"മാദ്ധ്യമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തല്‍ക്കാലാശ്വാസത്തിന്
(ചെ.) Robot: Cosmetic changes
വരി 3:
[[ആശയവിനിമയം|ആശയവിനിമയത്തിനുള്ള]] ഉപാധിയാണ്‌ മാദ്ധ്യമങ്ങള്‍. വിവരവിജ്ഞാനങ്ങളെ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയുമാണ്‌ മാദ്ധ്യമങ്ങള്‍ വഴി.
[[ബഹുജനമാദ്ധ്യമം|ബഹുജനമാദ്ധ്യമങ്ങളെയും]] [[വാര്‍ത്താമാദ്ധ്യമം|വാര്‍ത്താമാദ്ധ്യമങ്ങളെയും]] കുറിക്കാനാണ്‌ ഈ പദം ഇന്ന് ഉപയോഗിക്കുന്നതെങ്കിലും സ്വകാര്യമായ ആശയവിനിമയത്തിന്‌ ഉപയോഗിക്കുന്ന [[ടെലിഫോണ്‍]]‍, [[കത്ത്]] തുടങ്ങിയ ഉപാധികളും മാദ്ധ്യമങ്ങളാണ്‌.
== വികാസം ==
[[ഭാഷണം]], [[ചേഷ്ട]], തുടങ്ങിയ മാര്‍ഗ്ഗങ്ങളില്‍നിന്ന് ഭിന്നമായി കൃത്രിമമാര്‍ഗ്ഗങ്ങളിലൂടെയുള്ള മനുഷ്യന്റെ ആശയവിനിമയം തുടങ്ങുന്നത് ചരിത്രാതീതകാലത്തെ ഗുഹാചിത്രങ്ങളിലും ലിഖിതങ്ങളിലുംനിന്നാണ് അറിയാന്‍ കഴിയുക‌.
 
വരി 11:
</blockquote>
പിന്നീട് [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിലും]] റോമിനെ കേന്ദ്രീകൃതഭരണത്തിന്‍കീഴില്‍ കൊണ്ടുവരുന്നതിന് ഈ രീതി നടപ്പിലുണ്ടായിരുന്നു. നിരവധി പ്രവിശ്യകളായി പരന്നുകിടക്കുന്ന റോമയില്‍ വിവിധ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ സ്വകാര്യകത്തിടപാടുകളും നടക്കാറുണ്ട്. [[മദ്ധ്യകാലം|മദ്ധ്യകാലത്ത്]] [[ഖലീഫ|ഖലീഫാഭരണത്തിലും]] [[മംഗോള്‍]] സാമ്രാജ്യത്തിലും വികസിച്ച തപാല്‍ സമ്പ്രദായങ്ങള്‍ നിലവിലുണ്ടായിരുന്നു.
== വര്‍ഗ്ഗീകരണം ==
[[സ്വകാര്യമാദ്ധ്യമങ്ങള്‍]]‍, ബഹുജനമാദ്ധ്യമങ്ങള്‍ എന്ന് മാദ്ധ്യമങ്ങളെ പ്രാഥമികമായി വര്‍ഗ്ഗീകരിക്കാം. [[ടെലിഫോണ്‍]]‍, കത്തിടപാടുകള്‍, [[കമ്പിത്തപാല്‍]] തുടങ്ങിയവ സ്വകാര്യമാദ്ധ്യമങ്ങളും പത്രമാസികകള്‍, ഗ്രന്ഥങ്ങള്‍, [[ടെലിവിഷന്‍]]‍, [[റേഡിയോ]], [[ഇന്റര്‍നെറ്റ്]], [[സിനിമ]], പരസ്യപ്പലകകള്‍, പ്രസംഗങ്ങള്‍, കലാപ്രകടനങ്ങള്‍ തുടങ്ങിയവ ബഹുജനമാദ്ധ്യമങ്ങളുമാണ്‌. ബഹുജനമാദ്ധ്യമങ്ങളെ വാര്‍ത്താമാദ്ധ്യമങ്ങളെന്നും അല്ലാത്തവയെന്നും വീണ്ടും വിഭജിക്കാം. എങ്കിലും മിക്ക വാര്‍ത്താമാദ്ധ്യമങ്ങളും ജനങ്ങള്‍ക്ക് വിനോദവും വിജ്ഞാനവും കൂടി നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ളവയാണ്‌.
 
"https://ml.wikipedia.org/wiki/മാദ്ധ്യമം" എന്ന താളിൽനിന്ന് ശേഖരിച്ചത്