാത്ത്‌വാല.
 
== ലോകസഭയില്‍ ==
[[കേരളം|കേരളത്തിലെ]] [[പൊന്നാനി ലോകസഭാമണ്ഡലം|പൊന്നാനി മണ്ഡലത്തെ]] ഏഴു തവണ [[ലോകസഭ|ലോക്‌സഭയില്‍]] പ്രതിനിധീകരിച്ചിട്ടുണ്ട്‌. [[1977]] ലാണ്‌ പൊന്നാനിയില്‍ നിന്ന്‌ ബനാത്ത്‌വാല ആദ്യം മത്സരിക്കുന്നത്‌. തുടര്‍ന്ന് [[1980]], [[1984]],[[1989]], [[1996]], [[1998]], [[1999]] വര്‍ഷങ്ങളില്‍ ലോകസഭയിലേക്ക് പൊന്നാനി മണ്ഡലത്തില്‍ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.<ref name="manorama"/>
 
== മരണം ==
[[2008]] [[ജൂണ്‍ 25]]-നു വൈകിട്ട് നാലു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ അന്തരിച്ചു.
== അവലംബം ==
<references/>
 
[[വിഭാഗം:കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍]]
 
[[en:G._M M._Banatwalla Banatwalla]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/382429" എന്ന താളിൽനിന്ന് ശേഖരിച്ചത്