"ഫക്രുദ്ദീൻ അലി അഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 23:
== ജീവിതരേഖ ==
1905 മെയ് 13ന് പുരാതന ഡൽഹി നഗരത്തിൽ ഡോ.സൽനൂർ അലി അഹമ്മദിൻ്റെയും റുഖിയയുടേയും മകനായി ജനനം.
ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവരിൽ നിന്ന് ഇന്ത്യൻ പ്രസിഡൻറാകുന്ന ആദ്യത്തെയാളാണ് ഫക്രുദ്ദീൻ അലി അഹമ്മദ്. ഉത്തർ പ്രദേശിലെ ഗോണ്ട, ഡൽഹി, പഞ്ചാബ് സർവകലാശാല, കേംബ്രിഡ്ജ്, ഇന്നർ ടെമ്പിൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി പഞ്ചാബ് ഹൈക്കോടതിയിൽ അഭിഭാഷകനായി പൊതുജീവിതം ആരംഭിച്ചു.

1925-ൽ ജവഹർലാൽ നെഹ്റുവിനെ പരിചയപ്പെട്ട ഫക്രുദ്ദീനെ നെഹ്റുവിൻ്റെ പുരോഗമന ചിന്താഗതി ആഴത്തിൽ സ്വാധീനിച്ചു. തുടർന്ന് 1931-ൽ കോൺഗ്രസിൽ പ്രാഥമിക അംഗത്വമെടുത്ത് ദേശീയ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചു. 1940-ൽ ഒരു വർഷത്തെ തടവുശിക്ഷ അനുഭവിച്ച ഫക്രുദ്ദീൻ 1942-ലെ ക്വിറ്റിന്ത്യ സമരകാലത്ത് അറസ്റ്റിലായി മൂന്നര വർഷം ജയിലിൽ കഴിഞ്ഞു.
 
1938-ൽ അവിഭക്ത ആസാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഗോപിനാഥ് ബർദ്ദലോയിയുടെ മന്ത്രിസഭയിലെ ധനകാര്യ-തൊഴിൽ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി സ്ഥാനമേറ്റു. ഇന്ത്യയിലാദ്യമായി കാർഷികാദായ നികുതി ഏർപ്പെടുത്തി. 1946-ൽ അസമിലെ അഡ്വക്കേറ്റ് ജനറലായി. 1954 മുതൽ 1957 വരെ രാജ്യസഭാംഗമായും പ്രവർത്തിച്ച ഫക്രുദ്ദീൻ 1957-ൽ ഐക്യ രാഷ്ട്ര സഭയിലേക്കുള്ള ഇന്ത്യൻ പ്രതിനിധിയായി.
Line 29 ⟶ 31:
1967-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഇന്ദിര ഗാന്ധി മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായി. 1970 മുതൽ 1974 വരെ ഇന്ദിര ഗാന്ധി മന്ത്രിസഭയിലെ ഭക്ഷ്യ-കൃഷി വകുപ്പ് മന്ത്രിയായിരിക്കെ ഗോതമ്പ് വിതരണം ദേശസാത്കരിച്ചു.
 
1974-ൽ ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജേന്ദ്രപ്രസാദിനു ശേഷം ഉപ-രാഷ്ട്രപതിയാകാതെ നേരിട്ട് രാഷ്ട്രപതി പദവിയിലെത്തിയ രണ്ടാമത്തെയാളാണ് ഫക്രുദ്ദീൻ അലി അഹമ്മദ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ത്രിദേവ് ചൗധരിയായിരുന്നു മുഖ്യ എതിരാളി.
 
ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുമായി എക്കാലവും മികച്ച ബന്ധം കാത്തു സൂക്ഷിച്ച ഫക്രുദ്ദീൻ 1975-ൽ ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്<ref>https://malayalam.indiatoday.in/keralam/story/emergency-year-turns-46-dark-memories-284072-2021-06-25</ref> ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ച രാഷ്ട്രപതി, നിർഭാഗ്യവാനായ രാഷ്ട്രപതി എന്നും അറിയപ്പെടുന്നു.
 
1972-ൽ ഇന്ത്യൻ റിപ്പബ്ലിക് സ്വതന്ത്ര്യത്തിൻ്റെ രജത-ജൂബിലി (25 വർഷം) ആഘോഷിച്ചപ്പോൾ ഇന്ത്യയുടെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദായിരുന്നു ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നത്.
 
ഒരു കായിക താരം കൂടിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ് അസം ഫുട്ബോൾ അസോസിയേഷൻ, അസം ക്രിക്കറ്റ് അസോ. എന്നിവയുടെ പ്രസിഡൻ്റായിരുന്നു.
"https://ml.wikipedia.org/wiki/ഫക്രുദ്ദീൻ_അലി_അഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്