"ചെണ്ടുമല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 16:
'''മല്ലിക''' ഓറഞ്ച്കലര്‍ന്ന മഞ്ഞനിറത്തില്‍ മനോഹരമായ പൂക്കളുണ്ടാകുകയും ഇലകള്‍ക്ക് രൂക്ഷഗന്ധവുമുള്ള ഒരു പൂച്ചെടിയാണ്. പൂന്തോട്ടങ്ങളില്‍ ഒരു അലങ്കാരസസ്യമായി ഇവയെ വളര്‍ത്തുന്നു. മാരിഗോള്‍ഡ് എന്ന ഇംഗ്ലീഷ്‌ നാമധാരിയായ ഈ ചെടി ചെട്ടിപ്പൂ എന്നാണ്‌ മലബാര്‍ ഭാഗങ്ങളില്‍ അറിയപ്പെടുന്നത്‌. ഒന്നു മുതല്‍ മൂന്നടി വരെ ഉയരത്തില്‍ വളരുന്ന ഈ സസ്യം ഒരു [[കുറ്റിച്ചെടി|കുറ്റിച്ചെടിയാണ്]]. മല്ലിക ഒറ്റക്കൊ കൂട്ടമായോ വളരാറുണ്ട്. തണ്ടില്‍ രണ്ട് വശത്തേക്കും നില്‍ക്കുന്ന ഇലകളാണ് ഇതിനുള്ളത്.
 
== ചരിത്രം ==
മല്ലികയുടെ ജന്മദേശം [[മെക്സിക്കോ|മെക്സിക്കോയാണ്]]. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ തന്നെ ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. സാധാരണ പനി, ഗര്‍ഭാശയസംബന്ധമായ പ്രശ്നങ്ങള്‍ മുതലായവ ചികില്‍സിക്കുവാന്‍ അന്നു കാലം മുതല്‍ തന്നെ മല്ലിക ഉപയോഗിച്ചിരുന്നു. മധ്യകാലഘട്ടത്തില്‍ വിലകൂടിയ കുങ്കുമത്തിന് പകരമായി തുണികള്‍ക്ക് നിറം കൊടുക്കുന്നതിനും പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ തൊലിപ്പുറത്തെ പുണ്ണ്, എക്സീമ മുതലായവ ചികിത്സിക്കുന്നതിനും ഇവയെ ഉപയോഗിച്ചിരുന്നു.<ref>http://www.thehindu.com/thehindu/mag/2003/02/09/stories/2003020900660800.htm</ref>
 
== ഔഷധഗുണങ്ങള്‍ ==
മല്ലികക്ക് [[വിരശല്യം]],[[ദഹനക്കേട്]],മൂത്രവര്‍ദ്ധന,ആര്‍ത്തവ സംബന്ധിയായ പ്രശ്നങ്ങള്‍, [[മലബന്ധം]] മുതലായവ ശമിപ്പിക്കാനുള്ള കഴിവുണ്ട് . ഇതിന്റെ വേരിന് വിരകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. പൂവില്‍ നിന്നെടുക്കുന്ന സത്ത് ഒരു [[അണുനാശിനി|അണുനാശിനിയുമാണ്]].<ref>http://www.impgc.com/plantinfo_A.php?id=900&bc=</ref>
 
== ഉപയോഗങ്ങള്‍ ==
 
 
ഇതിന്റെ പൂവ് [[അര്‍ശ്ശസ്]], [[നേത്രരോഗങ്ങള്‍]] മുതലായവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു. സസ്യം മുഴുവനായി [[ബ്രോങ്കൈറ്റിസ്]],[[ജലദോഷം]],[[വാതം]] മുതലായവക്കും വേര് വിരശല്യത്തിനുള്ള ചികിത്സക്കും ഉപയോഗിച്ചു വരുന്നു. പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങളിലും മല്ലികപ്പൂവിന് വലിയ പ്രാധാന്യമുണ്ട്.
 
== ചിത്രശാല ==
<gallery>
ചിത്രം:Marigolds.JPG
വരി 40:
</gallery>
 
== ആധാരസൂചിക ==
<references/>
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*http://hort.ifas.ufl.edu/shrubs/TAGSPPA.PDF
*http://findarticles.com/p/articles/mi_qa4091/is_200607/ai_n17186896
* [[http://patft.uspto.gov/netacgi/nph-Parser?u=%2Fnetahtml%2Fsrchnum/netahtml/srchnum.htm&Sect1=PTO1&Sect2=HITOFF&p=1&r=1&l=50&f=G&d=PALL&s1=6383495.PN.&OS=PN/6383495&RS=PN/6383495| അമേരിക്കന്‍ പേറ്റന്റ് 6383495]]
 
[[en:Tagetes erecta]]
"https://ml.wikipedia.org/wiki/ചെണ്ടുമല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്