"രാജ രാജ വർമ്മ കോയിത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 7:
1780-ൽ [[ചങ്ങനാശ്ശേരി]] [[നീരാഴി കൊട്ടാരം|നീരാഴി കൊട്ടാരത്തിൽ]] ജനിച്ചു. [[ആറ്റിങ്ങൽ റാണി|തിരുവിതാംകൂർ റാണി]] [[ഗൗരി ലക്ഷ്മീബായി|ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായിയെ]] വിവാഹം കഴിച്ചു. അവർക്ക് 1809-ൽ [[ഗൗരി രുക്മിണി ബായി|രുക്മിണി ബായി]] എന്നൊരു മകളും, 1813-ൽ [[സ്വാതിതിരുനാൾ|സ്വാതിതിരുനാളും]], [[1814|1814-ൽ]] [[ഉത്രം തിരുനാൾ|ഉത്രം തിരുനാളും]] ജനിച്ചു. ആൺ മക്കൾ രണ്ടും പേരും തിരുവിതാംകൂറിന്റെ മഹാരാജായ്ക്കാരായി. മകൾ രുക്മിണി ബായി ആറ്റിങ്ങൽ മഹാറാണിയുമായി. രുക്മിണി ബായിയുടെ രണ്ടു മക്കൾ ([[ആയില്യം തിരുനാൾ]], [[വിശാഖം തിരുനാൾ]]) പിന്നീട് മഹാരാജാക്കന്മാരായി. <ref>Visakham Thirunal - Editor: Lennox Raphael Eyvindr - ISBN 9786139120642</ref>
 
സ്വാതി തിരുനാളിന്റെ ജനനം നടക്കുമ്പോൾ തിരുവിതാംകൂർ രാജവംശം വലിയൊരു പ്രശ്നത്തിന്റെ വഴിയിലായിരുന്നു. രാജാവായിരുന്ന [[അവിട്ടം തിരുനാൾ ബാലരാമവർമ്മ|അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ]] നിര്യാണത്തെത്തുടർന്ന് കുടുംബത്തിൽ പുരുഷന്മാരാരുമില്ലാതായപ്പോൾ വലിയ മഹാറാണി ഗൗരി ലക്ഷ്മീബായി തിരുവിതാംകൂർ ഭരണാധികാരിയായി. മഹാറാണിയ്ക്ക് ഒരു പുത്രനുണ്ടായി തിരുവിതാംകൂർ രാജാവാകാൻ എല്ലാവരും ആഗ്രഹിച്ചു. രാജരാജവർമ്മത്തമ്പുരാൻ ചങ്ങനാശ്ശേരിയിലുള്ള തന്റെ കൊട്ടാരത്തിനടുത്ത് (നീരാഴികൊട്ടാരം) ഒരു ക്ഷേത്രം പണിത് [[സന്താനഗോപാലൻ|സന്താനഗോപാലഭാവത്തിൽ]] [[മഹാവിഷ്ണു|മഹാവിഷ്ണുവിനെ]] പ്രതിഷ്ഠിച്ചു. അതാണ് [[പുഴവാത് ശ്രീവൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം]]. തുടർന്ന്, ഗൗരി ലക്ഷ്മീബായിത്തമ്പുരാട്ടിയുടെയും രാജരാജവർമ്മയുടെയും മകനായി സ്വാതി തിരുനാൾ മഹാരാജാവ് ജനിച്ചു. മാതൃഗർഭത്തിലായിരിയ്ക്കേ രാജ്യാവകാശം കിട്ടിയ സ്വാതി തിരുനാൾ ഗർഭശ്രീമാനായി. തുടർന്ന് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയും ജനിച്ചു. എന്നാൽ, മാർത്താണ്ഡവർമ്മയുടെ ജനനശേഷം ഗൗരി ലക്ഷ്മീബായി നാടുനീങ്ങി.
 
മകന്റെ വിദ്യാഭ്യാസത്തിൽ രാജരാജവർമ്മ അതീവശ്രദ്ധാലുവായിരുന്നു.
"https://ml.wikipedia.org/wiki/രാജ_രാജ_വർമ്മ_കോയിത്തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്