"സയ്യിദ് ഖുതുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: cs:Sajíd Qutb
(ചെ.) Robot: Cosmetic changes
വരി 24:
[[ഖുര്‍ ആന്റെ തണലില്‍]], [[വഴിയടയാളങ്ങള്‍]], ഞാന്‍ കണ്ട അമേരിക്ക തുടങ്ങിയ ഗ്രന്ഥങ്ങള്‍ സുപ്രസിദ്ധങ്ങളാണ്. ഇസ്ലാമിസ്റ്റുകളുടെ [[കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ]] എന്നറിയപ്പെടുന്ന വഴിയടയാളങ്ങളുടെ രചനയാണ് അദ്ദേഹത്തിനെതിരെ വധശിക്ഷ വിധിക്കുന്നതിലേക്ക് നയിച്ചത്. മാപ്പെഴുതി നല്‍കാന്‍ ഗമാല്‍ അബ്ദുന്നാസറിന്റെ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും ദൈവധിക്കാരികള്‍ക്ക് മുന്നില്‍ മാപ്പപേക്ഷിക്കില്ലെന്ന് അദ്ദേഹം വാശിപിടിച്ചിരുന്നു.
 
== ജീവിതരേഖ ==
==ജനനവും വിദ്യാഭ്യാസവും==
 
വരി 31:
മൂശയിലെ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം ഖുതുബ്‌ 1920ല്‍ [[കൈറോ]]യിലേക്ക്‌ പോയി. അവിടെ അമ്മാവന്‍ അഹ്‌മദ്‌ ഹുസൈന്‍ ഉസ്മാന്റെ കൂടെ താമസിച്ചായിരുന്നു ഉപരിപഠനം. അന്നു പ്രായം 14. കൈറോയിലെ പഠനകാലത്തായിരുന്നു പിതാവിന്റെ അന്ത്യം. തുടര്‍ന്ന് മാതാവവനെ തന്റെ കൂടെ കൂട്ടി. 1940ല്‍ അവരും മരണപ്പെട്ടു. അതോടെ ഏകനായിത്തീര്‍ന്ന സയ്യിദ്‌ ഒറ്റപ്പെടലിന്റെ വേദന മുഴുവന്‍ അക്ഷരങ്ങളിലേക്ക്‌ പകര്‍ത്തി. അക്കാലത്ത്‌ എഴുതിയ പല രചനകളിലും ഈ വിരഹത്തിന്റെ നൊമ്പരമുണ്ടായിരുന്നു.{{തെളിവ്}}
 
== ഔദ്യോഗിക ജീവിതം ==
കൈറോയില്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി 1929ല്‍ ദാറുല്‍ ഉലൂം ടീച്ചേഴ്സ്‌ കോളേജില്‍ ചേര്‍ന്നു. 1939ല്‍ ബിരുദം നേടി അറബി അധ്യാപകനാവാനുള്ള യോഗ്യത നേടി. ജോലിയിലേക്കുള്ള നിയമനവും ഉടനെ കഴിഞ്ഞു. ആറു വര്‍ഷത്തിനു ശേഷം അധ്യാപക വൃത്തി അവസാനിപ്പിച്ച അദ്ദേഹം എഴുത്തിലേക്ക്‌ തിരിഞ്ഞു. അന്ന് ഈജിപ്തില്‍ നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ ദര്‍ശനത്തോടും ഭാഷാ മാനവിക വിഷയങ്ങളുടെ അധ്യയനരീതിയോടുമുള്ള മൗലികമായ വിയോജിപ്പ്‌ കൂടിയായിരുന്നു അദ്ദേഹത്തിന്റെ രാജിക്ക്‌ പിന്നില്‍.
 
1939 നും 1951 നുമിടക്ക്‌ ഇസ്ലാമിക രചനയിലേക്ക്‌ തിരിഞ്ഞ അദ്ദേഹം ഖുര്‍ആന്റെ സൗന്ദര്യശാസ്ത്രം പോലുള്ള വിഷയങ്ങളെ അധികരിച്ച്‌ ഒട്ടേറെ ലേഖനങ്ങളെഴുതി. 1948ല്‍ [[അല്‍അദാലത്തുല്‍ ഇജ്തിമാഇയ്യ ഫില്‍ ഇസ്ലാം]] (ഇസ്ലാമിലെ സാമൂഹികനീതി) പ്രസിദ്ധീകരിക്കപ്പെട്ടു. യഥാര്‍ത്ഥ സാമൂഹിക നീതി ഇസ്ലാമിലൂടെ മാത്രമേ പുലരൂ എന്നദ്ദേഹം സമര്‍ഥിച്ചു. 1948 നവംബറില്‍ കരിക്കുല പഠനത്തിനായി അദ്ദേഹം [[അമേരിക്ക]]യിലേക്ക്‌ പോയി. വാഷിംഗ്ടണിലും കാലിഫോര്‍ണിയയിലുമായി കഴിച്ചു കൂട്ടിയ അക്കാലത്ത്‌ കലാസാഹിത്യമേഖല ഭൗതികവല്‍ക്കരണത്തിന് വിധേയമായെന്നും അതിന്റെ ആത്മീയാംശം ചോര്‍ന്നു പോയെന്നും അദ്ദേഹം കണ്ടെത്തി. അമേരിക്കന്‍ ജീവിതം മതിയാക്കി 1950ല്‍ ഈജിപ്തിലേക്ക്‌ മടങ്ങി. വീണ്ടും അധ്യാപകവൃത്തി നോക്കിയ ഖുതുബ്‌ വിദ്യാഭ്യാസ ഇന്‍സ്പെക്റ്റര്‍ ആയി സ്ഥാനക്കയറ്റം നേടി. എന്നാല്‍ 1952ല്‍ ജോലിയും സഹപ്രവര്‍ത്തകരുമായി മനഃപ്പൊരുത്തമില്ലാത്തതിനാല്‍ അദ്ദേഹം രാജി വെച്ചൊഴിയുകയായിരുന്നു.
 
== മുസ്ലിം ബ്രദര്‍ഹുഡില്‍ ==
തുടര്‍ന്ന് മുസ്ലിം ബ്രദര്‍ഹുഡിന്‌ (ഇഖ്‌വാനുല്‍ മുസ്ലിമൂന്‍) ജീവിതം സമര്‍പ്പിച്ച അദ്ദേഹം സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അസമത്വങ്ങളുടെ കാരണങ്ങളും ഇസ്ലാമിക പരിഷ്കരണശ്രമങ്ങളുടെ അനിവാര്യതയും സംബന്ധിച്ച്‌ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തി. ഇഖ്‌വാന്‍ മുഖപത്രത്തിന്റെ ചീഫ്‌ എഡിറ്ററായി ഇസ്ലാമിനെ സമ്പൂര്‍ണ്ണ ജീവിത പദ്ധതിയായി വിവരിക്കുന്ന ഒട്ടേറെ ലേഖനങ്ങളും ഗ്രന്ധങ്ങളുമെഴുതി.
 
വരി 43:
1954ല്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ [[മആലിമു ഫിത്ത്വരീഖ്‌]] (വഴിയടയാളങ്ങള്‍) പുറത്തിറങ്ങി. അതേ തുടര്‍ന്ന് പ്രസിഡന്‍റ് [[ജമാല്‍ അബ്ദുന്നാസര്‍|അബ്ദുനാസറിനെ]] വധിക്കാന്‍ പ്രേരണ നല്‍കി എന്ന കുറ്റമാരോപിച്ച്‌ അദ്ദേഹം വീണ്ടും അറസ്റ്റ്‌ ചെയ്യപ്പെട്ടു. ഗ്രന്ഥത്തിലെ പല ഭാഗങ്ങളും തെളിവായുദ്ധരിച്ച്‌ ഭരണകൂടം അദ്ദേഹത്തിന് വധശിക്ഷയാണ്‌ വിധിച്ചത്‌. വിധി കേട്ട്‌ ലോകം ഞെട്ടിത്തരിച്ചു. വിവിധ മുസ്ലിം നാടുകളില്‍ നാസറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ന്നു. എന്നാല്‍ ഖുതുബിന്റെ വധശിക്ഷ റദ്ദ്‌ ചെയ്യാനുള്ള ആവശ്യങ്ങളൊന്നും വക വെക്കാതിരുന്ന നാസിറിന്റെ ഭരണകൂടം 1966 ആഗസ്റ്റ്‌ 29ന് അദ്ദേഹത്തെ തൂക്കിലേറ്റി. വിശുദ്ധ ഖുര്‍ആന്‌ എഴുതിയ പ്രൗഡോജ്ജ്വല വ്യാഖ്യാനമായ [[ഫീ ദിലാലില്‍ ഖുര്‍ആന്‍]] (ഖുര്‍ആന്റെ തണലില്‍) അടക്കം 24 കൃതികള്‍ അദ്ദേഹത്തിന്റെതായുണ്ട്‌. നോവലുകളും ചെറുകഥകളും സൗന്ദര്യശാസ്ത്ര സംബന്ധിയായ ലേഖനങ്ങളുമൊക്കെ സയ്യിദിന്റെ രചനകളിലുള്‍പ്പെടുന്നു.
 
== കുറിപ്പുകള്‍ ==
വധശിക്ഷ നടപ്പാക്കുന്നതിന്‌ തൊട്ടു മുമ്പ്, തൂക്കുകയറിന്‌ മുന്നില്‍ വെച്ച്, തന്റെ നിലപാടുകളെ തള്ളിപ്പറയാന്‍ തയ്യാറായാല്‍ മാപ്പ് നല്‍കാമെന്ന് ഈജിപ്ഷ്യന്‍ ഗവണ്‍മെന്‍റ്‌ വാഗ്ദാനം ചെയ്യുകയുകയുണ്ടായി. എന്നാല്‍ സയ്യിദിന്റെ പ്രതികരണം "ദൈവത്തിന്റെ ഏകത്വം പ്രഖ്യാപിക്കുന്ന എന്റെ ചൂണ്ടുവിരല്‍ ഭരണകൂട അതിക്രമത്തെ സാധൂകരിക്കുന്ന ഒരക്ഷരം പോലും എഴുതാന്‍ വിസമ്മതിക്കും" എന്നായിരുന്നു.
 
== രചനകള്‍ ==
=== സാഹിത്യം, നിരൂപണം ===
*The Task of the Poet in Life and the Poetry of the Contemporary Generation (مهمات الشاعر في الحياة وشعر الجيل الحاضر)
വരി 61:
*Literary Criticism: It's Foundation and Methods (النقد الأدبي: أصوله ومناهجه)
 
=== സൈദ്ധാന്തികരചനകള്‍ ===
*Social Justice in Islam (العدالة الاجتماعية في الإسلام)
*The Battle Between Islam and Capitalism (معركة الإسلام والرأسمالية)
വരി 74:
*Towards isalmic society (نحو مجتمع إسلامي)
 
=== മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടവ ===
*വഴിയടയാളങ്ങള്‍.
*ഇസ്ലാമിലെ സാമൂഹികനീതി.
വരി 80:
*ഖുര്‍ആന്റെ തണലില്‍.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
[http://www.prabodhanam.net/html/Shari%20at%20Pathip_1984/7.pdf ഇസ്ലാമിക ശരീഅത്തും പരിവര്‍‍ത്തന വിധേയമായ സമൂഹവും ]
 
== ആധാരസൂചിക ==
 
ഇസ്ലാമിന്റെ ലോകം, [[പ്രബോധനം]] വിശേഷാല്‍ പതിപ്പ് 2004
 
[[category:ജീവചരിത്രം]]
[[Category:ഇസ്ലാമിസ്റ്റുകള്‍]]
[[Category:ഇസ്ലാമികപണ്ഡിതര്‍]]
 
{{stub}}
 
{{Link FA|nn}}
 
[[categoryവര്‍ഗ്ഗം:ജീവചരിത്രം]]
[[Categoryവര്‍ഗ്ഗം:ഇസ്ലാമിസ്റ്റുകള്‍]]
[[Categoryവര്‍ഗ്ഗം:ഇസ്ലാമികപണ്ഡിതര്‍]]
 
[[ar:سيد قطب]]
"https://ml.wikipedia.org/wiki/സയ്യിദ്_ഖുതുബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്