"മണ്ണൊലിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ko:침식
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:Erosion.jpg|thumb|250px|മണ്ണൊലിപ്പ്]]
[[ഭൂമി|ഭൂമിയുടെ]] ഉപരിതലത്തിലെ ഫലപുഷ്ടിയുള്ള [[മണ്ണ് |മണ്ണായ]] [[മേല്‍മണ്ണ്]] 6 മുതല്‍ 9 ഇഞ്ച് വരെ കനമുള്ളതാണ്. മേല്‍മണ്ണ് അതിന്റെ പൂര്‍വസ്ഥാനത്തുനിന്ന് ഇളകി മറ്റൊരിടത്തേയ്ക്ക് നീക്കപ്പെടുന്ന പ്രക്രിയയാണ് '''മണ്ണൊലിപ്പ്'''. [[മഴ|മഴയും]] [[കാറ്റ്|കാറ്റും]] ആണ് മണ്ണൊലിപ്പിന്റെ പ്രധാനകാരണങ്ങള്‍. വര്‍ദ്ധിച്ച മഴ, കാലയളവ്, ഒഴുക്ക് ജലത്തിന്റെ വേഗത, ഭൂമിയുടെ ചരിവ് എന്നിവ മണ്ണൊലിപ്പിനെ സ്വാധീനിയ്ക്കുന്ന ഘടകങ്ങളാണ്.
== വിവിധതരം മണ്ണൊലിപ്പ് ==
=== ഷീറ്റ് മണ്ണൊലിപ്പ് ===
മഴത്തുള്ളികള്‍ മണ്ണില്‍ പതിയ്ക്കുമ്പോള്‍ മണ്ണിന് ഇളക്കം സംഭവിച്ച് മണല്‍തരിയെ വെള്ളത്തിന്റെ ഒഴുക്കില്‍ മാറ്റപ്പെടുന്നു. ചരിവ് ഭൂമിയുടെ എല്ലാഭാഗത്തുനിന്നും നേരിയ കനത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോകുന്നു.ഇതാണ് ഷീറ്റ് മണ്ണൊലിപ്പ്. ഇത് ഭൂമിയുടെ ഫലപുഷ്ടിയേയും അതുവഴി വിളവിനേയും പ്രതികൂലമായി ബാധിയ്ക്കുന്നു.
=== നീര്‍ച്ചാല്‍ മണ്ണൊലിപ്പ് ===
ഷീറ്റ് മണ്ണൊലിപ്പിന്റെ അടുത്ത ഘട്ടമാണ് നീര്‍ച്ചാല്‍ മണ്ണൊലിപ്പ്. ചരിവുഭൂമികളില്‍ ചരിവിന് അനുകൂലമായി നിരവധി നീര്‍ച്ചാലുകള്‍ ഉണ്ടാകുന്നു. ക്രമേണ ഭൂമിയില്‍ അങ്ങിങ്ങായി മണ്ണ് മുറിച്ചുമാറ്റപ്പെടുന്നു.
=== ഗള്ളി മണ്ണൊലിപ്പ് ===
മഴക്കാലത്തുണ്ടാകുന്ന നീര്‍ച്ചാലുകള്‍ ക്രമേണ വലിയ ചാലുകളായി മാറുന്നു.നല്ല മഴസമയത്ത് ഇത്തരം ചാലുകളുടെ പാര്‍ശ്വഭാഗങ്ങളില്‍ നിന്നും മണ്ണിടിഞ്ഞ് താഴെ വീണ് ഒഴുകിപ്പോകുന്നു.കാലക്രമേണ ഭൂമി കൃഷിയ്ക്കുപയുക്തമല്ലാതായിത്തീരും. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു.
=== നദീതട മണ്ണൊലിപ്പ് ===
മഴക്കാലത്ത് ജലാശയങ്ങളുടെ പാര്‍ശ്വഭാഗങ്ങള്‍ ശക്തിയായ വെള്ളപ്പാച്ചില്‍ വഴി ഇടിഞ്ഞുവീഴുന്നു. തത്‌ഫലമായി ജലാശയങ്ങളുടെ ഗതി മാറുന്നു.വെള്ളപ്പൊക്കം വ്യാപകമാവുന്നു.
=== കടലോര മണ്ണൊലിപ്പ് ===
മഴക്കാലത്തും അന്തരീക്ഷത്തില്‍ സാരമായുണ്ടാകുന്ന മര്‍ദ്ദവ്യത്യാസവും കടലോരം ആക്രമിയ്ക്കപ്പെടുന്നതിന്‍ കാരണമാകുന്നു. തത്‌ഫലമായി കടല്‍ത്തീരത്തെ മണ്ണ് ഒലിച്ചുപോകുന്നു.
[[വിഭാഗം:ഭൂമിശാസ്ത്രം]]
"https://ml.wikipedia.org/wiki/മണ്ണൊലിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്