"സർവ്വരാജ്യസഖ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

68 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (തലക്കെട്ടു മാറ്റം: ലീഗ് ഓഫ് നേഷന്‍സ് >>> സര്‍വ്വരാജ്യസഖ്യം)
(ചെ.) (Robot: Cosmetic changes)
 
ലീഗ് ഓഫ് നേഷന്‍സിനെ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷം പിരിച്ചു വിടുകയും ഇതു [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] പിറവിക്കു വഴിതെളിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ മുങാമികളില്‍ ഏറ്റവും പ്രധാനപ്പെട്ട് സംഘടന ഇതായിരുന്നു. യു.എന്‍. സ്വാംശീകരിച്ച പല ക്രിയാത്മക ആശയങ്ങളും, രീതികളും മറ്റും ലീഗ് ഓഫ് നേഷന്‍സിന്റേതായിരുന്നു.
== ചരിത്രം ==
അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന [[വൂഡ്രോ വില്‍സണ്‍|വൂഡ്രോ വില്‍സനാണ്‌]] ലീഗ് ഓഫ് നേഷന്‍സ് എന്ന ആശയം കൊണ്ടു വന്നത്. യുദ്ധത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചുള്ള പതിനാലിന പ്രഖ്യാപനത്തില്‍ അവസാനത്തേതായാണ്‌ രാഷ്ട്രങ്ങളുടെ ഒരു പൊതുസഭയെക്കുറിച്ചുള്ള ആശയം അവതരിപ്പിക്കപ്പെട്ടത്. ഈ ആശയങ്ങളും, [[ബ്രിട്ടണ്‍|ബ്രിട്ടണും]] [[ഫ്രാന്‍സ്|ഫ്രാന്‍സും]] ചേര്‍ന്നുണ്ടാക്കിയ ആശയങ്ങളുമാണ്‌, 1919-ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്‌ അന്ത്യം കുറിച്ച വേഴ്സായ് സമാധാനസമ്മേളനത്തിന്റെ സന്ധി സംഭാഷണങ്ങളില്‍ അടിസ്ഥാനമായത്.
 
1920 ജനുവരി 10 ന് സര്‍വ്വരാജ്യസഖ്യം നിലവില്‍ വന്നു. സംഘടനയുടെ അംഗസംഖ്യ ഏറ്റവും കൂടുതല്‍ ആയിരുന്ന കാലയളവായ 1934 സെപ്റ്റംബര്‍ 28 മുതല്‍ 1935 ഫെബ്രുവരി 23 വരെ 58 രാജ്യങ്ങള്‍ അംഗങ്ങളായിരുന്നു.
 
== ലക്ഷ്യങ്ങള്‍ ==
സര്‍വ്വരാജ്യസഖ്യത്തിന്റെ ലക്ഷ്യങ്ങള്‍ രാജ്യങ്ങളുടെ നിരായുധീകരണം, സുരക്ഷയുടെ കൂട്ടുത്തരവാദിത്തത്തിലൂടെ യുദ്ധങ്ങള്‍ തടയുക, അന്താരാഷ്ട്രതര്‍ക്കങ്ങളില്‍ മാദ്ധ്യസ്ഥം വഹിക്കുക, ആഗോളതലത്തില്‍ ജീവിത നിലവാരം ഉയര്‍ത്തുക എന്നിവയായിരുന്നു.
== ഘടന ==
സ്വിറ്റ്സര്‍ലന്റിലെ [[ജനീവ]] ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ലീഗ് ഓഫ് നേഷന്‍സിന്‌ ഒരു സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള സ്ഥിരം ഉദ്യോഗസ്ഥരുണ്ടായിരുന്നു. ജനറല്‍ അസംബ്ലി, കൗണ്‍സില്‍, അന്താരാഷ്ട്ര കോടതി, അന്താരാഷ്ട്ര തൊഴില്‍ സംഘടന, ലോകാരോഗ്യ സംഘടന എന്നിവ ഇതിന്റെ സര്‍വരാജ്യസഖ്യത്തിന്റെ ഭാഗമായിരുന്നു.
=== ജനറല്‍ അസംബ്ലി ===
സര്‍വ്വരാജ്യസഖ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ജനറല്‍ അസംബ്ലി ആയിരുന്നു. സര്‍വ്വരാജ്യസഖ്യത്തിലെ എല്ലാ അംഗങ്ങളും ജനറല്‍ അസംബ്ലിയിലെയും അംഗങ്ങള്‍ ആയിരുന്നു. ഒരു അംഗരാജ്യത്തിന് ജനറല്‍ അസംബ്ലിയില്‍ മൂന്ന് പ്രതിനിധികള്‍ വീതം ഉണ്ടായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ജനീവയില്‍ ഈ അസംബ്ലി സമ്മേളിച്ചിരുന്നു.
=== കൗണ്‍സില്‍ ===
സര്‍വ്വരാജ്യസഖ്യത്തിന്റെ പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത് കൗണ്‍സില്‍ ആയിരുന്നു. ഇത് ഒരു ചെറിയ സമിതി ആയിരുന്നു. ഇതില്‍ സ്ഥിരാംഗങ്ങളും താല്‍ക്കാലിക അംഗങ്ങളും ഉണ്ടായിരുന്നു. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍ എന്നിവയായിരുന്നു ആദ്യത്തെ സ്ഥിരാംഗങ്ങള്‍. പിന്നീട് റഷ്യയെയും ജര്‍മനിയെയും കൂടി സ്ഥിരാംഗങ്ങളാക്കി. സ്ഥിരാംഗങ്ങള്‍ക്ക് വീറ്റോ അധികാരം ഉണ്ടായിരുന്നു.
=== സെക്രട്ടേറിയറ്റ് ===
സര്‍വ്വരാജ്യസഖ്യത്തിന്റെ ദൈനദിന ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് സെക്രട്ടറിയേറ്റ് ആയിരുന്നു. സെക്രട്ടറി ജനറല്‍ ആയിരുന്നു സെക്രട്ടറിയേറ്റിന്റെ തലവന്‍.
 
=== അന്താരാഷ്ട്രകോടതി ===
മുന്‍‌കാല രാജ്യാന്തരസംഘടനകളില്‍ നിന്നും വ്യത്യസ്ഥമായി അംഗരാഷ്ട്രങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്‌ ഒരു അന്താരാഷ്ട്രകോടതി ലീഗ് ഓഫ് നേഷന്‍സിനു കീഴില്‍ രൂപീകരിക്കപ്പെട്ടു. 15 ന്യായാധിപന്മാരടങ്ങുന്ന ഒരു ബെഞ്ച് ആണ്‌ ഈ കോടതിയില്‍ ഉണ്ടായിരുന്നത്. ഹേഗ് ആയിരുന്നു ഇതിന്റെ ആസ്ഥാനം.
 
=== അന്താരാഷ്ട്ര തൊഴില്‍ സംഘടനയും ലോകാരോഗ്യസംഘടനയും ===
തൊഴിലാളികളുടെ സേവന വ്യവസ്ഥകള്‍ നീതിയുക്തമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന രൂപീകരിച്ചത്. അവികസിതരാജ്യങ്ങള്‍ക്കും വൈദ്യശാസ്ത്രത്തിന്റെ നൂതന കണ്ടുപിടിത്തങ്ങളുടെ ഫലം ലഭിക്കുന്നതിനായി ലോകാരോഗ്യസംഘടന പ്രവര്‍ത്തിച്ചു.
 
*{{flag|അയര്‍ലന്റ്}} — [[സീന്‍ ലെസ്റ്റെര്‍]] (1940–1946)
 
== പ്രവര്‍ത്തനം ==
അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ പരസ്പരസഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും രാഷ്ട്രങ്ങളില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനും രാഷ്ട്രങ്ങള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടായിരുന്നു. അതായത് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ അവ ലീഗിന്റെ സമിതികള്‍ക്കു മുന്‍പാകെ സമര്‍പ്പിച്ച് തീരുമാനമാക്കണമായിരുന്നു. ലീഗിന്റെ തീരുമാനം ലംഘിച്ച് യുദ്ധത്തിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കെതിരെ മറ്റംഗങ്ങള്‍ നയതന്ത്ര, സാമ്പത്തിക, സൈനിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വ്യവസ്ഥ ചെയ്തു.
 
യുദ്ധം മൂലം പാടേ തകര്‍ന്ന പല രാജ്യങ്ങളും സര്‍വ്വരാജ്യസഖ്യത്തിന്റെ സഹായത്താല്‍ പുനരധിവാസത്തിനുള്ള പണം സംഭരിച്ചു.
 
== തിരിച്ചടികള്‍ ==
സര്‍വ്വരാജ്യസഖ്യത്തിന്റെ നയതന്ത്രപരമായ അടിത്തറ തൊട്ടുമുമ്പുള്ള നൂറ് വര്‍ഷത്തെ രീതികളില്‍ നിന്നുള്ള ഒരു വലിയ മാറ്റമായിരുന്നു. സഖ്യത്തിന് സ്വന്തമായി ഒരു സായുധസേന ഇല്ലായിരുന്നു. അതുകൊണ്ട് സഖ്യത്തിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനും സാമ്പത്തികനടപടികള്‍ പ്രാവര്‍ത്തികമാക്കുന്നതിനും അവശ്യസമയത്ത് സൈന്യത്തിന്റെ സേവനം ലഭിക്കുന്നതിനും വന്‍ശക്തികളെ ആശ്രയിക്കേണ്ടി വന്നു. എന്നാല്‍ അത്തരം സഹായം നല്‍കുന്നതിന് അവര്‍ പലപ്പോഴും വിമുഖരായിരുന്നു.
 
[[അമേരിക്ക|അമേരിക്കന്‍]] പ്രസിഡന്റ് [[വുഡ്രോ വില്‍സന്‍|വുഡ്രോ വില്‍സനാണ്]] മുന്‍കൈ എടുത്തതെങ്കിലും അമേരിക്ക സഖ്യത്തില്‍ അംഗമാകാതിരുന്നത് മറ്റൊരു പരാജയകാരണമാണ്. ലീഗിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള കരുക്കള്‍ ലീഗിന് ഇല്ലായിരുന്നു.
 
== ആധാരസൂചിക ==
<references/>
 
[[Category:ലോകചരിത്രം]]
[[Category:രാജ്യാന്തരസംഘടനകള്‍]]
[[Category:നയതന്ത്ര പ്രസ്ഥാനങ്ങള്‍]]
 
{{Link FA|en}}
{{Link FA|he}}
 
[[Categoryവര്‍ഗ്ഗം:ലോകചരിത്രം]]
[[Categoryവര്‍ഗ്ഗം:രാജ്യാന്തരസംഘടനകള്‍]]
[[Categoryവര്‍ഗ്ഗം:നയതന്ത്ര പ്രസ്ഥാനങ്ങള്‍]]
 
[[af:Volkebond]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/382097" എന്ന താളിൽനിന്ന് ശേഖരിച്ചത്