"സാഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ta:சாஞ்சி)
(ചെ.) (Robot: Cosmetic changes)
{{Prettyurl|Sanchi}}
[[Imageചിത്രം:Sanchi2.jpg|thumb|right|250px|സാഞ്ചിയിലെ മഹാസ്തൂപം]]
 
ലോകത്തിലെ തന്നെ ഏറ്റവും പ്രചീനമായ ബുദ്ധമത സ്മാരകങ്ങളാണ് '''സാഞ്ചി''' എന്ന ചെറുഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കുന്നത്. [[മദ്ധ്യപ്രദേശ്|മദ്ധ്യപ്രദേശിലാണ്]] ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്, [[ഭോപ്പാല്‍|ഭോപ്പാലിനു]] വടക്കുകിഴക്കായി 46 കിലോമീറ്ററകലെ. [[യേശു ക്രിസ്തു|ക്രിസ്തു]]വിനു മുമ്പ് മൂന്നാം നൂറ്റാണ്ടു മുതല്‍ ക്രിസ്തുവിനു പിന്‍പ് പന്ത്രണ്ടാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന ബുദ്ധമതകേന്ദ്രമാണ് സാഞ്ചി. പഴയ ബുദ്ധമത കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളായി ഇപ്പോളും സാഞ്ചിമലക്കു മുകളില്‍ സ്തൂപങ്ങളും, മറ്റു ബൌദ്ധസ്മരകങ്ങളും ഉണ്ട്.
 
== സാഞ്ചിയുടെ പ്രത്യേകതകള്‍ ==
[[ഇന്ത്യ|ഇന്ത്യയിലെ]] [[ബുദ്ധമതം|ബുദ്ധമത]] പ്രഭാവകാലത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള എല്ലാ കാലഘട്ടങ്ങളിലെയും വിവരങ്ങള്‍ സാഞ്ചിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ മിക്ക ബുദ്ധമതകേന്ദ്രങ്ങളും [[ശ്രീബുദ്ധന്‍|ശ്രീബുദ്ധന്റെ]] ജീവിതവുമായി ബന്ധമുള്ളവയാണ് പക്ഷെ സാഞ്ചി ശ്രീബുദ്ധന്‍ സന്ദര്‍ശിച്ചിട്ടു പോലുമില്ല.
 
== രൂപം ==
[[ബേത്വാ നദി|ബേത്വാ നദിയുടെ]] കരയില്‍ 300 അടിയോളം ഉയരമുള്ള ഒരു കുന്നിന്‍ മുകളിലാണ് സാഞ്ചിയിലെ [[സാഞ്ചി സ്തൂപം|മഹാസ്തൂപം]] നില്‍ക്കുന്നത്. അടിഭാഗത്ത് 115 അടി വ്യാസവും 50 അടി ഉയരവും ഉള്ള കൂറ്റന്‍ ശിലാനിര്‍മിതിയാണ് ഈ സ്തൂപം. [[ഭൂമി|ഭൂമിയെ]] ഉള്‍ക്കൊള്ളുന്ന ആകാശത്തിന്റെ പ്രതീകമായി നിര്‍മ്മിച്ചിട്ടുള്ള ഇതിന്റെ അടിവശത്തിന് അണ്ഡം എന്നാണ് പേര്. അണ്ഡത്തിനു മുകളിലായി 50 അടിവ്യാസമുള്ള അടിത്തറയില്‍ ചതുരാകൃതിയില്‍ ഹര്‍മിക നിര്‍മ്മിച്ചിരിക്കുന്നു, അതിനു മുകളില്‍ ഒരു കൊടിമരവുമുണ്ട്. കൊടിമരത്തിന്മേല്‍ ദേവലോകത്തിന്റെ വിവിധതലങ്ങളെ സൂചിപ്പിക്കുന്ന കുടകള്‍, ഛത്രാവലി എന്നാണ് ഇതിന്റെ പേര്. അണ്ഡത്തില്‍ നിന്ന് 16 അടി ഉയരത്തില്‍ കല്ലുപാകിയ ഒരു ചുറ്റുനടപ്പാതയുണ്ട്, നടപ്പാതയുടെ വശങ്ങളിലായി നിരവധി ശിലാവാതിലുകളുണ്ട്. തോരണങ്ങളെന്നാണ് ഇവയ്ക്ക് പറയുക. ചരാചരങ്ങളെയെല്ലാം ഏക ഭാവത്തില്‍ ദര്‍ശിക്കുന്ന ഒരു ദാര്‍ശനിക ചിഹ്നസഞ്ചയമാണ് സാഞ്ചിയിലെ മഹാസ്തൂപം.
 
== നിര്‍മ്മാണം ==
[[അശോകചക്രവര്‍ത്തി|അശോകചക്രവര്‍ത്തിയാണ്]] സാഞ്ചി ബുദ്ധമത സങ്കേതം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. അശോകചക്രവര്‍ത്തിയുടെ മകനും [[ശ്രീലങ്ക|ശ്രീലങ്കയിലെ]] ബുദ്ധമത പ്രചാരകനുമായിരുന്ന [[മഹേന്ദ്രന്‍|മഹേന്ദ്രന്റെ]] ചില കുറിപ്പുകളിലാണ് സാഞ്ചിയെക്കുറിച്ച് പരാമര്‍ശങ്ങളുള്ളത്.
 
== വിസ്മൃതിയില്‍ ==
[[മൗര്യ സാമ്രാജ്യം|മൗര്യ സാമ്രാജ്യത്തില്‍]] നിന്നും [[ക്ഷാത്രപ വംശം|ക്ഷാത്രപരും]] [[കുശാന വംശം|കുശാനന്മാരും]] [[മാള്‍വാ]] പ്രദേശം പിടിച്ചടക്കിയപ്പോള്‍ സാഞ്ചിയുടെ പ്രതാപം മങ്ങി. പിന്നീട് ക്രി.പി നാലാം നൂറ്റാണ്ടില്‍ [[ഗുപ്തവംശം]] ഭരണം പിടിച്ചടക്കിയതോടെയാണ് വീണ്ടും സാഞ്ചിക്ക് നല്ലകാലം വന്നത്. ഈ കാലഘട്ടത്തില്‍ ഇവിടെ കൂടുതല്‍ ക്ഷേത്രങ്ങളും സ്തൂപങ്ങളുമൊക്കെ സ്ഥാപിക്കപ്പെട്ടു. ഗുപ്തവംശത്തിനു ശേഷം പല രാജവംശങ്ങളും മാള്‍വ കീഴടക്കി ഭരിച്ചു. ഇതില്‍ [[ഹര്‍ഷവര്‍ധനന്‍|ഹര്‍ഷവര്‍ധനന്റെ]] കാലത്തുമാത്രമാണ് (എ.ഡി. 606-647) സാഞ്ചിക്ക് പ്രത്യേകശ്രദ്ധ കിട്ടിയത്. [[ബ്രാഹ്മണര്‍|ബ്രാഹ്മണ]] [[മതം]] ശക്തിപ്രാപിച്ചതോടെ ഇന്ത്യയിലെമ്പാടും ബുദ്ധമതത്തിനുണ്ടായ തളര്‍ച്ച തന്നെയാവണം സാഞ്ചിയെയും ബാധിച്ചത് എന്നു കരുതപ്പെടുന്നു.
 
നൂറ്റാണ്ടുകളോളം വിസ്‌മൃതിയിലാണ്ട് കിടന്ന സാഞ്ചിയിലെ മഹാസ്തൂപവും മറ്റ് അമൂല്യ സ്മാരകങ്ങളും വീണ്ടെടുത്തത് 1818-ല്‍ ജനറല്‍ ടെയ്‌ലറാണ്. എങ്കിലും 1912 നും 1919 നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ സര്‍ ജോണ്‍ മാര്‍ഷലിന്റെ മേല്‍നോട്ടത്തിലാണ് സാഞ്ചിയിലെ സ്മാരകങ്ങള്‍ പുനരുദ്ധരിക്കപ്പെട്ടത് . ഇന്നിപ്പോള്‍ സാഞ്ചിയില്‍ ഏകദേശം അന്‍പതോളം സ്മാരകങ്ങളുണ്ട്, ഇവയില്‍ മൂന്നു സ്തൂപങ്ങളും ഏതാനും ക്ഷേത്രങ്ങളും ഉള്‍പ്പെടും. 1989 തൊട്ട് [[യുനസ്കോ|യുനസ്കോയുടെ]] ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ സാഞ്ചിയുമുണ്ട്.
 
== അവലംബം ==
{{reflist}}
 
[[വിഭാഗം:ചരിത്രം]]
 
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ പൈതൃക സ്മാരകങ്ങള്‍]]
 
[[bn:সঞ্চি]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/382212" എന്ന താളിൽനിന്ന് ശേഖരിച്ചത്