"ഇന്ത്യൻ തെളിവു നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
Rescuing 5 sources and tagging 0 as dead.) #IABot (v2.0.9.2
 
വരി 69:
# സാക്ഷികളെ ഹാജരാക്കി തെളിവു നല്കുക
 
സിവിൽ കോടതികളിലും ക്രിമിനൽ കോടതികളിലും തെളിവു നിയമം ബാധകമാണ്. ക്രിമിനൽ കോടതികളിൽ വലിയ കുറ്റങ്ങൾക്ക് കുറ്റസമ്മതം നടത്തിയാലും തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ശിക്ഷിക്കാൻ പാടുള്ളൂ. തെളിവു ലഭിക്കാത്ത കേസിൽ ശിക്ഷ നല്കാൻ കോടതിക്ക് അധികാരമില്ല. സിവിൽ കോടതിയിൽ വാദിയുടെ തർക്കം പ്രതി സമ്മതിച്ചാൽ മറ്റു തെളിവ് ആവശ്യമില്ല. നേരിട്ട് തെളിവ് ശേഖരിക്കാനും കൃത്യസ്ഥലം പരിശോധിക്കാനും കോടതികൾക്ക് അധികാരമുണ്ട്. ക്രിമിനൽ കോടതികൾ സംഭവസ്ഥലം പരിശോധിച്ച് തെളിവു ശേഖരിക്കാറുണ്ട്. സിവിൽ കോടതികൾ കമ്മിഷണർമാരെ അയച്ച് തെളിവുകൾ കണ്ടെത്തുന്നു. തെളിവുനിയമം നീതിന്യായ സംവിധാനത്തിൽ ഏറ്റവും പ്രധാനമായ പങ്കു വഹിക്കുന്നുണ്ട്. ഇന്ത്യൻ തെളിവുനിയമം മൂന്നം വകുപ്പ്<ref>{{Cite web |url=https://sites.google.com/site/keralamedicolegalsociety/home-1/important-laws-and-rules/chapter-i-iea/3-interpretation-clause |title=ആർക്കൈവ് പകർപ്പ് |access-date=2012-10-25 |archive-date=2016-06-25 |archive-url=https://web.archive.org/web/20160625033505/https://sites.google.com/site/keralamedicolegalsociety/home-1/important-laws-and-rules/chapter-i-iea/3-interpretation-clause |url-status=dead }}</ref> അനുസരിച്ച് തെളിവ് (evidence) എന്നുപറയുന്നത് താഴെ പറയുന്നവയാണ്.
 
==വിവിധതരം തെളിവുകൾ==
 
1.കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വസ്തുതയെ സംബന്ധിച്ച് കോടതി തെളിവുശേഖരണം നടത്തുമ്പോൾ ഒരു സാക്ഷി കോടതിയുടെ അനുവാദത്തോടുകൂടി നല്കുന്ന വിവരമാണ് വാക്കാൽ തെളിവ് (oral evidence).<ref name="test1">[{{Cite web |url=https://sites.google.com/site/keralamedicolegalsociety/the-indian-evidence-act-1872/chapter-iv-iea-1 |title=കേരള മെഡിക്കോ-ലീഗൽ സൊസൈറ്റി വെബ് സൈറ്റ്] |access-date=2012-10-25 |archive-date=2013-12-22 |archive-url=https://web.archive.org/web/20131222215851/https://sites.google.com/site/keralamedicolegalsociety/the-indian-evidence-act-1872/chapter-iv-iea-1 |url-status=dead }}</ref>
 
2.കോടതിയുടെ പരിശോധനയ്ക്കായി ഹാജരാക്കുന്ന രേഖകളാണ് പ്രമാണത്തെളിവുകൾ (documentary evidences) <ref name="test2">[{{Cite web |url=https://sites.google.com/site/keralamedicolegalsociety/the-indian-evidence-act-1872/chapter-v-iea |title=കേരള മെഡിക്കോ-ലീഗൽ സൊസൈറ്റി വെബ് സൈറ്റ്] |access-date=2012-10-25 |archive-date=2013-12-22 |archive-url=https://web.archive.org/web/20131222215833/https://sites.google.com/site/keralamedicolegalsociety/the-indian-evidence-act-1872/chapter-v-iea |url-status=dead }}</ref>
 
ഒരു പ്രമാണത്തിന്റെ ഉള്ളടക്കമല്ലാത്ത കാര്യങ്ങളെല്ലാം വാക്കാൽ തെളിവിൽ നല്കാവുന്നതാണ്. പ്രമാണങ്ങളിലുള്ള ഉള്ളടക്കം ബോധ്യപ്പെടുത്താൻ പ്രമാണങ്ങൾതന്നെ ഹാജരാക്കുകയും ബന്ധപ്പെട്ട ആളെ വിസ്തരിക്കുകയും വേണം. ആധാരങ്ങൾ, വിലച്ചീട്ടുകൾ, കരാറുകൾ, രസീതുകൾ, സർട്ടിഫിക്കറ്റുകൾ, ഫോട്ടോകൾ, പ്ളാനുകൾ എന്നിവയെല്ലാം പ്രമാണത്തെളിവുകളാണ്. പ്രമാണ പ്രകാരമുള്ള തെളിവുകളെ പ്രാഥമിക തെളിവുകൾ ( primary evidences)<ref name="test3">[{{Cite web |url=https://sites.google.com/site/keralamedicolegalsociety/the-indian-evidence-act-1872/chapter-v-iea/primary-evidence |title=കേരള മെഡിക്കോ-ലീഗൽ സൊസൈറ്റി വെബ് സൈറ്റ്] |access-date=2012-10-25 |archive-date=2016-06-24 |archive-url=https://web.archive.org/web/20160624211211/https://sites.google.com/site/keralamedicolegalsociety/the-indian-evidence-act-1872/chapter-v-iea/primary-evidence |url-status=dead }}</ref> എന്നും രണ്ടാംതരം തെളിവുകൾ (secondary evidences) <ref name="test4">[{{Cite web |url=https://sites.google.com/site/keralamedicolegalsociety/the-indian-evidence-act-1872/chapter-v-iea/secondary-evidence |title=കേരള മെഡിക്കോ-ലീഗൽ സൊസൈറ്റി വെബ് സൈറ്റ്] |access-date=2012-10-25 |archive-date=2016-06-24 |archive-url=https://web.archive.org/web/20160624213331/https://sites.google.com/site/keralamedicolegalsociety/the-indian-evidence-act-1872/chapter-v-iea/secondary-evidence |url-status=dead }}</ref>എന്നും രണ്ടായി തിരിച്ചിരിക്കുന്നു. അസ്സൽ രേഖകൾ ഹാജരാക്കി തെളിവു നല്കുന്നത് പ്രാഥമിക തെളിവും അടയാള സഹിതം പകർപ്പുകൾ, ഫോട്ടോകോപ്പികൾ എന്നിവ രണ്ടാംതരം തെളിവുകളും ആണ്. അസ്സൽ രേഖകളുടെ അഭാവത്തിൽ രണ്ടാംതരം രേഖകളെയും തെളിവായി കോടതി അംഗീകരിക്കുന്നുണ്ട്. തെളിവുകളെ നേരിട്ടുള്ള തെളിവുകൾ (direct evidences) എന്നും സാഹചര്യത്തെളിവുകൾ (circums-tantial evidences) എന്നും രണ്ടുരീതിയിൽ തരംതിരിച്ചിട്ടുള്ളതായി കാണാം. നേരിട്ടു ലഭിക്കുന്ന തെളിവുകളുടെ അഭാവത്തിൽ സാഹചര്യത്തെളിവുകളെയും ക്രിമിനൽ കോടതികൾ തെളിവായി സ്വീകരിക്കുന്നു.
 
സാഹചര്യത്തെളിവുകൾ വളരെ വ്യക്തമായി പ്രോസിക്യൂഷൻ ഭാഗം തെളിയിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റങ്ങൾ ചെയ്യാനുള്ള ചിന്താഗതി, അതിനുള്ള തയ്യാറെടുപ്പുകൾ, കുറ്റം ചെയ്തതിനു മുമ്പും പിമ്പുമുള്ള പ്രതിയുടെ പെരുമാറ്റം എന്നിവ കോടതി തെളിവിനായി പരിശോധിക്കുന്നു. തിരിച്ചറിയൽ പരേഡ് നടത്തി കുറ്റവാളികളെ തിരിച്ചറിയുക, ഗൂഢാലോചന തെളിയിക്കുക, തൊണ്ടികൾ കണ്ടെടുക്കുക, രാസപരിശോധനാ റിപ്പോർട്ടുകൾ പരിശോധിക്കുക, കുറ്റസമ്മതമൊഴി, ദൃക്സാക്ഷി മൊഴി, ഏകസാക്ഷിയുടെ മൊഴി, കൂറുമാറുന്ന സാക്ഷിയുടെ മൊഴി എന്നീ വസ്തുതകളെല്ലാം ഭംഗിയായി വിശകലനം ചെയ്ത് തെളിവു ശേഖരിക്കുക തുടങ്ങിയവ കേസുകളുടെ ന്യായമായ തീരുമാനത്തിന് ആവശ്യമാണ്. സ്വയംരക്ഷാവാദം, ലൈംഗിക കുറ്റങ്ങൾ, സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം കോടതി പ്രത്യേകമായി പരിശോധിച്ച് തെളിവു കണ്ടെത്തുന്നു.
"https://ml.wikipedia.org/wiki/ഇന്ത്യൻ_തെളിവു_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്