"മന്ത്രവാദിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യന്ത്രം പുതുക്കുന്നു, Replaced: ==പ്രമാണാധാരസൂചി== → ==അവലംബം==
(ചെ.) Robot: Cosmetic changes
വരി 4:
 
പതിനാലാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയില്‍ ഏകദേശം 5 ലക്ഷത്തോളം വിച്ചുകള്‍ (മന്ത്രവാദിനികള്‍) ജീവിനോടെ ദഹിപ്പിക്കപ്പെട്ടതായിട്ടാണ് ലഭ്യമായ കണക്കുകള്‍ പറയുന്നത്. മനുഷ്യചരിത്രത്തില്‍ ഒരിക്കലും ഓര്‍മ്മിക്കപ്പെടാത്ത ഈ മന്ത്രവാദിനികളെ കുറിച്ച് അന്നുണ്ടായിരുന്ന മുന്‍‌വിധിയും, അധികാര മോഹവും, രാഷ്ട്രീയ ദുര്‍വ്യയവുമായിരുന്നു ഈ അറുംകൊലയില്‍ കലാശിച്ചത്. മന്ത്രവാദികളെന്ന് മുദ്ര കുത്തപ്പെട്ട് തീയിലേയ്ക്ക് വലിച്ചെറിയപ്പെട്ടവരില്‍ ഭൂരിപക്ഷവും നിരപരാധികളായ സ്ത്രീകളും കുട്ടികളുമായിരുന്നു. സമൂഹത്തില്‍ വ്യത്യസ്തരായിരിക്കുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന കാടത്തം നിറഞ്ഞ മനുഷ്യബോധത്തിന്റെ ബലിയാടുകളായിരുന്നു ഈ മന്ത്രവാദിനികള്‍
== ചരിത്രം ==
 
മനുഷ്യനുണ്ടായ കാലത്തോളം തന്നെ പഴക്കമുണ്ട് മന്ത്രവാദത്തിനും. യൂറോപ്പിലെ മന്ത്രവാദികളെ സംബന്ധിച്ച്, പതിനാലാം നൂറ്റാണ്ട് വരെ (അതായത് ക്രിസ്തുമതം രാഷ്ട്രീയമായി ശക്തമാവുന്നത് വരെ) വിച്ചുകള്‍ ഏറെക്കുറേ സുരക്ഷിതരായിരുന്നുവെന്ന് പറയാം. എന്നാല്‍ മന്ത്രവാദത്തെ അടിച്ചമര്‍ത്താനുള്ള മനപ്പൂര്‍വമായ ശ്രമം ആരംഭിക്കുന്നതിനുള്ള ഒരു കാരണം മതപരമാണ്. അതിന് [[കറുത്ത കുര്‍ബാന]] യുമായി ഏറെ ബന്ധമുണ്ട്. മന്ത്രവാദിനികള്‍ സാത്താന്റെ കൂട്ടാളികളാണെന്നും ഇവര്‍ ആഭിചാരവും മന്ത്രവാദവും നടത്തി മാനവ കുലത്തെ തിന്മയിലേയ്ക്ക് നയിക്കുന്നവരാണെന്നും കരുതിയിരുന്ന കാലമായിരുന്നു അന്നതേത്. മന്ത്രവാദിനികള്‍ കത്തോലിക്കാ ദേവാലയത്തില്‍ നിന്ന് തന്ത്രത്തില്‍ തിരുവോസ്തി മോഷ്ടിച്ച ശേഷം കറുത്ത കുര്‍ബാനയില്‍ ഉപയോഗിച്ചിരുന്നതായും പല ഗ്രന്ഥകാരന്മാരും സൂചിപ്പിച്ചിട്ടുണ്ട്.{{Fact}} ഇത് സഭാ നേതൃത്വത്തെ മന്ത്രവാദിനികള്‍‍ക്കെതിരെ തിരിയുന്നതിന് കാരണമായിത്തിര്‍ന്നു. മന്ത്രവാദിനികള്‍ [[സാത്താന്‍|സാത്താന്റെ]] [[വെപ്പാട്ടി|വെപ്പാട്ടികളാണെന്ന്]]മുദ്രകുത്തിയാണ് പതിനഞ്ചാം നൂറ്റാണ്ടില്‍ മന്ത്രവാദിനികള്‍ പീഡിപ്പിക്കപ്പെട്ടത്. അതിനാല്‍ തന്നെ ലൈംഗിക കുറ്റങ്ങളാ‍ണ് അവരുടെ മേല്‍ ചുമത്തിയിരുന്നത്. മന്ത്രവാദിനികള്‍ സാത്താന് സ്വന്തം ആത്മാവിനെ വിറ്റിരുന്നുവെന്നും, സാബത്ത് ദിവസത്തില്‍ ക്രൈസ്തവ വിരുദ്ധ ബലികളും മറ്റും നടത്തുന്നതിന് അവര്‍ ഒത്തുകൂടാറുണ്ടെന്നും അന്നത്തെ ദൈവശാസ്ത്രജ്ഞര്‍ ചിന്തിച്ചു. യുദ്ധങ്ങള്‍, അകാല മരണം, പകര്‍ച്ചവ്യാധികള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവ ഉണ്ടാകുന്നത് മന്ത്രവാദിനികളുടെ മന്ത്രവാദം മൂലമാണെന്ന് അന്നത്തെ സമൂഹം വിശ്വസിച്ചിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ തെളിയിക്കപ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം.
== മന്ത്രവാദിനി വേട്ട ==
ആദത്തെ പാപത്തിന് പ്രേരിപ്പിച്ച ഹൌവ്വ ഒരു സ്ത്രീയായതിനാല്‍ സ്ത്രീകള്‍ക്ക് നേരെ ഒരു തരം പുശ്ച മനോഭാവം അന്നത്തെ പുരോഹിതന്മാര്‍ക്ക് ഉണ്ടായിരുന്നതായും, അത് സ്ത്രീകളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നതിലേയ്ക്ക് ഒരു പരുധിവരെ നയിച്ചിട്ടുണ്ടെന്നും ചില പഠനങ്ങളില്‍ പറയുന്നു.{{Fact}} അവര്‍ സ്ത്രീയെ ഒരു അശുദ്ധ ജീവിയായി കണക്കാക്കിയിരുന്നു. ഇത്തരം സ്ത്രീ വിരുദ്ധ സമീപനവും വിച്ചു ഹണ്ടുകളില്‍ പ്രതിഫലിക്കുന്നുണ്ട്. കൊല്ലപ്പെട്ട മന്ത്രവാദിനികളില്‍ 90 ശതമാനവും സ്ത്രീകള്‍ മാത്രമായിരുന്നു എന്നത് തന്നെ ഈ സ്ത്രീവിരുദ്ധപ്രവണതയ്ക്ക് തെളിവാണ്. സ്ത്രീകള്‍ അശുദ്ധരാണെന്നും പൈശാചിക ബന്ധമുള്ളവരാണെന്നും മന്ത്രവാദിനികള്‍ സാത്താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരുമാണെന്ന അന്ധവിശ്വാസം ഈ കൊലപാതകങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.
 
== കാരണങ്ങള്‍ ==
സഭാ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും സാത്താനെ ആരാധിക്കുകയും സാത്താന്റെ ആശ്രിതരായിരിക്കുകയും ചെയ്യുന്ന മന്ത്രവാദിനികളെ ഉന്മൂലനം ചെയ്യേണ്ടത് മധ്യകാലഘട്ടത്തെ സഭയുടെ ആവശ്യമായിരുന്നു. അധികാരവും ശക്തിയും ഉപയോഗിച്ച് നീതിപീഠം അടക്കമുള്ള വ്യവസ്ഥിതികളുടെ കണ്ണും നാവും കൂട്ടിക്കെട്ടിയ ശേഷമാണ് ഈ കൊലകള്‍ നടത്തിയത്. [[ക്രിസ്തുമതം|ക്രിസ്തുമത]] വിരുദ്ധമെന്ന് കരുതപ്പെട്ടിരുന്ന നിരവധി മതവിഭാഗങ്ങളെ ഉന്മൂലനം ചെയ്യാന്‍ ഭരണാധികാരികള്‍ അവരെ മന്ത്രവാദികളായും ആഭിചാരക്കാരായും മുദ്രകുത്തി. ഇതിന്റെ പേരില്‍, ദക്ഷിണ ഫ്രാന്‍സിലെ ആല്‍ബിയെഞെന്‍സിലുള്ളവരെ മുഴുവന്‍ [[ഇന്നസെന്‍റ് മൂന്നാമന്‍]] [[മാര്‍പ്പാപ്പ]] വകവരുത്തിക്കളഞ്ഞു. അങ്ങനെ നിരവധി സമൂഹങ്ങളും സംസ്ക്കാരങ്ങളും വിലാസം പോലും അവശേഷിപ്പിക്കാതെ കാലയവനികക്കുള്ളില്‍ മറഞ്ഞു.
 
വരി 17:
മന്ത്രവാദികളെ ജീവനോടെ ചുട്ടെരിക്കുകയെന്ന ആശയം ഉണ്ടായത് തന്നെ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ അഗസ്റ്റിന്റെ (354-430) വാക്കുകളില്‍ നിന്നാണ്. "that pagans, Jews, and heretics would burn forever in eternal fire with the Devil unless saved by the Catholic Church." ഈ വാക്കുകള്‍ വിച്ച് ഹണ്ടുകള്‍ക്ക് വിശ്വാസപരമായി കരുത്ത് പകര്‍ന്നിട്ടുണ്ട്. പത്താം നൂറ്റാണ്ടില്‍ Abbot Regino-യുടെ കാലത്ത് പാഗനിസം അടക്കമുള്ള ക്രിസ്തുമത വിരുദ്ധമായ എല്ലാറ്റിനുമെതിരെ നിലവന്ന നിയമത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. <ref> “''And we must not overlook this, that certain wicked women, who have turned aside to Satan, seduced by the illusions and phantasms of the demons, believe and profess that during the night they ride with Diana the goddess of the pagans [another version says, or with Herodias] and an innumerable crowd of women on certain beasts, and pass over great spaces of the earth during the night, obeying her commands as their mistress, and on certain nights are summoned to her service. Would that these had perished in their perfidy and had not dragged many with them to destruction! For an innumerable multitude, deceived by this false opinion, believe that these things are true and so depart from the faith and fall into the error of the pagans, believing that there is some divinity apart from the one God,…” '' reference not cited authoritatively</ref>
 
=== രാഷ്ട്രീയമായ കാരണങ്ങള്‍ ===
രാഷ്ട്രീയമായ കാരണങ്ങള്‍ പലതാണ്. ശത്രുക്കളെ അടിച്ചമര്‍ത്തുന്നതിന് രാഷ്ട്രീയബുദ്ധികള്‍ കെട്ടിച്ചമച്ച ഒരു ചതുരംങ്കമാണ് മന്ത്രവാദത്തിന്റെ പേരില്‍ അഴിഞ്ഞാടിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ നിരവധിയാണ്. അങ്ങനെ ക്ലമന്‍റ് മാര്‍പ്പാപ്പയും ഫ്രാന്‍സിന്റെ രാജാവായിരുന്ന ഫിലിപ്പ് ലീ ബെല്ലും അടക്കമുള്ള ഭരണാധികാരികള്‍ ശത്രുക്കളെ മുഴുവന്‍ ദഹിപ്പിച്ചു കളഞ്ഞു.{{Fact}}
 
വരി 25:
അങ്ങനെ കണ്ടുകെട്ടുന്ന സ്വത്തിന്റെ അവകാശം സഭയ്ക്കും അന്വേഷണ ഉദ്യോഗസ്ഥനും, അധികാരികള്‍ക്കും മാത്രമായിരുന്നു. അധികാരികള്‍ക്ക് ലഭിക്കുന്ന പണം പുരോഹിതരും സാക്ഷികളും പങ്കിട്ടെടുത്തിരുന്നു. ഗ്രാമങ്ങളില്‍ മാത്രമല്ല, പട്ടണങ്ങളില്‍ പോലും മന്ത്രവാദിനി വേട്ടകള്‍ പ്രബലമായിരുന്നു. ഇത്തരം കൊലപാതകങ്ങള്‍ക്ക് പിറകിലെ യഥാര്‍ത്ഥ ഉദ്യേശം പകയും അസൂയയും ആയിരുന്നുവെന്നതാണ് വാസ്തവം.
 
== പീഡനങ്ങള്‍ ==
 
മന്ത്രവാദിനികളെ ദഹിപ്പിക്കുക എന്നത് ഒരു വലിയ ചടങ്ങായിട്ടാണ് നടത്തിയിരുന്നത്. പൊതുസ്ഥലത്ത് അങ്കത്തട്ട് ഉണ്ടാക്കുന്നതുപോലെ ഒരു ചൂളയൊരുക്കുകയാണ് ആദ്യ പരിപാടി. വിറകും എണ്ണയും ഒരുക്കിയശേഷം പിടിക്കപ്പെട്ട മന്ത്രവാദിനിയെ കുന്തത്തിലോ മറ്റോ കെട്ടി കത്തിക്കുകയാണ് ഭരണാധികാരികള്‍ ചെയ്തിരുന്നത്. ഇതിനായി സ്കോട്ട്ലാന്‍റില്‍ 16 വണ്ടി വിറകും എണ്ണയും ഉപയോഗിച്ചിരുന്നതായി ഒരിടത്ത് പറയപ്പെടുന്നു. മന്ത്രവാദിനികളെ കഴുത്ത് ഞെരിച്ച് കൊല്ലുകയോ അര്‍ദ്ധപ്രാണയാക്കുകയോ ചെയ്ത ശേഷം വരിഞ്ഞ് കെട്ടി ദേഹത്തില്‍ മുഴുവന്‍ ടാര്‍ ഒഴിച്ച് തീയിലേയ്ക്ക് എറിഞ്ഞിരുന്നു. ഏതെങ്കിലും മന്ത്രവാദിനികള് തീയില്‍ നിന്ന് രക്ഷപ്പെടുകയോ മറ്റോ ചെയ്താല്‍ കാണികളെല്ലാം അവളെ പിടിച്ച് വീണ്ടും തീയിലേയ്ക്ക് വലിച്ചെറിയാറുണ്ടായിരുന്നു. സ്കോട്ട്ലാന്‍റില്‍ മന്ത്രവാദിനികളെ ദഹിപ്പിക്കുന്നതിന് മുമ്പ് ഉപവസിക്കാറുണ്ടായിരുന്നത്രേ! ഒരു ദിവസത്തെ പ്രസംഗവും നടത്താറുണ്ടായിരുന്നു.
 
== നിയമം (സ്കോട്ട്‌ലന്‍ഡില്‍) ==
1563-ല്‍ മന്ത്രവാദം സ്കോട്ട്‌ലന്‍ഡില്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും മന്ത്രവാദിനികളെ കണ്ടുപിടിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. മന്ത്രവാദിനിയെ കണ്ടെത്താന്‍ അവര്‍ അവലംബിച്ചിരുന്ന മാര്‍ഗം രസകരമായിരുന്നു. സംശയിക്കുന്ന ആളെ അവര്‍ സൂചികൊണ്ട് കുത്തുകയും രക്തം വരാത്ത പക്ഷം അറസ്റ്റ് ചെയ്യുകയുമാണ് ചെയ്തിരുന്നത്.
 
=== വിചാരണ ===
പ്രതിയെ മൂന്ന് ദിവസം ഉറങ്ങാന്‍ അനുവദിക്കാതെ വിചാരണ ചെയ്യുകയാണ് പതിവ്. ഉറക്കമില്ലായ്മ മൂലം മതിഭ്രമം ബധിച്ച പ്രതി താന്‍ പറക്കുന്നതായും, മൃഗമായി മാറ്റുന്നതായും, സാത്താനെ കാണുന്നതായും, സാബത്തില്‍ ഒരുമിച്ചു കൂടുന്നതായും സമ്മതിച്ചിരുന്നു. അയാളെ മരണ ശിക്ഷയ്ക്ക് വിധിക്കാന്‍ മറ്റൊന്നും ആവശ്യമില്ലായിരുന്നു. മന്ത്രവാദത്തിന് പിടികൂടിയ ആളെ മൃഗീയ പീഡനത്തിലൂടെ കുറ്റം സമ്മതിപ്പിക്കുകയാണ് അന്ന് ചെയ്തിരുന്നത്. ഇത്തരം പീഡനത്തില്‍ പല സ്ത്രീകളും മരിച്ചു പോകാറുണ്ടായിരുന്നു. എന്നിരിക്കിലും പീഡനങ്ങളെ അതിജീവിക്കുന്നവരെ സ്വതന്ത്രയാക്കാറുമുണ്ടായിരുന്നു. ജീവനോടെ കത്തിക്കുക, തുറങ്കിലടക്കുക, പട്ടിണിക്കിടുക, വെള്ളത്തില്‍ മുക്കിക്കൊല്ലുക, തിളച്ച വെള്ളത്തിലിടുക, ചക്രങ്ങള്‍ ശരീരത്തിലൂടെ കയറ്റുക, ശൂലത്തിലേറ്റുക, ശരീരം അറുത്തുമുറിക്കുക, ചവണ കൊണ്ട് വലിക്കുക, തലവെട്ടുക തുടങ്ങിയ മൃഗീയങ്ങളായ ശിക്ഷകളാണ് നല്‍കിയിരുന്നത്.
 
മിക്ക രാജ്യങ്ങളിലും മന്ത്രവാദിനികള്‍ ദഹിക്കപ്പെട്ടപ്പോള്‍ അമേരിക്കന്‍ കോളനികളിലും ഇംഗ്ലണ്ടിലും മന്ത്രവാദിനികളെ തൂ‍ക്കിലേറ്റപ്പെട്ടു. ഫ്രാന്‍സ്, സ്കോട്ട്ലാന്‍റ്, ജര്‍മനി എന്നിവടത്തുകാര്‍ ഒരല്‍പ്പം കാരുണ്യം ഈ മന്ത്രവാദിനികളോട് കാണിച്ചു, കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കി, പിന്നെ തീയില്‍ എറിയുകയാണ് അവര്‍ ചെയ്തത്.
 
== കൊല്ലപ്പെട്ട മന്ത്രവാദിനികളുടെ സംഖ്യ ==
റോം 50,000+ പേര്‍, പോളണ്ട് 15,000+ പേര്‍, ഫ്രാന്‍സ് 5,000+ പേര്‍, ഇംഗ്ലണ്ട് 1,000+ പേര്‍, സ്കോട്ട്ലാന്‍റ് 1,337+ പേര്‍, സ്കന്‍ഡിനാവ 1,500-1,800+ പേര്‍, ഹംങ്കറി 472+ പേര്‍, സ്പെയിന്‍ 100+
 
വരി 43:
 
1985-ല്‍ പിയെറ്റേര്‍സ് ബര്‍ഗ്(ദക്ഷിണാഫ്രിക്ക) ലും, 1984 ല്‍ ടെപ്പിഹുവാനസ് ആദിവാദികളുടെ (മെക്സിക്കോ) ഇടയിലും വിച്ചുഹണ്ടുകള്‍ നടന്നിട്ടുണ്ട്. ‘Banamati’ നടത്തിയിരുന്നവരെ കല്ലെടിഞ്ഞ് കൊല്ലുകയോ ദഹിപ്പിക്കുകയോ ചെയ്യുന്ന സമ്പ്രദായ ഇന്ത്യയിലെ തെലുങ്കാനയില്‍ പോലും നിലനിന്നിരുന്നു. വിച്ചുകളെ കത്തിക്കുന്ന രീതി 19 നൂറ്റാണ്ട് വരെ ഇംഗ്ലണ്ടിലും യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും തുടര്‍ന്നതായി ചരിത്രം പറയുന്നു.
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/മന്ത്രവാദിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്