"ഭഗവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 2:
കേരളത്തിലെ ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തികളായ അമ്മ ദൈവങ്ങളെ പൊതുവില്‍ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് ഭഗവതി. ഇംഗ്ലീഷ്: Bhagavati. ഹിന്ദുമതത്തിലെ ഭാഗവതപ്രസ്ഥാനത്തിന്റെ സ്വാധീനത്തിലാണ്‌ ഭഗവതി എന്ന പദം ഉത്ഭവിച്ചത്{{തെളിവ്}}. അതിപുരാണകാലം മുതല്‍ക്കേ അമ്മദൈവങ്ങളെ മനുഷ്യന്‍ ആരാധിച്ചു വന്നിരുന്നു. മണ്ണിന്റെ ഊര്‍വരതയും ജലവും സ്ത്രീരൂപത്തില്‍ കാണുകയും ആരാധിക്കുകയും ചെയ്തതിനു പുരാതനമായ തെളിവുകള്‍ ലഭ്യമാണ്. മാതൃദായകപ്രകാരമുള്ള പുരാതനകാലത്ത് അമ്മ ദൈവങ്ങള്‍ക്കായിരുന്നു പ്രാധാന്യം. ഭഗവതി എന്ന അമ്മദൈവം ഭൂമി, സ്നേഹം, മാതൃത്വം, സം‍രക്ഷണം എന്നിവയുടെ പര്യായമായാണ് അറിയപ്പെട്ടിരുന്നത്.
 
== ചരിത്രം ==
[[Fileചിത്രം:Venus von Willendorf 01.jpg|thumb|right| വീനസ് ഓഫ് വില്ലെന്‍ഡോ]]
വീനസ് ഓഫ് വില്ലെന്‍‍ഡോ എന്നറിയപ്പെടുന്ന ശില്പമാണ് ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും പഴക്കം ചെന്ന സ്ത്രീരൂപം 24,000 മുതല്‍ 20,000 വര്‍ഷങ്ങള്‍ വരെ പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇതായിരിക്കണം ആദ്യത്തെ അമ്മ ദൈവം എന്ന് ചിലര്‍ വിശ്വസിക്കുന്നു. വലിപ്പം കൂടിയ യോനീപുടങ്ങളും സ്തനങ്ങളും മാതൃത്വത്തെ സൂചിപ്പിക്കുന്നതത്രെ. <ref>
http://witcombe.sbc.edu/willendorf/willendorfgoddess.html
</ref>
[[Fileചിത്രം:Tanit-Symbol.svg|left|thumb|100px|തനിതയുടെ അടയാളം ]]
അതിപുരാതനമായ [[ഈജിപ്ത്‌ഈജിപ്ഷ്യന്‍]] നാഗരികതയിലെ ബാത് ദേവതയാണ് മറ്റൊരു ഏറ്റവും പഴക്കം ചെന്ന അമ്മ ദൈവം. പശുവിന്‍റെ രൂപത്തില്‍ മനുഷ്യന്‍റെ മുഖവുമായാണ് ബാതിന്‍റെ ആരാധിച്ചിരുന്നത്. ആകാശഗംഗ ബാതിന്‍റെ പാലില്‍ നിന്നാണ് ഉണ്ടാവുന്നതെന്നായിരുന്നു സങ്കല്പം. അക്കാലത്തെ ഈജിപ്തുകാര്‍ കാലിമേക്കുന്നവരായിരുന്നു. നെയ്ത് എന്ന മറ്റൊരു ദേവതയായിരുന്നു യുദ്ധത്തിന്റ്റെ അധിപ. കാര്‍ത്തേജിലെ ദേവതയായ തനിതയുമായി നേയ്തക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു എന്നാണ് വിശ്വാസം.
 
== ഇന്ത്യയില്‍ ==
ഇന്ന് മേര്‍ഘഡ് സംസ്കാരം എന്നു വിളിക്കുന്ന പുരാതനമായ നാഗരികതയുടെ കാലത്ത് അമ്മദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. മേര്‍ഘഡിന്റെ ഭാഗമായ കുള്ളി എന്ന സ്ഥലത്ത് (ഇന്നത്തെ പാകിസ്താന്‍) 6000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന കാര്‍ഷികഗ്രാമങ്ങളില്‍ നിന്നാണ്‍ ഇന്ത്യയില്‍ ആദ്യമായി അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്നതായി തെളിവുകള്‍ ലഭിക്കുന്നത്. <ref>ആര്‍തര്‍ ലേവ്‌ലിന്‍ ബഷാം; ദ വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ. സുര്‍ജീത്ത് പബ്ലിക്കേഷന്‍സ്, ഇംഗ്ലീഷ്; ന്യൂഡെല്‍ഹി ഇന്ത്യ </ref>
 
വരി 20:
 
[[മഹാഭാരതം|മഹാഭാരതത്തില്‍]] ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ഗംഗ സ്വര്‍ഗ്ഗലോകത്തിലെ നദിയാണെന്നും [[പ്രദീപന്‍]] എന്ന രാജാവിനെ വിവാഹം കഴിക്കാന്‍ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാല്‍ പ്രദീപന്റെ മകനായ [[ശാന്തനു|ശാന്തനുവിനെ]] വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയില്‍ ഒഴുക്കിക്കൊല്ലുന്നു. <ref>
മഹാഭാരതം 1.93.44</ref>ഇത് അമ്മ ദൈവങ്ങള്‍ക്ക് അര്‍പ്പിക്കേണ്ടിയിരുന്ന ബലിയെയാണ്‍ സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാണ്‍ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മര്‍ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി - അമ്മ എന്നാണ് ഈ വാക്കുകളുടെ അര്‍ത്ഥവും).
 
== പ്രമാണങ്ങള്‍ ==
<references/>
 
[[en:Bhagavathi]]
"https://ml.wikipedia.org/wiki/ഭഗവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്