"വിഷാദരോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
വരി 2:
[[File:Melencolia I (Durero).jpg|thumb|200px|''[[Melencolia I]]'' (ca. 1514), by [[Albrecht Dürer]]]]
ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മർദ്ദം. പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് വിഷാദം. ഡിപ്രെഷൻ (Depression) എന്ന് ഇംഗ്ലീഷിൽ പറയുന്നു. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗികജീവിതം എന്നിവയെ വലിയ തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുമ്പോൾ, രോഗം പിടിപെടുമ്പോൾ, ജോലി നഷ്ടപ്പെടുമ്പോൾ, സാമ്പത്തിക പ്രശ്നങ്ങളിൽപെട്ടുഴലുമ്പോൾ, പ്രിയപ്പെട്ടവർ മരണപ്പെടുമ്പോൾ, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ, ബാല്യകാലത്തു അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങൾ, ബാല്യകാല മുതിർന്നവരിൽ ലൈംഗിക ചൂഷണത്തിന് ഇരയായവർ, ബലാത്സംഗത്തിന് ഇരയായവർ, സ്ത്രീകളിൽ പ്രസവാനന്തരം, ആർത്തവവിരാമം അഥവാ മെനോപോസ് തുടങ്ങിയ പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കി തീർക്കാറുണ്ട്. ഇതിന്റെ ഫലമായി രോഗികൾ നിരാശയിൽ ആണ്ടുപോകാനും അക്രമാസക്തരാകാനും ബന്ധങ്ങൾ തകരാനും ആത്മഹത്യാ പ്രവണത കാണിക്കാനും സാധ്യതയുണ്ട്. അതീവ ഗുരുതരമായ പ്രസവാനന്തര വിഷാദം അമ്മയെയും കുഞ്ഞിനേയും മോശമായി ബാധിക്കാറുണ്ട്. മധ്യവയസ്ക്കരായ സ്ത്രീകളിൽ ആർത്തവവിരാമ സമയത്ത് കാണപ്പെടുന്ന അമിതമായ സങ്കടം, പെട്ടന്നുള്ള കോപം, പ്രായമായി എന്ന തോന്നൽ, ലൈംഗികതാല്പര്യക്കുറവ് എന്നിവ വിഷാദരോഗവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ചിട്ടയായ വ്യായാമത്തിന്റെ കുറവും വിഷാദരോഗം ഉണ്ടാകുവാനുള്ള സാധ്യത വർധിപ്പിക്കുന്നു.<ref name="വിഷാദ രോഗം കാരണവും ചികിത്സയും">{{Cite web |url=http://www.amritatv.com/health/depression_reasonsandtreatment07_01_13.html#sthash.qoxaFe3M.dpuf |title=ആർക്കൈവ് പകർപ്പ് |access-date=2014-09-02 |archive-date=2013-04-20 |archive-url=https://web.archive.org/web/20130420075614/http://amritatv.com/health/depression_reasonsandtreatment07_01_13.html#sthash.qoxaFe3M.dpuf |url-status=dead }}</ref>
സിറോട്ടോണിൻ,നോർ-എപിനെഫ്രിൻ എന്നീ രാസപരിവാഹകരുടെ വിന്യാസത്തിലും പ്രർത്തനത്തിലുമുള്ള കുറവാണ് വിഷാദരോഗത്തിന്റെ അടിസ്ഥാനം എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അടിസ്ഥാന വൈകല്യം എങ്ങനെയുണ്ടാകുന്നുവെന്നത് വ്യക്തമല്ല. എന്നാൽ വിഷാദരോഗ ചികിത്സയ്ക്കുപയോഗിക്കുന്ന ആധുനിക ഔഷധങ്ങൾ പരിവാഹക പദാർത്ഥങ്ങളുടെ കുറവ് പരിഹരിക്കുന്നതായി കണ്ടിട്ടുണ്ട്.<ref name="വിഷാദരോഗം">http://news.keralakaumudi.com/news.php?nid=47cee13b0d9572ad05ce6b404d5fd620</ref> തലച്ചോറിലെ നാഡീപ്രേഷണ വ്യവസ്തയിലുണ്ടാകുന്ന ക്രമക്കേടുകൾ ശാരീരിക മാനസിക തലങ്ങളിലെ പലതരം അസ്വാസ്ത്യങ്ങളായി പരിണമിക്കും. അവയുടെ ആകെത്തുകയാണ് ഡിപ്രെഷൻ. ഇത് മാനസികതലത്തിലാണ് നമുക്കനുഭവപ്പെടുന്നത്, എങ്കിലും ശരീരത്തിൽ അതായത് തലച്ചോറിൽ നിന്ന് തന്നെയാണ് തുടങ്ങുന്നത്. ദുഖവും പിരിമുറുക്കവും മാറാതെ നിന്ന് നാഡീ പ്രേഷണം വഴിയുള്ള ചില രാസസംപ്രേഷണത്തിൽ ഉണ്ടാകുന്ന അസംതുലിതാവസ്ഥ ഡിപ്രെഷൻ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ഒരു മൂഡ് ഡിസോർഡർ ആണ്. അതായത് ഒരു നിശ്ചിത ക്രമത്തിലുള്ള ശാരീരിക മാനസിക അവസ്ഥയെ ആണ് മൂഡ് എന്നുദ്ദേശിക്കുന്നത്. ഈ ക്രമം അതിന്റെ അളവിൽ കൂടുതലോ കുറവോ ആയാൽ മൂഡ് ഡിസോർഡർ ആയിത്തീരുന്നു.<ref name="ഡിപ്രെഷൻ (വിഷാദരോഗം)">{{Cite web |url=http://boolokam.com/archives/119591#sthash.FobVYnne.dpuf |title=ആർക്കൈവ് പകർപ്പ് |access-date=2014-09-02 |archive-date=2014-08-30 |archive-url=https://web.archive.org/web/20140830103252/http://boolokam.com/archives/119591#sthash.FobVYnne.dpuf |url-status=dead }}</ref>
 
==വർഗ്ഗീകരണങ്ങൾ==
"https://ml.wikipedia.org/wiki/വിഷാദരോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്