"മലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (4)
(ചെ.) Robot: Cosmetic changes
വരി 2:
ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ [[കേരളം|കേരളത്തെ]] മൂന്നായി തരംതിരിച്ചിരിക്കുന്നതില്‍ ഒരു ഭൂവിഭാഗത്തെയാണ്‌ മലനാട് എന്നു പറയുന്നത്. കേരളത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും 250 അടിയില്‍ കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങളാണ് മലനാട് എന്നറിയപ്പെടുന്നത്. [[ഇടനാട്]], [[തീരദേശം (കേരളം)|തീരദേശം]] എന്നിവയാണ്‌ മറ്റു ഭൂവിഭാഗങ്ങള്‍
 
== ഘടന ==
 
18653 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള കേരളത്തിന്റെ 48 ശതമാനവും മലനാടാണ്. [[ദക്ഷിണേന്ത്യ|തെക്കേ ഇന്ത്യയിലെ]] ഏറ്റവും വലിയ പര്‍വ്വതനിരയായ [[പശ്ചിമഘട്ടം]] സംസ്ഥാനത്തിന് കിഴക്ക് 600 മിറ്റര്‍ മുകളിലുള്ള പ്രദേശത്തിന്റെ ഭാഗമായ സഹ്യാദ്രി - വടക്ക് [[തപതി നദി]] മുതല്‍ തെക്ക് കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്നു. ഇതിലെ തന്നെ ഏറ്റവും ഉയരം കൂടിയ [[കൊടുമുടി]] [[ആനമുടി]] ആണ്. കേരളത്തിന്റെ വടക്ക് കടല്‍ തീരത്തു നിന്ന് 12 കി.മീ. കിഴക്കായി തുടങ്ങുന്ന മലനിരകള്‍ [[കോഴിക്കോട്|കോഴിക്കോടിനു]] കിഴക്കുള്ള [[വാവല്‍ മല]] എന്നറിയപ്പെടുന്ന മല വരേയ്ക്കും സമുദ്രത്തിന് സമാന്തരമാണ്. വാവല്‍ മലയില്‍ നിന്ന് ഈ പര്‍വ്വത നിരകള്‍ കിഴക്കോട്ട് തിരിയുന്നു. കുറച്ച് വടക്കോട്ട് നീങ്ങിയശേഷം പിന്നീട് തെക്കോട്ട് പ്രയാണം ചെയ്യുന്നു. ഇത് അവസാനിക്കുന്നത് പാലക്കാട് ചുരത്തിന് അടുത്തുള്ള [[വടമല|വടമലയിലാണ്]]. [[തേയില]], [[ഏലം]], [[കാപ്പി]] തുടങ്ങിയയുടെ കൃഷിക്ക് ഏറ്റവും ഉത്തമാമായ കാലവസ്ഥയാണ് ഇവിടങ്ങളിലേത്.
 
[[Imageചിത്രം:A nice view of Munnar.JPG|thumb|300px|left|സഹ്യപര്‍വ്വത നിരകള്‍, [[മൂന്നാര്‍|മൂന്നാറില്‍]] നിന്നുള്ള ദൃശ്യം]]
പാലക്കാട്ട് പാതയ്ക്ക് തെക്കുള്ള തെന്മലയും വടമല പോലെ ചെങ്കുത്തായതാണ്. ഇതിന്റെ തുടര്‍ച്ചയായുള്ള മലകള്‍ [[ആനമല മലനിരകള്‍|ആനമല]] പ്രദേശത്തെത്തുമ്പോഴേക്ക് ഉയരം വളരെയധികം കൂടുന്നു. ആനമലക്ക് തെക്കുള്ള കൊടുമുടികള്‍ ഉള്‍പ്പടെ വളരെ ഉയരം കൂടിയവയാണ്. പാലക്കാട് ചുരത്തിന്റെ കിഴക്ക് മുതല്‍ [[തിരുവനന്തപുരം]] വരെ തെക്കന്‍ സഹ്യാദ്രി നീണ്ടു കിടക്കുന്നു. ഈ മലനിരകളുടെ വടക്കു പടിഞ്ഞാറന്‍ ഭാഗത്താണ് [[നെല്ലിയാമ്പതി]] പീഠഭൂമി. മധ്യഭാഗത്ത് പെരിയാര്‍ പീഠഭൂമിയും തെക്ക് അഗസ്ത്യമലനിരയുമാണ്. ആനമല നിരകളോട് [[പഴനിമല]] കൂടിച്ചേരുന്ന ഭാഗത്താണ് കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ [[ആനമുടി]] സ്ഥിതിചെയ്യുന്നത്.പെരിയാര്‍ പീഠഭൂമിയില്‍ നിന്നാണ് [[പെരിയാര്‍ നദി]] രൂപമെടുക്കുന്നത്. പെരിയാര്‍ തടാകം ഇതിന് തെക്കു ഭാഗത്തായി കാണപ്പെടുന്നു. തെക്കോട്ട് പോകുന്തോറും സഹ്യാദ്രിയുടെ ഉയരവും വ്യാപ്തിയും കുറഞ്ഞു വരുന്നു. [[അഗസ്ത്യമല|അഗസ്ത്യമലയെന്നറിയപ്പെടുന്ന]] മലകള്‍ 1869 മീറ്റര്‍ ഉയരത്തിലെത്തുന്നുണ്ട്.
 
[[Categoryവര്‍ഗ്ഗം:കേരളത്തിന്റെ ഭൂപ്രകൃതി]]
 
[[en:Malanad]]
"https://ml.wikipedia.org/wiki/മലനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്