"സി.കെ. ഗോവിന്ദൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
 
==ജീവിതരേഖ==
1897ൽ [[തലശ്ശേരി|തലശ്ശേരിയിൽ]] ജനിച്ചു. [[ബ്രണ്ണൻ കോളേജ്]] വിദ്യാർത്ഥിയായിരിക്കുമ്പോൾ സമരം ചെയ്തതിന് പുറത്താക്കപ്പെട്ടു. [[മദ്രാസ് ക്രിസ്ത്യൻ കോളേജ്|ചെന്നൈ ക്രിസ്ത്യൻ കോളേജിലും]] [[പച്ചൈയപ്പാസ് കോളേജ്|പച്ചൈയപ്പാസ് കോളേജിലും]] പടിച്ചുപഠിച്ചു. നിയമ ബിരുദം നേടിയിട്ടുണ്ട്. [[ഗാന്ധിജി|ഗാന്ധിജിയോടൊപ്പം]] അടുത്തു പ്രവർത്തിച്ചു. വിദേശ വസ്ത്ര ബഹിഷ്കരണമുൾപ്പെടെയുള്ള സമരങ്ങളിൽ സജീവമായിരുന്നു. 1933 ൽ മലബാർ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. [[ക്വിറ്റ് ഇന്ത്യാ സമരം|.ക്വിറ്റ് ഇന്ത്യാ സമരത്തിൽ]] പങ്കെടുത്ത് മൂന്നു വർഷത്തോളം വെല്ലൂർ ജയിലിൽ കഴിഞ്ഞു. <ref>{{cite web|title=PERSONALITIES - C.K. GOVINDAN NAIR|url=http://www.thalassery.info/personality/ck_govindan.htm|publisher=www.thalassery.info|accessdate=2013 ജൂൺ 30}}</ref>
 
1950 ൽ [[കെ. കേളപ്പൻ|കെ. കേളപ്പനെ]] തോൽപ്പിച്ച് കെ.പി.സി.സി പ്രസിഡന്റായി. സെക്രട്ടറിയായും പ്രവർത്തിച്ചു.. 1942 ലെ മലബാർ പ്രവിശ്യയിൽ നടന്ന തെരഞ്ഞെടുപ്പിൽ [[കൊയിലാണ്ടി|കൊയിലാണ്ടിയിൽ]] നിന്ന് വിജയിച്ചിരുന്നു. 1952 ൽ കോൺഗ്രസിലുണ്ടായ പിളർപ്പിനെത്തുടർന്ന് കേളപ്പന്റെ നേതൃത്ത്വത്തിൽ [[കിസാൻ മസ്ദൂർ പ്രജാ പാർട്ടി]] രൂപം കൊണ്ടപ്പോൾ [[കെ. മാധവമേനോൻ|മാധവമേനോനൊപ്പം]] കോൺഗ്രസിനൊപ്പം പ്രവർത്തകരെ ഉറപ്പിച്ചു നിർത്താൻ പ്രയത്നിച്ചു. ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പിൽ [[ഏ.കെ.ജി]] യുടെ എതിർ സ്ഥാനാർത്ഥിയായിരുന്നു. ആദ്യ [[ഇ.എം.എസ്]] സർക്കാരിന്റെ കാലത്ത് സെക്ഷൻ 144 പ്രകാരം തടങ്കലിലായി. ജനവാണി എന്ന പേരിൽ പത്രം തുടങ്ങിയെങ്കിലും സാമ്പത്തിക പരാജയമായിരുന്നു. അറുപതുകളിൽ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം [[നെഹ്റു]] ഉൾപ്പെടെയുള്ള കോൺഗ്രസ് ദേശീയ നേതാക്കളോടൊപ്പം പ്രവർത്തിച്ചു. 1964 ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. <ref>{{cite web|title=The College has the honour of being named after (late) Sri. C. K. Govindan Nair.|url=http://www.ckgmgovcollege.org/govindannair_files/govindannair.htm|publisher=ckgmgovcollege website|accessdate=2013 ജൂൺ 30|archive-date=2013-08-29|archive-url=https://web.archive.org/web/20130829071841/http://www.ckgmgovcollege.org/govindannair_files/govindannair.htm|url-status=dead}}</ref>
"https://ml.wikipedia.org/wiki/സി.കെ._ഗോവിന്ദൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്