"മാർ സബോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 3:
</ref>സിറിയയില്‍ നിന്നുള്ള ചില ക്രിസ്ത്യാനികള്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ കുടിയേറ്റം കേരളത്തിലേയ്ക്ക് നടത്തി. ആ സംഘത്തിലെ പ്രധാനപ്പെട്ട ഒരു പുരോഹിതന്‍ ( ബിഷപ്പ്) ആണ് '''മാര്‍ സബോര്‍''' (ശാബോര്‍, സാപിര്‍ എന്നെല്ലാം ഉച്ഛാരണമുണ്ട്). ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ മാര്‍ അഫ്രോത്തും (പ്രോത്ത്, ഫ്രോത്ത്) ആദ്ദേഹത്തിന്റെ കൂടെ വന്നിരുന്നു. <ref> [http://alackal.com/SyrianChristians.html സിറിയന്‍ കൃസ്ത്യാനികളെ കുറിച്ചുള്ള ലേഖനം] </ref>
 
മാര്‍ സബര്‍ ഈശോ, മാര്‍ അപ്രോത്ത് എന്നിവിരടങ്ങുന്ന മെത്രാന്മാരുടെ സംഘത്തെ പേര്‍ഷ്യന്‍ സഭയോ, സെല്‍ഊഷ്യന്‍ പാത്രിയാര്‍ക്കീസോ ആണു് കേരളത്തിലേക്കു് അയച്ചതെന്നു് കരുതപ്പെടുന്നു. എന്നാല്‍ വി. പതോസിന്റെ ശ്ലൈഹിക സിംഹാസനമായ അന്ത്യോക്ക്യയില്‍ നിന്നും വന്നവരാണ് മാര്‍ ശബോറും ഇരട്ട സഹോദരനായ മാര്‍ അഫ്രോത്തും എന്നും ഒരു വാദമുണ്ടു് .<ref> ജെ. ജേക്കബ്. പാവറട്ടി. സഹസ്രാബ്ദ സ്മരണിക- അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കൊബായ സുറിയാനി പള്ളി, വാപ്പാലശ്ശേരി . 1997. </ref> [[തരീസാ പള്ളി]] സ്ഥാപിച്ചത് ഇവരാണ്.
മാര്‍ സബര്‍ കൊല്ലം കെന്ദ്രമാക്കിയും മാര്‍ അഫ്രോത്ത് ഉദയമ്പേരൂര്‍ കേന്ദ്രമാക്കിയും പ്രവര്‍ത്തനം ആരംഭിച്ചു.<ref> വര്‍ഗീസ് അങ്കമാലി, ഡോ. ജോമോന്‍ തച്ചില്‍; അങ്കമാലി രേഖകള്‍; മെറിറ്റ് ബുക്സ് എറണാകുളം ഏടുകള്‍ 43-45 ,2002</ref> മലങ്കര സഭയുടെ പേര്‍ഷ്യന്‍ ബന്ധത്തിനുള്ള ഒരു തെളിവാണ് ഇദ്ദേഹത്തിന്റെ സഭാ ഭരണം. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ഇവരെ വിശുദ്ധന്മാരായി കണക്കാക്കിയിരുന്നു. [[അങ്കമാലി]] യിലെ [[അകപ്പറമ്പ്]] എന്ന സ്ഥലത്ത് മാര്‍ സബറിന്റെ ചുവര്‍ ചിത്രത്തോടു കൂടിയ പള്ളി ഉണ്ട്.
[[കടമറ്റത്ത് കത്തനാര്‍]] മാര്‍ സബോറില്‍ നിന്നാണ്‍ വിദ്യകള്‍ സ്വായത്തമാക്കിയതെന്ന് വിശ്വാസം <ref>http://www.kadamattomchurch.org//history.html
</ref>
== ചരിത്രം ==
ക്രി.വ. 822-ലാണ് ഇയ്യോബ് (ജോബ്) എന്ന വ്യാപാരിയുടെ കപ്പലില്‍ മാര്‍ സബര്‍ മലങ്കരയില്‍ എത്തിയത് എന്നു വിശ്വസിക്കുന്നു. ഇവര്‍ കേരളത്തില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും.<ref> http://www.newadvent.org/cathen/14678a.htm#XIII </ref> [[കായംകുളം]], [[ഉദയം‍പേരൂര്‍]], [[അകപ്പറമ്പ്]], [[കൊല്ലം]] എന്നിവിടങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കുകയും ചെയ്തു. നിരവധി ആത്മീയ പ്രവര്‍ത്തനങ്ങളും അത്ഭുതങ്ങളും അവര്‍ നടത്തി, നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവരരയി. കാദീശങ്ങള്‍ (സുറിയാനിയില്‍ പുണ്യവാളന്മാര്‍ എന്ന്) എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത് കൊല്ലവര്‍ഷം 1 ല് (ക്രി.വ. 825) സ്ഥാപിച്ചതാണ് അങ്കമാലിയിലെ അകപ്പറമ്പ് പള്ളി. ഇത് അന്നത്തെ കാലത്തെ സുറിയാനികളുടെ ഭരണകേന്ദ്രമായി മാറി. അവര്‍ സ്ഥാപിച്ച എല്ലാ പള്ളികളും അവരുടെ പേരിനാസ്പദമായ സാബോര്‍, ഫ്രോത്ത് എന്നീ വിസുധന്മാരുടെ പേരിലായിരുന്നു. കൊല്ലം ഒരു തുറമുഖമായി വികസിപ്പിക്കുന്നതില്‍ ചേര രാജാക്കന്മാര്‍ക്ക് അതിയായ താല്പര്യമുണ്ടായിരുന്നു. വിഴിഞ്ഞം പാണ്ട്യരുടെ കൈവശമായതാണ് ഇതിനു കാരണം. കൊല്ലത്തെ തുറമുഖ വികസനത്തിന് ക്രിസ്ത്യാനികള്‍ ചെയ്ത സംഭാവനകള്‍ മാനിച്ച മാര്‍ സാബോറിന് ചേര രാജാവായിരുന്ന [[സ്ഥാണു രവിവര്‍മ്മന്‍]] ഇവിടെ ഒരു പള്ളി സ്ഥാപിക്കാന്‍ അനുവദിച്ചു, ഇത് [[തരിസാ പള്ളി]]എന്നറിയപ്പെടുന്നു, അതിനായി സ്ഥലവും മറ്റു സഹായങ്ങളും രേഖയാക്കി അവിടത്തെ നാടുവാഴിയായ [[അയ്യനടികള്‍]] മുഖാന്തിരം കൊടുപ്പിച്ചു. ഈ രേഖകള്‍ ആണ്‌ [[തരിസാപള്ളി ശാസനങ്ങള്‍]] എന്നറിയപ്പെടുന്നത്. പള്ളി പണിയുകയും വ്യാപാരത്തിന്റെ മേല്‍നോട്ടം അവരുടെ കൂടെ വന്നിരുന്ന വണിക്കുകള്‍ ഏറ്റെടുക്കുകയും ചെയ്തു. [[അഞ്ചുവണ്ണം]], [[മണിഗ്രാമം]] തുടങ്ങിയവ ഇതിനോട് ബന്ധപ്പെട്ട് ഉണ്ടായതാണ്.
[[ചിത്രം:Marsaborafroth.jpg|thumb|250px|right| അകപ്പറമ്പിലെ മാര്‍ ശബോര്‍ അഫ്രോത്ത് പള്ളി. ക്രി.വ. 825-ല് സ്ഥാപിക്കപ്പെട്ട് [[യാക്കോബായ]] [[സുറിയാനി ഓര്‍ത്തഡോക്സ്]] പള്ളിയാണിത്]]
പിന്നീട് പോര്‍ട്ടുഗീസുകാരുടെ കാലത്ത് [[ഡോ.അലെക്സോ ഡെ മെനസിസ്|മാര്‍ മെനസിസ്]] ഗോവയില്‍ നിന്ന് (1599) ഇവിടെ വരികയും [[ഉദയം‍പേരൂര്‍]] സുന്നഹദോസ് വിളിച്ചു കൂട്ടി അവര്‍ നെസ്തോറിയന്മാരാണ് എന്ന് തരം താഴ്ത്തുകയും പാഷാണ്ഡതയെ വിമര്‍ശിക്കുകയും മറ്റും ചെയ്തു.<ref> [http://www.newadvent.org/cathen/14678a.htm#XIII കത്തോലിക്ക സര്‍വ്വ വിജ്ഞാനകോശം] </ref> ബാബേലില്‍ നെസ്തോറീയന്‍ പാഷാണ്ഡത പ്രചാരത്തില്‍ ഇരുന്ന സമയത്ത് ഇവിടെ വന്നതിനാലാണ് അദ്ദേഹം അങ്ങനെ കരുതിയത് എന്ന് ചരിത്രകാരന്മാര്‍ കരുതുന്നു. ഇവരുടെ നാമത്തിലുള്ള പള്ളികള്‍ എല്ലാം അന്നു മുതല്‍ സകല പുണ്യവാളന്മാരുടെ പേരില്‍ അറിയപ്പെടേണ്ടതാണെന്നും പ്രഖ്യാപിച്ചു. അന്നു മുതല്‍ ഈ പള്ളികളെല്ലാം കദീശാ പള്ളികള്‍ എന്നറിയപ്പെട്ടു (കുല്‍ഹൂന്‍ കാദീശെ)- സകല പുണ്യവാളന്മാരുടെയും എന്നര്‍ത്ഥമുള്ള സുറിയാനി പദം).
[[ചിത്രം:Kadamatom church kerala.jpg||thumb|250px|കടമറ്റം പള്ളി- മാര്‍ സബോര്‍ തന്നെയാണ്‍ ഇതും സ്ഥാപിച്ചത്]]
 
== മരണം ==
[[ചിത്രം:Kadamatathu kathanar relics.jpg|thumb|left| മാര്‍ സബോറിന്റെ ഭൗതികാവശിഷ്ടങ്ങള്‍-കടമറ്റം പള്ളിയില്‍]]
മാര്‍ സബറിന്റെയും അഫ്രോത്തിന്റെയും അന്ത്യകാലങ്ങളെ പറ്റി വ്യക്തമായ രേഖകള്‍ ഇല്ല. അവര്‍ കേരളം മുഴുവനും വിശുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുകയും ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധന്മാര്‍ എന്നറിയപ്പെടുകയും ചെയ്തു. കൊല്ലത്തു വച്ച് രണ്ടുപേരും കാലം ചെയ്തു എന്നും വിശ്വസിക്കുന്നു. മാറ് സബോറിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കൊല്ലത്തെ തേവലക്കര സെന്റ് മേരീസ് പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്നു.
 
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/മാർ_സബോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്