"ടി.എൻ. ശേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 16:
'''തിരുനെല്ലായി നാരാ‍യണയ്യര്‍ ശേഷന്‍''' ഇന്ത്യയുടെ പത്താമത്തെ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ആയിരുന്നു ([[1990]] [[ഡിസംബര്‍ 12]] മുതല്‍ [[1996]] [[ഡിസംബര്‍ 11]] വരെ). തിരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും പൊതുജനോപദ്രവത്തിനും അഴിമതിക്കുമെതിരേ അദ്ദേഹം കൊണ്ടുവന്ന കര്‍ശനമായ ചില പരിഷ്ക്കാരങ്ങള്‍ അദ്ദേഹത്തിന് ‘അള്‍ശേഷന്‍’ തുടങ്ങിയ ഓമനപ്പേരുകള്‍ സമ്മാനിച്ചു.
 
== ബാല്യം, വിദ്യാഭ്യാസം ==
 
[[പാലക്കാട്]] ജില്ലയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണു ശേഷന്‍ ജനിച്ചത്. ശേഷന്റെ പിതാവ് ഒരു അദ്ധ്യാപകനും വക്കീലുമായിരുന്നു. രണ്ടു സഹോദരരും നാലു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ശേഷന്റേത്.ശേഷന്‍ ബാസെല്‍ ഇവാഞ്ജലിക്കല്‍ വിദ്യാലയത്തില്‍നിന്നും പ്രാഥമിക വിദ്യാഭ്യാ‍സം പൂര്‍ത്തിയാക്കി. മദ്രാസ് ക്രിസ്ത്യന്‍ കോളെജില്‍നിന്നു ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും (ബി.എസ്.ഓണേഴ്സ്) കരസ്ഥമാക്കി.
വരി 22:
ക്രിസ്ത്യന്‍ കോളെജില്‍ തന്നെ അദ്ധ്യാപകനായി ചേര്‍ന്ന ശേഷന്‍ മൂന്നു വര്‍ഷം പഠിപ്പിച്ചതിനുശേഷം 1953 ഇല്‍ പോലീസ് സര്‍വീസ് പരീക്ഷ എഴുതി പാസായി. 1954 ഇല്‍ അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസ് പരീക്ഷയും പാസായി. 1955 ഇല്‍ അദ്ദേഹം ഒരു ഐ.എ.എസ്. ട്രെയിനി ആയി ചേര്‍ന്നു.
 
== ഔദ്യോഗിക ജീവിതം ==
 
ദിണ്ഡിഗലിലെ സബ് കളക്ടറായി അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടക്കം മുതല്‍ക്കേതന്നെ ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിക്കാതെ കര്‍മനിരതനായ ശേഷന്‍ പല മന്ത്രിമാ‍രുടെയും അപ്രീതിക്കും പാത്രമായി. ഒരു ദിവസം തന്നെ മൂന്നു സ്ഥലം മാറ്റങ്ങള്‍ കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന്. മദ്രാസ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, മധുര ജില്ലാ കളക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ച അദ്ദേഹത്തിന് [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയിലെ]] ഹാവാര്‍ഡ് സര്‍വകലാശാലയില്‍ സാമൂഹിക പരിപാലനത്തിനുള്ള ബിരുദാനനന്തര ബിരുദത്തിനുള്ള എഡ് മേസണ്‍ സ്കോളര്‍ഷിപ് ലഭിച്ചു. ഇതിനിടെ വിവാഹിതനായ അദ്ദേഹം ഭാര്യയുമൊത്ത് രണ്ടുവര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു.
വരി 32:
രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി, ഇന്ത്യന്‍ കാബിനറ്റ് സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് അദ്ദേഹം ആസൂത്രണ കമ്മീഷന്‍ അംഗവുമായിരുന്നു.
 
== തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ==
1990 മുതല്‍ 96 വരെ ഇലക്ഷന്‍ കമ്മീഷണറായിരുന്ന കാലത്താണ് ശേഷന്‍ എന്ന പേര് ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പോലും അറിയപ്പെടുന്നത്. ഈ കാലയളവില്‍ 40,000-ത്തോളം സ്ഥാനാര്‍ത്ഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമര്‍പ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തിരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബീഹാര്‍ തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യുവാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
 
വരി 43:
തന്റെ തിരഞ്ഞെടുപ്പു പരിഷ്കാരങ്ങള്‍ അദ്ദേഹത്തിന് അസംഖ്യം ശത്രുക്കളെ സമ്മാനിച്ചെങ്കിലും ജനങ്ങള്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെ അകമഴിഞ്ഞ് അംഗീകരിച്ചു. ശേഷന്റെ പരിഷ്കാരങ്ങള്‍ തിരഞ്ഞെടുപ്പു കമ്മീഷനെ ഒരു ശക്തമായ സ്വതന്ത്രസ്ഥാപനമാക്കുകയും ഇന്ത്യയില്‍ നീതിപൂര്‍വവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകള്‍ക്കു വഴിതെളിക്കുകയും ചെയ്തു.
 
== പുരസ്കാരങ്ങള്‍ ==
[[1996]]-ല്‍ [[മാഗ്സസേ അവാര്‍ഡ്]] ലഭിച്ചു.
[[ടൈംസ് ഓഫ് ഇന്ത്യ]] നടത്തിയ അഭിപ്രായ സര്‍വേ പ്രകാരം 95% ശതമാനം ജനങ്ങളും ശേഷന്റെ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെ അംഗീകരിച്ചു.
 
== മറ്റു വിവരങ്ങള്‍ ==
* തന്റെ വര്‍ദ്ധിതമായി വരുന്ന പൊതുജന പിന്തുണ കണക്കിലെടുത്ത് [[1997]]-ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ [[കെ ആര്‍ നാരായണന്‍|കെ ആര്‍ നാരായണന്]] എതിരെ [[ശിവസേന]] ടിക്കറ്റില്‍ മത്സരിച്ച് പരാജയമടഞ്ഞു.
* കുറിക്കു കൊള്ളുന്ന വാചകങ്ങള്‍ക്കു പ്രശസ്തനാണ് ശേഷന്‍.
* സര്‍വീസില്‍നിന്നു വിരമിച്ചതിനു ശേഷം ഇന്ത്യയുടെ സാമൂഹിക പുരോഗതി ലക്ഷ്യമാക്കുന്ന [[ദേശഭക്ത് ട്രസ്റ്റ്]] എന്ന സ്ഥാ‍പനം ആരംഭിച്ചു.
 
== അനുബന്ധം ==
 
*[http://www.rmaf.org.ph/Awardees/Biography/BiographySeshanTir.htm ശേഷന്റെ ജീവചരിത്രം, മാഗ്സെസേ അവാര്‍ഡ് സൈറ്റില്‍]
{{ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍}}
 
[[Categoryവര്‍ഗ്ഗം:രാഷ്ട്രീയം]]
[[Categoryവര്‍ഗ്ഗം:സാമൂഹികം]]
[[Categoryവര്‍ഗ്ഗം:ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍]]
 
[[en:T. N. Seshan]]
"https://ml.wikipedia.org/wiki/ടി.എൻ._ശേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്