"സർവ്വനാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fy:Foarnamwurd
(ചെ.) Robot: Cosmetic changes
വരി 1:
[[നാമം|നാമത്തിന്‌]] പകരം ഉപയോഗിക്കാവുന്ന പദങ്ങളെ [[വ്യാകരണം|വ്യാകരണത്തില്‍]] '''സര്‍വ്വനാമങ്ങള്‍''' എന്നു പറയുന്നു. പ്രധാനമായും സര്‍വ്വനാമങ്ങള്‍ സംസാരഭാഷയിലാണ് ഉപയോഗിച്ചു വരുന്നത്. നാമം ആവര്‍ത്തിക്കുമ്പോള്‍ അനുഭവപ്പെടുന്ന വിരസതയൊഴിവാക്കാനാണ് സര്‍വ്വനാമങ്ങള്‍ ഉപയോഗിക്കുന്നത്. സര്‍വ്വനാമങ്ങള്‍ മൂന്ന് വിധത്തിലുണ്ട് താഴെപ്പറയുന്നു.
 
== ഉത്തമപുരുഷന്‍ ==
ഒരാള്‍ അല്ലെങ്കില്‍ ഒരു വ്യക്തി തന്നെത്തന്നെ വിശേഷിപ്പിക്കുന്ന നാമ പദങ്ങളാണ് ഉത്തമ പുരുഷന്‍ എന്ന വിഭാഗത്തില്‍ പെടുന്നത്.
ഞാന്‍, ഞങ്ങള്‍, നാം , നമ്മള്‍, നമ്മുടെ, എന്റെ, എന്നില്‍ തുടങ്ങിയവ ഉത്തമപുരുഷന്‍ എന്ന സര്‍വ്വനാമങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
 
== മധ്യമപുരുഷന്‍ ==
ആരോട് സംസാരിക്കുന്നുവോ അയാളെക്കുറിക്കുന്ന നാമ പദങ്ങളാണ് മധ്യമപുരുഷന്‍.
നീ, നിങ്ങള്‍, താങ്കള്‍, താന്‍, അങ്ങ്, അവിടുന്ന് തുടങ്ങിയവ മധ്യമപുരുഷ സര്‍വ്വനാമങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
 
== പ്രഥമ പുരുഷന്‍ ==
മറ്റൊരാളെയോ മറ്റൊരു വസ്തുവിനേയോ കുറിച്ച് പറയുമ്പോള്‍ സാധാരണ ഉപയോഗിക്കുന്ന സര്‍വ്വനാമങ്ങളാണ് പ്രഥമപുരുഷന്‍ എന്ന ഗണത്തില്‍ വരുന്നത്.
ഉദാ. അവന്‍, അവള്‍, അത്, അവര്‍, അതിന്, അതിന്റെ, അയാളുടെ, അവരുടെ, അവന്റെ, അവളുടെ, അദ്ദേഹത്തെ,
"https://ml.wikipedia.org/wiki/സർവ്വനാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്